ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ (Shine Tom Chacko) ഇൻസ്റ്റ​ഗ്രാം, വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ഒരു നിമിഷം മതി കാര്യങ്ങൾ മാറി മറിയാൻ, അത്യന്തം ഹൃദയഭേദകം'; ഷൈൻ ടോം ചാക്കോയുടെ അച്ഛന്റെ വേർപാടിൽ അഹാന കൃഷ്ണ

ജീവിതം ചിലപ്പോഴൊക്കെ തികച്ചും നീതിയുക്തമല്ലാതെ പ്രവർത്തിക്കും.

സമകാലിക മലയാളം ഡെസ്ക്

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടൻ ഷൈൻ ടോം ചാക്കോയെ (Shine Tom Chacko) ആശ്വസിപ്പിച്ച് നടി അഹാന കൃഷ്ണ. ഹൃദയഭേദകമായ വാർത്തയാണിതെന്നും തനിക്ക് വാക്കുകൾ നഷ്ടമായിരിക്കുന്നുവെന്നും അ​ഹാന ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുറിച്ചു. പിതാവിന്റെ വിയോഗം എന്ന നികത്താനാകാത്ത നഷ്ടം സഹിക്കാൻ ഷൈൻ ടോം ചാക്കോയ്ക്കും കുടുംബത്തിനും ദൈവം ശക്തി നൽകട്ടെ എന്നും അഹാന കുറിച്ചിട്ടുണ്ട്.

"എനിക്ക് വാക്കുകൾ നഷ്ടമാകുന്നു. അത്യന്തം ഹൃദയഭേദകമാണിത്. ജീവിതം ചിലപ്പോഴൊക്കെ തികച്ചും നീതിയുക്തമല്ലാതെ പ്രവർത്തിക്കും. ഒരു നിമിഷം മതി കാര്യങ്ങൾ മാറി മറിയാൻ. ഷൈൻ, ഈ നികത്താനാകാത്ത നഷ്ടം സഹിക്കാൻ ദൈവം നിങ്ങൾക്കും കുടുംബത്തിനും ശക്തി നൽകട്ടെ. നിങ്ങളുടെ പിതാവിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ." അഹാന കുറിച്ചു.

അഹാനയുടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറി

ഷൈനിന്റെ കുടുംബത്തിന് ഏറ്റവും കൂടുതൽ പിന്തുണ ആവശ്യമുള്ള സമയമാണിതെന്ന് നടൻ ആസിഫ് അലി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഷൈനിന്റെ ആരോ​ഗ്യനിലയിൽ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്ന് സുരേഷ് ​ഗോപിയും മാധ്യമങ്ങളെ അറിയിച്ചിരുന്നു. സുരേഷ് ​ഗോപി ഷൈനിനെയും അമ്മയെയും ഇന്ന് രാവിലെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു.

ഷൈനിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളും അഹാന പങ്കുവച്ചിട്ടുണ്ട്. വെള്ളിയാഴ്ചയാണ് നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. സംഭവത്തിൽ ഷൈനിന്റെ പിതാവ് സി പി ചാക്കോ മരിച്ചു. ഷൈനിനും അമ്മയ്ക്കും നിസാരമായി പരിക്കേറ്റു. അടി എന്ന ചിത്രത്തിൽ അഹാനയും ഷൈനും ഒന്നിച്ചഭിനയിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT