Firoz Khan, Sajna Noor 
Entertainment

'എത്ര വലിയ അവാര്‍ഡ് മേടിച്ചയാളാണെങ്കിലും കര്‍മയുണ്ട്, ഒരിക്കല്‍ താഴെ വരും'; സജ്‌നയ്ക്ക് പിന്നാലെ ഒളിയമ്പുമായി ഫിറോസ്

ചില ക്രൂര മനോഭാവമുള്ള വ്യക്തികള്‍, ഇവിടെ മനോഹരമായി ഹൈഡ് ആന്‍ഡ് സീക്ക് കളിക്കുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ബിഗ് ബോസിലൂടെ മലയാളികള്‍ക്ക് പരിചിതരായി മാറിയവരായുന്നു ഫിറോസ് ഖാനും സജ്‌ന നൂറും. ദമ്പതികളായ ഇരുവരും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായാണ് ഷോയിലെത്തിയത്. എന്നാല്‍ പിന്നീട് ഇരുവരും പിരിഞ്ഞു. പിരിയാനുണ്ടായ കാരണം സജ്‌നയും ഫിറോസും വെളിപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സജ്‌നയുടേയും ഫിറോസിന്റേയും വിവാഹ മോചനവും അതിന്റെ കാരണവുമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

സജ്‌നയുമായുള്ള ബന്ധം തകരാന്‍ കാരണം മൂന്നാമതൊരാളുടെ ഇടപെടലാണെന്ന സൂചന നല്‍കുകയാണ് ഫിറോസ് ഖാന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് ഫിറോസ് സജ്‌നയ്ക്കും മറ്റൊരു വ്യക്തിയ്ക്കുമെതിരെ ഒളിയമ്പെയ്യുന്നത്. ക്രൂര മനോഭാവമുള്ള വ്യക്തികള്‍, ഇവിടെ മനോഹരമായി ഹൈഡ് ആന്‍ഡ് സീക്ക് കളിക്കുന്നുണ്ടെന്നാണ് ഫിറോസ് പറയുന്നത്.

''ചിലര്‍ക്ക് ഒരു വിചാരമുണ്ട്. ഒരാള്‍ മിണ്ടാതിരിക്കുന്നത് ഒന്നും അറിയാത്തതുകൊണ്ടാണ്. അയാള്‍ മണ്ടനാണ്, പേടിത്തൊണ്ടനാണ് അല്ലെങ്കില്‍ അയാളെ പെട്ടെന്ന് പേടിപ്പിക്കാന്‍ പറ്റും എന്നൊക്കെ. നിശബ്ദരായി ഇരിക്കുന്ന മനുഷ്യര്‍ എല്ലാം അറിയുന്നവരാണ്. പക്ഷേ അവര്‍ക്ക് തരംതാഴാന്‍ കഴിയില്ല. അല്ലെങ്കില്‍ മറ്റുള്ളവരെപ്പോലെ താഴേയ്ക്ക് പോയി സംസാരിക്കാന്‍ ആഗ്രഹമില്ല. എന്നു കരുതി സേഫ് സോണിലാണ് പല ഉന്നതന്മാരുമെന്ന് കരുതരുത്'' ഫിറോസ് പറയുന്നു.

''എത്ര വലിയ അവാര്‍ഡ് മേടിച്ചയാളായാലും എനിക്ക് അത്രത്തോളം പിടിപാടുണ്ട്, അല്ലെങ്കില്‍ ഞാന്‍ വലിയൊരു സ്ഥാനത്ത് എത്തി നില്‍ക്കുകയാണ്, വലിയ അവാര്‍ഡ് മേടിച്ച് നില്‍ക്കുന്നയാളാണ്, അതുകൊണ്ട് ഇവനെ ഏത് രീതിയിലും തകര്‍ക്കാം, എന്ത് ഞാന്‍ ചെയ്താലും അതൊന്നും ഒരു വിഷയം ആവില്ല എന്ന് കരുതി ചില ക്രൂര മനോഭാവമുള്ള വ്യക്തികള്‍, ഇവിടെ മനോഹരമായി ഹൈഡ് ആന്‍ഡ് സീക്ക് കളിക്കുന്നുണ്ട്.'' എന്നും ഫിറോസ് പറയുന്നു.

''കുറച്ച് നാള്‍ മുമ്പ് വരെ എനിക്ക് കര്‍മയില്‍ വിശ്വാസമില്ലായിരുന്നു. നാല് കൊല്ലമായി എനിക്ക് ദൈവവിശ്വാസവുമില്ല. പക്ഷേ ഇപ്പോള്‍ ഞാന്‍ ദൈവ വിശ്വാസത്തിലേക്ക് തിരിച്ച് വരികയാണ്. അല്ലെങ്കില്‍ കര്‍മ എന്നൊന്ന് ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുകയാണ്. അതിന് ഏറ്റവും വലിയ ഉദാഹരണം ഞാന്‍ തന്നെയാണ്. സത്യം എന്നും വിജയിക്കും. എത്ര വലിയ കൊമ്പനാണെങ്കിലും ഒരിക്കല്‍ താഴെ വരും'' എന്നും ഫിറോസ് പറയുന്നു.

സജ്‌നയും ഇന്ത്യന്‍ സിനിമാ മേഖലയിലെ ഒരു പ്രമുഖനും തമ്മില്‍ പ്രണയത്തിലാണെന്നും അതാണ് വിവാഹ മോചനത്തിന് കാരണമായതെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിച്ചിരുന്നു. നാല് വര്‍ഷമായി ഇരുവരും പ്രണയത്തിലാണെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇതിനെതിരെ സജ്‌ന തന്നെ രംഗത്തെത്തുകയുണ്ടായി. തനിക്കെതിരെ നടക്കുന്നത് തെറ്റായ പ്രചരണങ്ങളാണ്. തങ്ങള്‍ പിരിയാന്‍ മറ്റൊരാള്‍ കാരണക്കാരനായിട്ടില്ലെന്നും സജ്‌ന വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ഫിറോസിന്റെ പ്രതികരണം.

After Sajna Noor's video on their seperation, ex husband Firoz Khan makes some indirect allegations.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൊതുവിടങ്ങളില്‍ തണ്ണീര്‍പ്പന്തല്‍, സ്‌കൂളുകളില്‍ കൂള്‍ റൂഫ്, ട്രാഫിക് സിഗ്നലുകളുടെ സമയം കുറയ്ക്കണം; കൊടുംചൂടില്‍ അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

ഈ വേനലില്‍ അറിയാം ഇളനീരിന്റെ ഗുണങ്ങള്‍

വേനൽ യാത്ര പ്ലാൻ ചെയ്തോ? പാക്കിങ് ലിസ്റ്റിൽ ഇവ മിസ് ചെയ്യരുത്

420cc, പ്രാരംഭ വില 4.70 ലക്ഷം രൂപ, ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത് ടിവിഎസ്; ബിഎംഡബ്ല്യൂ എഫ് 450 ജിഎസ് ഇന്ത്യന്‍ വിപണിയില്‍

റോളണ്ട് ​ഗാരോസിലെ 'ഹാട്രിക്ക്' മോഹം മുടക്കി പരിക്ക്; കാര്‍ലോസ് അല്‍ക്കരാസ് ഫ്രഞ്ച് ഓപ്പണ്‍ കളിക്കില്ല

SCROLL FOR NEXT