Entertainment

വൈറസ് എന്നെ കൂടുതൽ ശക്തയാക്കിയോ? കോവിഡ് മാറി തിരിച്ചെത്തി തമന്ന; സ്റ്റാമിന തിരിച്ചുപിടിക്കാൻ വർക്കൗട്ട് 

ഫിറ്റ്‌നെസ് യാത്ര തുടങ്ങി ആദ്യ ദിവസത്തെ അനുഭവമാണ് ഇൻസ്റ്റഗ്രാം വിഡിയോയിൽ നടി പങ്കുവച്ചത്

സമകാലിക മലയാളം ഡെസ്ക്

കോവിഡ് ഭേദമായി തിരിച്ചെത്തിയതിന് പിന്നാലെ വർക്കൗട്ടിലൂടെ സ്റ്റാമിന വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ് നടി തമന്ന ഭാട്ടിയ. ഫിറ്റ്‌നസ് ട്രെയിനർ യോഗേഷിനൊപ്പം വീണ്ടും വ്യായാമത്തിലേർപ്പെടുന്ന വിഡിയോ താരം പങ്കുവച്ചു. ഫിറ്റ്‌നെസ് യാത്ര തുടങ്ങി ആദ്യ ദിവസത്തെ അനുഭവമാണ് ഇൻസ്റ്റഗ്രാം വിഡിയോയിൽ നടി പങ്കുവച്ചത്. 

കൊറോണവൈറസ് ഭേദമായിക്കഴിഞ്ഞാൽ ഫിറ്റ്‌നെസ്സ് തിരിച്ചുപിടിക്കാനാണ് ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ടതെന്നാണ് തമന്നയുടെ അഭിപ്രായം. തീർച്ചയായും മുന്നോട്ടുപോകണം, അതോടൊപ്പം ശരീരം പറയുന്നത് അനുസരിക്കുകയും വേണമെന്ന് കുറിച്ചുകൊണ്ടാണ് വ്യായാമം ചെയ്യുന്നതിന്റെ വിഡിയോ തമന്ന ഷെയർ ചെയ്തിരിക്കുന്നത്.   

ഹൈദരാബാദിൽ വെബ് സീരീസിന്റെ ചിത്രീകരണത്തിനിടെ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് തമന്നയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഹൈദരാബാദിലെ കോണ്ടിനന്റൽ ഹോസ്പിറ്റിലിൽ ചികിത്സയിലായിരുന്നു താരം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT