മൻസൂർ അലി ഖാൻ, തൃഷ/ ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

'തെറ്റ് മനുഷ്യസഹജം, ക്ഷമിക്കുന്നത് ദൈവികം'; മൻസൂർ അലി ഖാന്റെ മാപ്പപേക്ഷയിൽ തൃഷ

മന്‍സൂര്‍ അലി ഖാന് മാപ്പ് നൽകുന്നതായി തൃഷ

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: നടന്‍ മന്‍സൂര്‍ അലി ഖാന്റെ വിവാദ പരാമര്‍ശത്തില്‍ മാപ്പ് നല്‍കുന്നതായി നടി തൃഷ. തെറ്റ് ചെയ്യുന്നത് മനുഷ്യസഹജമാണെന്നും ക്ഷമിക്കുന്നത് ദൈവികമാണെന്നും തൃഷ എക്‌സില്‍ പോസ്റ്റ് ചെയ്‌ത കുറിപ്പിൽ പറയുന്നു.

ലിയോയില്‍ തൃഷയുണ്ടെന്ന് അറിഞ്ഞപ്പോള്‍ തനിക്കൊപ്പം ഒരു ബെഡ്‌റൂം സീന്‍ എങ്കിലും കാണുമെന്ന് പ്രതീക്ഷിച്ചുവന്നും അതുണ്ടായില്ലെന്നുമായിരുന്നു സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പ്രസ്മീറ്റില്‍ മന്‍സൂര്‍ അലിഖാന്റെ പരാമര്‍ശം. മറ്റ് നടിമാരെപ്പോലെ തൃഷയെയും കട്ടിലിലേക്ക് വലിച്ചിടാനാവുമെന്നാണ് പ്രതീക്ഷിച്ചതെന്നും പക്ഷേ സെറ്റില്‍ തൃഷയെ ഒന്ന് കാണാന്‍ പോലുമായില്ലെന്നും മന്‍സൂര്‍ അലി ഖാൻ.

വിഷയത്തില്‍ സ്വമേധയാ കെസെടുത്ത ദേശീയ വനിതാ കമ്മീഷന്‍ നിയമ നടപടി സ്വീകരിക്കാന്‍ ഡിജിപിയോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. പൊലീസ് സ്റ്റേഷനില്‍ ഹാജരായ മന്‍സൂര്‍ അലി ഖാന്‍ വാര്‍ത്താക്കുറിപ്പിലൂടെയാണ് നടിയോട് മന്‍സൂര്‍ അലിഖാന്റെ ഖേദപ്രകടനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താരം പരോക്ഷ പ്രതികരണവുമായി എത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT