ഭാവന പ്രധാന വേഷത്തിലെത്തിയ പുതിയ ചിത്രമാണ് അനോമി- ദ് ഇക്വേഷൻ ഓഫ് ഡെത്ത്. വെള്ളിയാഴ്ച ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിനെത്തി. ആദ്യ ഷോയ്ക്ക് പിന്നാലെ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. റിയാസ് മാരത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് അഡ്വ ടി ബി മിനി സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളാണ് വൈറലായി മാറുന്നത്.
റഹ്മാനും ഭാവനയും മറ്റ് അഭിനേതാക്കളും പൊലീസുകാരായി അഭിനയിച്ച ചെറിയ റോളിലുള്ളവരും നല്ല അഭിനയം. പുതിയ സംവിധായകനായിട്ടും നന്നായി ചെയ്തു. ഭാവനയുടെ ഈ തിരിച്ചു വരവിൽ തൻ്റെ സന്തോഷം പറഞ്ഞറിയിക്കുവാൻ കഴിയില്ല എന്നും ടി ബി മിനി ഫെയ്സ്ബുക്കിൽ കുറിച്ചു. ഭാവനയ്ക്ക് പുറമേ റഹ്മാൻ, ബിനു പപ്പു, വിഷ്ണു അഗസ്ത്യ, അർജുൻ ലാൽ, ഷെബിൻ ബെൻസൺ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഭാവനയുടെ സിനിമ കാണണം എന്നു കരുതിയാണ് റിലീസ് തീയതി തന്നെ സിനിമ അനോമി പോയി കണ്ടത്. പക്ഷേ സംവിധായകന് തിരക്കഥാകൃത്തിന് ബിഗ് സല്യൂട്ട്. സയസ് കുറേ നാളായി പറയുന്ന ഒരു വിഷയമാണ് മരണ ശേഷം തലച്ചോറിൻ്റെ ഒരു പ്രവർത്തനം രണ്ടാം പകുതി ഞാൻ ശ്വാസമടക്കി പിടിച്ചു തന്നെയാണ് കണ്ടത്.
ക്ലൈമാക്സ് ശരിക്കും വ്യത്യസ്തമായിരുന്നു. റഹ്മാനും ഭാവനയും മറ്റ് അഭിനേതാക്കളും പൊലീസുകാരായി അഭിനയിച്ച ചെറിയ റോളിലുള്ളവരും നല്ല അഭിനയം. പുതിയ സംവിധായകനായിട്ടും നന്നായി ചെയ്തു. ഭാവനയുടെ ഈ തിരിച്ചു വരവിൽ എൻ്റെ സന്തോഷം പറഞ്ഞറിയിക്കുവാൻ കഴിയില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates