വരലക്ഷ്മിയും നിക്കോളായ് സച്ച്ദേവും Instagram
Entertainment

വിവാഹ വിരുന്നിനെത്തി വൻ താരനിര, മലയാളത്തിൽ നിന്ന് സുരേഷ് ​ഗോപിയും; വരലക്ഷ്മിയുടെ റിസപ്ഷൻ ചിത്രങ്ങൾ

ചെന്നൈയിലെ ലീല പാലസിൽ വച്ചായിരുന്നു വിവാഹസത്ക്കാരം.

സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ ദിവസമായിരുന്നു നടി വരലക്ഷ്മി ശരത്കുമാർ വിവാഹിതയായത്. നിക്കോളായ് സച്ച്ദേവാണ് താരത്തിന്റെ ജീവിത പങ്കാളി. രാഷ്ട്രീയ നേതാക്കളും സിനിമ പ്രവർത്തകരുമടക്കം നിരവധി പേരാണ് വിവാഹസത്ക്കാരത്തിൽ പങ്കെടുത്തത്. ചെന്നൈയിലെ ലീല പാലസിൽ വച്ചായിരുന്നു വിവാഹസത്ക്കാരം.

ബ്രൗൺ നിറത്തിലെ ഡിസൈനർ ലെഹങ്കയായിരുന്നു വരലക്ഷ്മിയുടെ റിസപ്ഷൻ വേഷം. കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളും താരം ധരിച്ചിരുന്നു. തൃഷ, രജനികാന്ത്, കിച്ച സുദീപ്, നന്ദമൂരി ബാലകൃഷ്ണ, എംകെ സ്റ്റാലിൻ, എആർ റഹ്മാൻ, സുഹാസിനി, മണിരത്നം, രമ്യ കൃഷ്ണ, ലിസി, പ്രഭുദേവ തുടങ്ങി വൻ താരനിരയാണ് വിവാഹ റിസപ്ഷനിൽ പങ്കെടുത്തത്. മലയാളത്തിൽ നിന്ന് നടൻ സുരേഷ് ​ഗോപിയും പങ്കെടുത്തിരുന്നു.

പത്ത് വർഷത്തിലേറെയായി നിക്കോളായിയും വരലക്ഷ്മിയും സുഹൃത്തുക്കളായിരുന്നു. അടുത്തിടെയാണ് ഇരുവരും പ്രണയത്തിലായത്. തന്റെ കരിയറിനെ നന്നായി സപ്പോർട്ട് ചെയ്യുന്നയാളാണ് നിക്കോളായ് എന്ന് മുൻപ് ഒരഭിമുഖത്തിൽ വരലക്ഷ്മി പറഞ്ഞിരുന്നു. 14 വർഷം മുൻപാണ് തങ്ങൾ കണ്ടുമുട്ടിയതെന്നും അപ്പോൾ തന്നെ എന്തോ ഒരിഷ്ടം തങ്ങൾക്കിടയിൽ ഉണ്ടായിരുന്നുവെന്നും താരം പറഞ്ഞിരുന്നു.

വർഷങ്ങളോളം സുഹൃത്തുക്കളായതിന് ശേഷം അടുത്തിടെയാണ് പ്രണയത്തിലാകുന്നതെന്നും വരലക്ഷ്മി തുറന്നു പറഞ്ഞിരുന്നു. വിഘ്നേഷ് ശിവന്റെ സംവിധാന അരങ്ങേറ്റമായ പോടാ പോടി എന്ന ചിത്രത്തിലൂടെയായിരുന്നു വരലക്ഷ്മിയുടെ സിനിമ അരങ്ങേറ്റം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിന്നീട് തമിഴ്, മലയാളം, കന്നഡ ഭാഷകളിലായി നിരവധി സിനിമകളിൽ താരം നായികയായും വില്ലത്തിയായുമൊക്കെയെത്തി. ധനുഷ് ചിത്രം രായൻ ആണ് വരലക്ഷ്മിയുടേതായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

ഗര്‍ഭിണിക്ക് സ്റ്റേഷനില്‍ ക്രൂരമര്‍ദനം; പി ഇന്ദിര കണ്ണൂര്‍ മേയര്‍; 'വി ബി ജി റാം ജി' ലോക്‌സഭ പാസ്സാക്കി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ഓർഡർ ഓഫ് ഒമാൻ'; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബ​ഹുമതി

ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്; ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ്; സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ

പിന്നിലെ ബോ​ഗിക്ക് സമീപം പുക; ധൻബാദ് എക്സ്പ്രസ് പിടിച്ചിട്ടു

SCROLL FOR NEXT