ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

'ഇത് ഞാൻ വർഷങ്ങളായി നേരിടുന്നത്, തുറന്നുപറയാൻ ഇപ്പോൾ ധൈര്യം കിട്ടി'; ചർമ രോഗത്തെ കുറിച്ച് നടി യാമി ഗൗതം 

കെരാട്ടോസിസ് പിലാരിസ് എന്ന ചർമ രോഗം തനിക്കുണ്ടെന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ നടി തുറന്നുപറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളികൾക്ക് സുപരിചിതയാണ് ബോളിവുഡ് നടി യാമി ഗൗതം. ഉറി, വിക്കിഡോണർ തുടങ്ങിയ ചിത്രങ്ങളിൽ നായികയായി തിളങ്ങിയ നടി പൃഥ്വിരാജ് ചിത്രം ഹീറോയിലൂടെയാണ് മലയാളത്തിൽ ശ്ര​ദ്ധനേടിയത്. ചെറിയ സൗന്ദര്യ പ്രശ്നങ്ങൾ പോലും  പുറത്തറിയാക്കാതെ രഹസ്യമായി സൂക്ഷിക്കാൻ ശ്രമിക്കുന്നവർക്കിടയിൽ വ്യത്യസ്തയാണ് നടി യാമി. കെരാട്ടോസിസ് പിലാരിസ് എന്ന ചർമ രോഗം തനിക്കുണ്ടെന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ നടി തുറന്നുപറഞ്ഞത്.

എഡിറ്റ് ചെയ്യാത്ത ചില ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് യാമി തന്റെ അസുഖത്തെക്കുറിച്ച് വിശദീകരിച്ചത്.  തൊലി പുറത്ത് തിണർപ്പും മുഖക്കുരു പോലത്തെ ചെറിയ കുരുക്കളും ഉണ്ടാക്കുന്ന ചർമരോഗമാണ് കെരാട്ടോസിസ് പിലാരിസ്. കൗമാരകാലത്താണ് തനിക്ക് ഈ അസുഖം പിടിപെട്ടതെന്നും ഇതിന് ‌ചിക്തിസ ഇല്ലെന്നും നടി കുറിച്ചു‌. 

ഞാനിത് വർഷങ്ങളായി നേരിടുന്ന ഒന്നാണ്. എന്റെ പേടിയും ഇൻസെക്യൂരിറ്റീസും തരണം ചെയ്ത് ഈ അവസ്ഥയെ സ്‌നേഹിക്കാനും അംഗീകരിക്കാനും ഞാൻ തീരുമാനിച്ചു. എന്റെ സത്യം നിങ്ങളോട് തുറന്നുപറയാനുള്ള ധൈര്യവും ഞാൻ കണ്ടെത്തി, ചിത്രങ്ങൾക്കൊപ്പം യാമി കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT