Trisha ഇൻസ്റ്റ​ഗ്രാം
Entertainment

'നമ്മളെ ബാധിക്കാത്ത കാര്യങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നത് നമ്മുടെ ചോയ്സ് ആണ്'; തൃഷ മുൻപ് പങ്കുവച്ച പോസ്റ്റ് ചർച്ചയാക്കി ആരാധകർ

വിജയ്‌യും തൃഷയും പ്രണയ ബന്ധത്തിലാണെന്ന് കോളിവുഡിൽ ഏറെ നാളായി അഭ്യൂഹങ്ങളുണ്ടായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യുമായുള്ള വിവാഹമോചന ഹർജി അദ്ദേഹത്തിന്റെ ഭാര്യ സം​ഗീത പിൻവലിച്ചതിന് പിന്നാലെ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ് നടി തൃഷ. സംഗീത വിവാഹമോചന ഹര്‍ജി പിന്‍വലിച്ചതോടെ തൃഷ എന്താണ് പറയാൻ പോകുന്നത് എന്നറിയാനുള്ള ആവേശത്തിലാണ് ആരാധകർ. വിജയ്‌യും തൃഷയും പ്രണയ ബന്ധത്തിലാണെന്ന് കോളിവുഡിൽ ഏറെ നാളായി അഭ്യൂഹങ്ങളുണ്ടായിരുന്നു.

സം​ഗീത വിവാഹമോചനം ആവശ്യപ്പെട്ടതോടെയാണ് അഭ്യൂഹങ്ങൾക്ക് ആക്കം കൂടിയത്. സംഭവത്തിൽ വിജയ്‌യേക്കാൾ‍ കൂടുതൽ കുറ്റപ്പെടുത്തലും പരിഹാസവും തൃഷയ്ക്കാണ് നേരിടേണ്ടി വന്നത്. ഇപ്പോഴിതാ മുൻപ് തൃഷ പങ്കുവച്ച ഒരു പോസ്റ്റിന് പിന്നാലെയാണ് ആരാധകർ. ആ പോസ്റ്റിൽ തൃഷ പങ്കുവച്ചിരിക്കുന്ന ക്യാപ്ഷൻ അർഥവത്താണ് എന്നാണ് പലരും കുറിക്കുന്നത്.

നമ്മളെ ബാധിക്കാത്ത കാര്യങ്ങള്‍ കണ്ടില്ല എന്ന് നടിക്കുന്നത് നമ്മുടെ ചോയ്സ് ആണ്, അത് തിരഞ്ഞെടുക്കുക, ചിരിക്കുക- എന്നാണ് തൃഷ ഫോട്ടോകള്‍ക്കൊപ്പം കുറിച്ചത്. ഒരാഴ്ച മുന്‍പ് പങ്കുവച്ച പോസ്റ്റ് കറക്ടാണ് എന്നാണ് പലരും കുറിക്കുന്നത്. തൃഷയെ പരി​ഹസിച്ചു കൊണ്ടും നിരവധി കമന്റുകൾ വരുന്നുണ്ട്.

സം​ഗീത തന്നെ വിജയിച്ചു എന്നാണ് പലരും കുറിച്ചിരിക്കുന്നത്. അതേസമയം കറുപ്പ് ആണ് തൃഷയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. ആർജെ ബാലാജി സംവിധാനം ചെയ്ത ചിത്രത്തിൽ സൂര്യയായിരുന്നു നായകനായെത്തിയത്. 250 കോടിയോളം ചിത്രം കളക്ട് ചെയ്യുകയും ചെയ്തു.

Actress Trisha’s old post goes viral again after Sangeetha withdraws divorce petition.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യ- പാക് സംഘര്‍ഷം അവസാനിച്ചത് അമേരിക്കയുടെ തീരുവ ഭീഷണി കാരണം'; വീണ്ടും അവകാശവാദവുമായി ട്രംപ്

ഇനി പണി 'സാറ' എടുക്കും; വിമാനത്താവളത്തില്‍ ലഗേജ് ചുമക്കാന്‍ റോബോട്ടുകള്‍; പുതിയ സാങ്കേതികവിദ്യയുമായി എമിറേറ്റ്‌സ് ഗ്രൂപ്പ്

കൊച്ചിയിൽ യുവതിയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി; ഭർത്താവ് പിടിയിൽ

കരാര്‍ പരാജയപ്പെട്ടാല്‍ ഇറാനെ തകര്‍ക്കണോ? യുഎന്നില്‍ മുന്നറിയിപ്പുമായി ട്രംപ്

ഐഐടി വിദ്യാർഥികൾക്കിടയിൽ ആത്മഹത്യ വർധിക്കുന്നു; 20 വർഷത്തിനിടെ മരിച്ചത് 173 പേർ