Adoor Gopalakrishnan ഇന്‍സ്റ്റഗ്രാം
Entertainment

'പട്ടികജാതിക്കാര്‍ക്ക് സിനിമയെടുക്കാന്‍ തീവ്ര പരിശീലനം നല്‍കണം; വെറുതെ പണം കൊടുക്കരുത്'; വിവാദ പരാമര്‍ശവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍

സ്ത്രീകളായത് കൊണ്ട് മാത്രം അവസരം നല്‍കരുതെന്നും അടൂര്‍

സമകാലിക മലയാളം ഡെസ്ക്

സിനിമ കോണ്‍ക്ലേവില്‍ വിവാദ പരാമര്‍ശവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍. പട്ടിക ജാതി വിഭാഗക്കാര്‍ക്ക് സിനിമയെടുക്കാന്‍ സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നതെിരെയാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ വിമര്‍ശനം. വെറുതെ പണം നല്‍കരുതെന്നും പട്ടിക ജാതിക്കാര്‍ക്ക് സിനിമയെടുക്കാന്‍ തീവ്ര പരിശീലനം നല്‍കണമെന്നും അടൂര്‍ ഗോപാല കൃഷ്ണന്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് സിനിമയെടുക്കാന്‍ ഫണ്ട് നല്‍കുന്നതിനേയും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്.

പട്ടിക ജാതി വിഭാഗത്തില്‍ നിന്നും സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് തീവ്ര പരിശീലനം നല്‍കണം. വെറുതെ പണം കൊടുക്കരുത്. ഒന്നരക്കോടി അധികമാണ്. അമ്പത് ലക്ഷം വച്ച് മൂന്ന് പേര്‍ക്ക് കൊടുത്താല്‍ മതിയെന്നാണ് അടൂര്‍ പറയുന്നത്. വാണിജ്യ സിനിമയെടുക്കാനുള്ള കാശല്ല, നല്ല സിനിമയെടുക്കാനുള്ളതാണ്. സൂപ്പര്‍ സ്റ്റാറിനെ വച്ച് പടമെടുക്കാനല്ല പണം നല്‍കേണ്ടതെന്നും അദ്ദേഹം പറയുന്നു. സ്ത്രീകള്‍ക്കും പരിശീലനം നല്‍കണം. സ്ത്രീകളായത് കൊണ്ട് മാത്രം അവസരം നല്‍കരുതെന്നും അടൂര്‍ പറഞ്ഞു.

അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസംഗത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് വേദിയിലും സദസില്‍ നിന്നും ഉയര്‍ന്നത്. സംവിധായകന്‍ ഡോക്ടര്‍ ബിജുവിനെ ചൂണ്ടിക്കാണിച്ച് സദസ് മറുപടി നല്‍കി. ഗായിക പുഷ്പലത അടൂരിനെ പ്രസംഗത്തിനിടെ തന്നെ ചോദ്യം ചെയ്തു. സിനിമയെടുത്താണ് പഠിക്കുന്നതെന്നാണ് പുഷ്പലത പറഞ്ഞത്. പിന്നാലെ പ്രസംഗിക്കാന്‍ വന്ന ശ്രീകുമാരന്‍ തമ്പി അടൂരിന് മറുപടി നല്‍കുന്നുണ്ട്. താന്‍ സിനിമ പഠിച്ചത് സിനിമയെടുത്താണെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരത്തെ വൃത്തികെട്ട സമരമെന്നാണ് പ്രസംഗത്തിനിടെ അടൂര്‍ പരാമര്‍ശിച്ചത്. സമരം നടന്നത് അച്ചടക്കത്തിന് ശ്രമിച്ചതിനാണെന്നും അദ്ദേഹം പറഞ്ഞു.

Adoor Gopalakrishnan makes controversial remarks about funding for movies of directors from scheduled caste.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

'ഇച്ചിരി മനസ്സമാധാനം കിട്ടാനാണ് ഈ മണം പിടിത്തം, അല്ലാതെ ഹോബിയല്ല- എന്നെയൊന്ന് മനസിലാക്കൂ'

യാത്രക്കാരെ മകന്റെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബറാക്കാം, ടാക്‌സിയില്‍ ക്യുആര്‍ കോഡ്; 'വാട്ട് ആന്‍ ഐഡിയ' എന്ന് സോഷ്യല്‍ മീഡിയ

ബിരിയാണി ആരോഗ്യത്തിന് നല്ലതാണോ?

വീട്‌ പണിക്കിടെ മതില്‍ ഇടിഞ്ഞുവീണു; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

SCROLL FOR NEXT