Entertainment

നടി യാമി ​ഗൗതം വിവാഹിതയായി, വരൻ 'ഉറി' സംവിധായകൻ ആദിത്യ ധർ; ചിത്രങ്ങൾ

അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടി യാമി ​ഗൗതം വിവാഹിതയായി.  ‘ഉറി’ എന്ന ചിത്രത്തിന്റെ സംവിധായകൻ ആദിത്യ ധർ ആണ് വരൻ. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് യാമിയും ആദിത്യയുമാണ് വിവാഹവാർത്ത പുറത്തുവിട്ടത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹചിത്രത്തിനൊപ്പമായിരുന്നു കുറിപ്പ്. 

കുടുംബത്തിന്റെ അനു​ഗ്രഹത്തോടെ ചെറിയ ചടങ്ങിൽവച്ച് ഞങ്ങൾ ഒൾ വിവാഹിതരായി. ഈ സന്തോഷകരമായ നിമിഷം ഞങ്ങളുടെ അടുത്ത കുടുംബാംഗങ്ങളോടൊപ്പം ആഘോഷിത്. സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും യാത്ര ആരംഭിക്കുമ്പോള്‍, നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും ഞങ്ങള്‍ തേടുന്നു’.- യാമിയും ആദിത്യനും കുറിച്ചു. 

32 കാരിയായ യാമിയും ആദിത്യയും ഉറി; ദി സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. ഈ സൗഹൃദമാണ് പ്രണയമായത്. ഹിമാചല്‍ പ്രദേശ് സ്വദേശിയായ യാമി മലയാളം ഉള്‍പ്പടെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അഭിഷേക് ബച്ചനൊപ്പം ധസ് വിയാണ് താരത്തിന്റെ പുതിയ ചിത്രം. ദി ഇമ്മോര്‍ട്ടല്‍ അശ്വന്തന്മാവിന്റെ പണിപ്പുരയിലാണ് ആദിത്യ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

SCROLL FOR NEXT