വിക്രാന്ത് മാസി എക്‌സ്
Entertainment

അഭിനയം നിര്‍ത്തുന്നുവെന്ന് വാര്‍ത്തകള്‍, പിറ്റേ ദിവസം വിക്രാന്ത് മാസി ഷൂട്ടിങ് സെറ്റില്‍

പുതിയ ചിത്രമായ 'ആങ്കോങ് കി ഗുസ്തഖിയാന്റെ' ഷൂട്ടിനായി വിക്രാന്ത് സെറ്റിലെത്തി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: അഭിനയം നിര്‍ത്തുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ക്ക് വന്നതിന് പിറ്റേദിവസം ഷൂട്ടിങ് തുടങ്ങി ബോളിവുഡ് നടന്‍ വിക്രാന്ത് മാസി. തന്റെ പുതിയ ചിത്രമായ 'ആങ്കോങ് കി ഗുസ്തഖിയാന്റെ' ഷൂട്ടിനായി വിക്രാന്ത് സെറ്റിലെത്തി. ഷനായ കപൂറിനൊപ്പം മ്യൂസിക്കര്‍ ലവ് സ്‌റ്റോറിയില്‍ അഭിനയിക്കാന്‍ വിക്രാന്ത് തയാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

സമൂഹമാധ്യമ കുറിപ്പ് തെറ്റായി വ്യാഖ്യാനിച്ചതാണെന്നും അഭിനയം നിര്‍ത്തുന്നില്ലെന്നും ഒരിടവേള എടുക്കുന്നു എന്നാണ് പറഞ്ഞതെന്ന് താരം വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ സിസിമയില്‍ വീണ്ടും സജീവമാകുകയാണ് വിക്രാന്ത് മാസി. തന്റെ അടുത്ത ചിത്രമായ 'ആങ്കോങ് കി ഗുസ്തഖിയാന്റെ' ഷൂട്ടിങ് ആരംഭിച്ചു. ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയും അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും പങ്കെടുത്തിരുന്നു.

മിനി ഫിലിംസ് നിര്‍മിക്കുന്ന ചിത്രം സന്തോഷ് സിങ്ങാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ വിക്രാന്ത്, ഷനായ കപൂര്‍, ആരുഷി നിഷാങ്ക് എന്നിവരുമുണ്ട്. നിരഞ്ജന്‍ അയ്യങ്കാര്‍, മാന്‍സി ബഗ്‌ല എന്നിവരുടെ രചനയില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് മുംബൈ, മുസ്സൂറി, ഡെറാഡൂണ്‍, യൂറോപ്പ് എന്നിവിടങ്ങളിലാണ് നടക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT