കുഞ്ചാക്കോ ബോബനും മാർട്ടിൻ പ്രക്കാട്ടും വീണ്ടും ഒന്നിക്കുന്ന ഹെയിൽ മേരി റിലീസ് ദിവസം പ്രഖ്യാപിച്ചു. നവാഗതനായ വിഷ്ണു രവികുമാര്‍ സംവിധാനം ചെയ്യുന്ന 'ഹെയില്‍ മേരി' നവംബർ 26 ന് തിയേറ്ററുകളിൽ എത്തും. കുഞ്ചക്കോ ബോബന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക പോസ്റ്ററിലൂടെയാണ് റിലീസ് പ്രഖ്യാപിച്ചത്.
പ്രശസ്ത സാഹിത്യകാരൻ ജി.ആര്‍. ഇന്ദുഗോപന്റെ കഥയെ ആസ്പദമാക്കാണ് ഹെയില്‍ മേരി ഒരുക്കിയിരിക്കുന്നത്. 'എബിസിഡി', 'ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ്' എന്നീ സിനിമകളുടെ തിരക്കഥാകൃത്തായ ഡോ. നീരജ് രാജനും മാര്‍ട്ടിന്‍ പ്രക്കാട്ടും ചേര്‍ന്നാണ് രചന. കുഞ്ചാക്കോ ബോബനൊപ്പം സുരാജ് വെഞ്ഞാറമൂട്, അനു സിതാര, ജഗദീഷ്, വിനയ് ഫോര്‍ട്ട്, സുഹാസിനി മണിരത്‌നം, ഹക്കീം ഷാ, കാവ്യ രാമചന്ദ്രന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ഗ്രീൻ റൂം പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മാർട്ടിൻ പ്രക്കാട്ടിനൊപ്പം സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവരും ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളികളാണ്. മലയാള സിനിമയിൽ ശ്രദ്ധേയമായ വിജയങ്ങൾ സമ്മാനിച്ച പ്രമുഖ സാങ്കേതിക പ്രവർത്തകരാണ് 'ഹെയ്ൽ മേരി'യുടെ അണിയറയിലും ഒന്നിക്കുന്നത്. റോബി വർഗ്ഗീസ് രാജ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ജേക്സ് ബിജോയ് സംഗീതം പകരുന്നു. ചമൻ ചാക്കോയാണ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്.
കിരണ്‍ ദാസിന്റെ 'ഉന്മാദ'ത്തിനുശേഷം കുഞ്ചാക്കോ ബോബന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലാകും 'ഹെയില്‍ മേരി' എന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇതിനുപുറമേ അമൽ നീരദിന്റെ ബാച്ച്‌ലർ പാർട്ടി D'EUX', മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കുന്ന 'നേരെ ചൊവ്വെ', ജിത്തു മാധവന്റെ പങ്കാളി ഷിഫിന ബാബിന്‍ പക്കീറിന്റെ '40 ഡേയ്സ് ഓഫ് ഹൗസ് പാര്‍ട്ടി' തുടങ്ങി നിരവധി പ്രോജക്ടുകളാണ് ചാക്കോച്ചന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.
പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂംസ്: സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, ആക്ഷൻ കൊറിയോഗ്രാഫർ: കലൈ കിങ്സൺ, ആക്ഷൻ സന്തോഷ്, സൗണ്ട് ഡിസൈൻ: വിഷ്ണു സുജാതൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ആരിഷ് അസ്ലം, ജിബിൻ ജോൺ, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ: അനൂപ് ചന്ദ്രൻ, സെക്കൻഡ് യൂണിറ്റ് ക്യാമറാമാൻ: അശ്വിൻ രമേഷ്, അസോസിയേറ്റ് ഡയറക്ടർ: സിദ്ധാർത്ഥ് എസ്., രാജീവ് സേതുലാൽ ബി., കളറിസ്റ്റ്: ശ്രീക് വാര്യർ, വി.എഫ്.എക്സ്: പ്രോമിസ്, സ്റ്റിൽസ്: സാബി ഹംസ, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ്, പി.ആർ.ഒ: പ്രതീഷ് ശേഖർ, ഹെയ്ൻസ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates