Entertainment

ഉർവശി അന്നേ സൂപ്പർസ്റ്റാർ, മുർച്ഛയേറിയ വാക്കുകളുമായി 28 വർഷം പഴയ അഭിമുഖം; വിഡിയോ 

1992ൽ ഗൾഫ് പരിപാടിക്കെത്തിയപ്പോൾ നൽകി അഭിമുഖമാണിത്

സമകാലിക മലയാളം ഡെസ്ക്

സുധ കൊങ്കാര സംവിധാനം ചെയ്ത നടൻ സൂര്യയുടെ ഏ​റ്റവും പുതിയ ചിത്രം സുരരൈ പോട്ര് പ്രേക്ഷകർ ഏറ്റെടുത്തുകഴി‍ഞ്ഞു. സൂര്യയും നായിക അപർണ ബാലമുരളിയും കൈയടി നേടുന്നതിനൊപ്പം മലയാളികളുടെ എക്കാലത്തെയും പ്രിയനടി ഉർവശിയുടെ പ്രകടനവും ഏറെ പ്രശംസ നേടിക്കഴിഞ്ഞു. യഥാർത്ഥ സൂപ്പർസ്റ്റാർ എന്ന വിശേഷണം ഉർവശിക്ക് ചാർത്തികൊടുത്തിരിക്കുകയാണ് പ്രേക്ഷകർ. 

പഴകുംതോറും വീര്യം കുടുന്ന വീഞ്ഞ് പോലെയാണ് ഉർവശി എന്നാണ് സാമൂഹ മാധ്യമങ്ങളിൽ ആരാധകരുടെ വിശേഷണം. ഇപ്പോഴിതാ നടിയുടെ പഴയകാല അഭിമുഖമാണ് ചർച്ചയാകുന്നത്. സിനിമയോടുള്ള സമീപനത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപാടുകകൾ പങ്കുവയ്ക്കുന്നുണ്ട് ഉർവശി ഈ അഭിമുഖത്തിൽ 1992ൽ ഗൾഫ് പരിപാടിക്കെത്തിയപ്പോൾ നൽകി അഭിമുഖമാണിത്. സിനിമയെ ​ഗൗരവമായി കണ്ടുതുടങ്ങുന്നതിനെക്കുറിച്ചും ഹാസ്യ വേഷങ്ങളോടുള്ള താത്പര്യത്തെക്കുറിച്ചും ഉർവശി അഭിമുഖത്തിൽ പറയുന്നുണ്ട്. മലപ്പുറം പന്താവൂർ സ്വദേശി മുഹമ്മദ് ഉണ്ണിയെന്ന ഏ.വി.എം ഉണ്ണിയാണ് അഭിമുഖം സംഘടിപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT