Naslen, Adhik Ravichandran ഇൻസ്റ്റ​ഗ്രാം, വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'നല്ല ക്യൂട്ടായ വളരെ എനർജറ്റിക്കായ പയ്യൻ, ​'ഗുഡ് ബാഡ് അ​ഗ്ലി'യിൽ നസ്‌ലിനെ കാസ്റ്റ് ചെയ്തിട്ടില്ല'; തുറന്ന് പറഞ്ഞ് സംവിധായകൻ

മൈത്രി നിർമാതാക്കളാണ് പിന്നീട് നസ്‍ലിനെക്കുറിച്ച് എന്നോട് പറയുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

നടൻ അജിത് കുമാറിന്റെ കരിയറിലെ വിജയ ചിത്രങ്ങളിലൊന്നാണ് ​'ഗുഡ് ബാഡ് അ​ഗ്ലി'. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ നിന്ന് നടൻ നസ്‌ലിൻ പിന്മാറിയെന്ന തരത്തിലും വാർത്തകൾ പരന്നിരുന്നു. 'പ്രേമലു 2' വിവാദം വന്നപ്പോഴും വിമർശകർ ഈ വിഷയം എടുത്തിട്ടിരുന്നു.

എന്നാൽ ​'ഗുഡ് ബാഡ് അ​ഗ്ലി'യിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആദിക് രവിചന്ദ്രൻ. നസ്‌ലിൻ ഈ സിനിമ കമ്മിറ്റ് ചെയ്തിട്ടില്ലെന്നാണ് ആദിക് പറയുന്നത്. ബിഹൈൻഡ് വുഡ്സ് യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് ആദിക് ഇക്കാര്യം തുറന്നു പറഞ്ഞത്.

‘ഗുഡ് ബാഡ് അഗ്ലി’യുടെ നിർമാതാക്കളായ മൈത്രി പിക്ചേഴ്സ് ആ സമയത്ത് തന്നെ ‘ഡ്യൂഡ്’ എന്നൊരു പടം കമ്മിറ്റ് ചെയ്തിരുന്നു. മമിത മാം അതിൽ നായികയായി കരാര്‍ ഒപ്പിട്ടു. ‘പ്രേമലു’ ആ സമയത്ത് റിലീസ് ആയോ എന്നറിയില്ല. മൈത്രി നിർമാതാക്കളാണ് പിന്നീട് നസ്‍ലിനെക്കുറിച്ച് എന്നോട് പറയുന്നത്.

‘പ്രേമലു’ ഹീറോയെ നിങ്ങൾ പരിചയപ്പെട്ടിട്ടുണ്ടോ' എന്നു ചോദിച്ചു. ഇല്ലെന്ന് ഞാൻ പറഞ്ഞു. ആ സമയത്ത് നസ്‌ലിൻ ചെന്നൈയിൽ ഉണ്ട്. അങ്ങനെ മൈത്രി പിക്ചേഴ്സ് അവരുടെ ഓഫിസിലേക്ക് നസ്‍ലിനെ വിളിച്ചു. ആ സമയത്ത് ഞാനും അവിടേക്ക് ചെന്നു. കണ്ടു, പരിചയപ്പെട്ടു, നല്ല ക്യൂട്ട് ആയ വളരെ എനർജറ്റിക് ആയ പയ്യൻ.

ഏതു പടമാണ് ചെയ്യുന്നതെന്ന് ചോദിച്ചു, അജിത് സർ പടമെന്ന് ഞാൻ പറയുകയും ചെയ്തു. ഇദ്ദേഹത്തിന് എന്തെങ്കിലും വേഷം നമ്മുടെ പടത്തിൽ ഉണ്ടാകുമോയെന്ന് മൈത്രിയുടെ ഭാഗത്തു നിന്നും ചോദിച്ചു. ‘ഇല്ല സർ, ഇദ്ദേഹമൊക്കെ വലിയ ഹീറോ ആയി മാറുന്ന നടനാണ്. നമ്മുടെ സിനിമയിൽ കൃത്യമായ സ്പേസ് അദ്ദേഹത്തിന് കൊടുക്കാനില്ല.

അങ്ങനെ കൊണ്ടുവന്നു കഴിഞ്ഞാൽ എന്താകുമെന്ന് അറിയില്ല. പക്ഷേ അജിത് സർ- നസ്‍ലിൻ കോംബോ നല്ലതാകും. ഒരു മുഴുനീള അച്ഛന്‍- മകൻ സിനിമയാണെങ്കിൽ ഓക്കെ. പക്ഷേ നമ്മുടെ പടത്തിൽ മകന്റെ കഥാപാത്രത്തിനു സ്ക്രീൻ സ്പേസ് കുറവാണ്.’ ഞാൻ മറുപടിയായി പറഞ്ഞു.

ഇങ്ങനെയാണ് അവിടെ ചർച്ച നടന്നത്. ഇക്കാര്യം നസ്‍ലിനോടും സംസാരിച്ചു. അല്ലാതെ ഈ ചിത്രം നസ്‌ലിൻ ഒരിക്കലും കമ്മിറ്റ് ചെയ്തിട്ടില്ല".- ആദിക് രവിചന്ദ്രൻ പറഞ്ഞു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Director Adhik Ravichandran states that Naslen has not been cast in Good Bad Ugly.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരത്തിന്റെ 'കുട്ടി നിത്യ' ഇനി ലോസാഞ്ചലസ് മേയര്‍; ചരിത്ര വിജയം

കിയ കാരെന്‍സുമായി മത്സരിക്കാന്‍ മാരുതി, ഏഴുപേര്‍ക്ക് സുഖയാത്ര; ഫെബ്രുവരിയില്‍ വരുന്നു മാരുതിയുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹനം

'രാഹുല്‍ ഗാന്ധി ബംഗ്ലാദേശില്‍ പോകട്ടെ; അവിടെ ജമാഅത്തെ ഇസ്ലാമിയെയും കൂട്ടുപിടിച്ച് രാഷ്ട്രീയം കളിക്കട്ടെ'

പാങ്ങപ്പാറ അഭിറാം വധം: രണ്ടാം പ്രതി ഉമര്‍ മുഫ്താറുമായി ബന്ധമുള്ള യുവതി കസ്റ്റഡിയില്‍

കെഎസ്ആർടിസി പ്രിയദർശിനി യാത്ര വമ്പൻ ഹിറ്റ്; പാലക്കാട് ജില്ലയിൽ വിതരണം ചെയ്തത് 62 ലക്ഷത്തിലധികം സീറോ ടിക്കറ്റുകൾ