VS Soumya ഫെയ്സ്ബുക്ക്
Entertainment

'ട്രാന്‍സ്‌ജെന്‍ഡര്‍, ലെസ്ബിയന്‍... ഞാന്‍ കേള്‍ക്കുന്ന പേരുകള്‍ ഒരുപാടാണ്'; നിങ്ങള്‍ക്കുള്ള സംശയം എനിക്കില്ലെന്ന് നടി സൗമ്യ

നിങ്ങള്‍ക്കു എന്തായിട്ട് തോന്നുന്നോ അങ്ങനെ തന്നെ ഇരിക്കട്ടെ

സമകാലിക മലയാളം ഡെസ്ക്

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് വിഎസ് സൗമ്യ. സോഷ്യല്‍ മീഡിയയിലും താരമാണ് സൗമ്യ. താരത്തിന്റെ ലുക്കിനും ആറ്റിട്യൂഡിനും ആരാധകരുണ്ട്. സൗമ്യയുടെ ഡാന്‍സ് റീലുകളും വൈറലാകാറുണ്ട്. അതേസമയം മുടി വെട്ടിയൊതുക്കി നടക്കുന്നതിന്റെ പേരില്‍ പല ചോദ്യങ്ങളും താന്‍ നേരിടേണ്ടി വരാറുണ്ടെന്നാണ് സൗമ്യ പറയുന്നത്.

ഹെയര്‍സ്റ്റൈലിന്റെ പേരില്‍ തന്നെ പല പേരുകളും വിളിക്കാറുണ്ടെന്നാണ് സൗമ്യ പയുന്നത്. പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വരുമ്പോഴും എന്തുകൊണ്ടാണ് താന്‍ മുടി വളര്‍ത്താതിരിക്കുന്നതെന്നും സൗമ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. താന്‍ പെണ്‍കുട്ടിയാണെന്ന കാര്യം ആരേയും ബോധിപ്പേക്കണ്ടതില്ലെന്നാണ് സൗമ്യ പറയുന്നത്. സൗമ്യയുടെ കുറിപ്പ് ഇങ്ങനെയാണ്:

മുടി വെട്ടി ആണ്‍കുട്ടികളെ പോലെ നടക്കുന്നു, ട്രാന്‍സ്‌ജെന്‍ഡര്‍, ലെസ്ബിയന്‍, ഒന്‍പത്, ഷീമെയില്‍, അങ്ങനെ 6 വര്‍ഷത്തോളമായിട്ട് ഞാന്‍ കേള്‍ക്കുന്ന പേരുകള്‍ ഒരുപാട് ആണ്. പറയുന്നവരെ ഒന്നും ഞാന്‍ തിരുത്താനും നിക്കുന്നില്ല, കാരണം ഷോര്‍ട്ട് ഹെയര്‍ ആയത് കൊണ്ട് തന്നെ ആദ്യം കാണുമ്പോള്‍ ആണ്‍കുട്ടി ആയിട്ടും പിന്നെ സൂക്ഷിച്ചു നോക്കുമ്പോള്‍ പെണ്‍കുട്ടി, ആണോ അതോ വേറെ എന്തെങ്കിലും ആണോ? എന്നൊക്കെ നിങ്ങളില്‍ പലര്‍ക്കും തോന്നാറുള്ളപോലുള്ള സംശയം എനിക്ക് ഇല്ലാത്തതുകൊണ്ട്, ഞാന്‍ പെണ്‍കുട്ടിയാടോ എന്നു പറഞ്ഞു എല്ലാവരെയും ബോധിപ്പിക്കണം എന്നു എനിക്ക് ഇതുവരെ തോന്നിയിട്ട് ഇല്ല.

നിങ്ങള്‍ക്കു എന്തായിട്ട് തോന്നുന്നോ അങ്ങനെ തന്നെ ഇരിക്കട്ടെ. ഇതൊക്കെ ഒരു രസല്ലേ ആശേ? എന്തിനു മുടി ഒക്കെ വെട്ടി ഇങ്ങനെ നടക്കുന്നു. എന്നതിന്റെ ഉത്തരം എന്റെ മുഖത്തിന് കൂടുതല്‍ മാച്ച് ഇങ്ങനെ ഷോര്‍ട്ട് ഹെയര്‍ ആണ് എന്ന തിരിച്ചറിവ് വരുന്നതിന് മുന്‍പേ എനിക്ക് നീണ്ട മുടി ഇഷ്ട്ടം അല്ല എന്നുള്ള തിരിച്ചറിവ് വന്നതും, അന്ന് സ്‌പോര്‍ട്‌സ് ചെയ്തു നടന്നതുകൊണ്ട് ആ സമയത്ത് മുടിയില്ലായ്മ ഒരു ട്രെന്റും കൂടി ആയിരുന്നു എന്നതും ആണ്.

ആദ്യമായി മുടി മുറിച് ഈ രൂപത്തിലേക് ആയപ്പോള്‍ കിട്ടിയ ഒരു കംഫര്‍ട്ട് പിന്നീട് അത് ഇല്ലാണ്ട് ആക്കാന്‍ ഉള്ള മനസ്സു വന്നില്ല എന്നു മാത്രം അല്ല എന്നോട് എന്റെ മാതാപിതാക്കള്‍ അടക്കം ആരും മുടി വളര്‍ന്നല്ലോ വെട്ടാന്‍ ആയി എന്നല്ലാതെ വളര്‍ത്തണം എന്നു പറഞ്ഞിട്ട് ഇല്ല എന്നുള്ളത് കൂടി ആണ്. ഇത്രയും വര്‍ഷമായിട്ട് ഒരേ ഹെയര്‍സ്റ്റൈല്‍ ആയത് കൊണ്ട് ഇനി മുടി വളര്‍ന്നാല്‍ എങ്ങനെ ഉണ്ടാകും എന്നെ കാണാന്‍ എന്ന ജിജ്ഞാസ ഇടയ്ക്ക് കേറി വരാറുണ്ടെങ്കിലും മുടി വളര്‍ന്നു കഴിഞ്ഞുള്ള കഷ്ടപ്പാട് ഓര്‍ക്കുമ്പോള്‍ ആ ജിജ്ഞാസ തന്നെ അങ്ങ് മാറും. അപ്പോ അത്രേയുള്ളു, നന്ദി നമസ്‌കാരം.

Actress VS Soumya pens a note about the names she gets called because of her hairstyle. She is not bothered about giving explanations.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുലിന്റെ ഫോൺ സ്യുച്ച് ഓഫ്, ഓഫീസ് പൂട്ടി സ്ഥലം വിട്ടു? റീത്ത് വച്ച് ഡിവൈഎഫ്ഐ; യുവതിയുടെ മൊഴിയെടുക്കുന്നു

പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റിനല്‍കും; തട്ടിപ്പില്‍ വീഴരുത്; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

മുന്‍ ലോക ചാംപ്യനെ അട്ടിമറിച്ച് ഇന്ത്യയുടെ കൗമാര വിസ്മയം! ഒകുഹാരയെ വീഴ്ത്തി 16കാരി തന്‍വി ശര്‍മ

'മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസ് സ്റ്റേഷനാണോ?; അനുഭവസമ്പത്തുള്ളവര്‍ അവിടെയുള്ളത് കൊണ്ടാണോ യുവതി അവിടെ പരാതി നല്‍കിയത്?'

എന്‍ജിന്‍ ടര്‍ബോ ചൂടായി പൊട്ടിത്തെറിച്ചു; ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി കോളജില്‍ ബസ് നന്നാക്കുന്നതിനിടെ മെക്കാനിക്ക് മരിച്ചു

SCROLL FOR NEXT