ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

ഷൂട്ടിങ്ങിനിടെ അഹാന തെന്നിവീണു, ഒപ്പം സംവിധായകന്റെ ഐഫോണും, പാവാടയ്ക്ക് നന്ദി പറഞ്ഞ് താരം; വിഡിയോ

സ്കർട്ട് പല തട്ടുകൾ ഉള്ളതിനാൽ മറ്റു പരുക്കുകളൊന്നും പറ്റിയില്ലെന്നും താരം പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ഷൂട്ടിങ്ങിനിടെ തെന്നിവീണ് നടി അഹാന കൃഷ്ണ. കൃത്യമായി കാമറയിൽ പതിഞ്ഞ വീഴചയുടെ ദൃശ്യങ്ങൾ താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. മീ, മൈസെൽഫ് ആൻഡ് ഐ എന്ന വെബ് സീരീസ് ചിത്രീകരണത്തിന് ഇടയിലായിരുന്നു അപ്രതീക്ഷിത വീഴ്ച. ധരിച്ചിരുന്ന നീളൻ സ്കർട്ടിൽ തട്ടി വീഴുകയായിരുന്നു. സ്കർട്ട് പല തട്ടുകൾ ഉള്ളതിനാൽ മറ്റു പരുക്കുകളൊന്നും പറ്റിയില്ലെന്നും താരം പറഞ്ഞു. 

സ്മൂത്ത് ലൈക്ക് ബട്ടര്‍ ഞാന്‍. എപ്പോഴും വീഴാറില്ല പക്ഷേ വീണാല്‍ അതൊരു സംഭവമായിരിക്കും. മീ, മൈസെല്‍ഫ് ആന്‍ഡ് ഐയുടെ ആറാം എപ്പിസോഡിന്റെ ഷൂട്ടിങ് നടക്കുന്നതിനിടെ എന്റെ സ്‌കര്‍ട്ടില്‍ തട്ടി വീണു. സംവിധായകന്‍ അഭിലാഷ് സുധീഷിന്റെ പുതിയ ഐഫോണ്‍ 13 പ്രോ മാക്‌സും എനിക്കൊപ്പം വീണു. ഒരുപാട് തട്ടുകളുള്ള പാവാടയ്ക്ക് നന്ദി, എനിക്ക് മറ്റ് പരുക്കുകളൊന്നും പറ്റിയില്ല. ഫോണും സുരക്ഷിതമായിരുന്നു, അത് എങ്ങനെയെന്ന് ദൈവത്തിനറിയാം.- അഹാന കുറിച്ചു.

എന്തായാലും രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് താഴെ വരുന്നത്. തന്റെ കുട്ടിക്കാലം ഓർമ വന്നു എന്നാണ് നടി പ്രാചിക തെഹ്ലാൻ കുറിച്ചത്. വീണിട്ട് ഇത്ര ശാന്തമായി ഒരാളെ കാണുന്നത് ആദ്യമായിട്ടാണെന്നും ഒരാൾ കുറിച്ചു. ഒരു ലക്ഷത്തോളം പേരാണ് വിഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

പൊതുപ്രവർത്തകരുടെ അഴിമതിക്കേസുകൾ പൂഴ്ത്തി സർക്കാർ; വിചാരണാനുമതി നൽകാതെ കെട്ടിക്കിടക്കുന്നത് 74 ഫയലുകൾ

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല, പ്രചാരണങ്ങള്‍ വ്യാജം; വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാകരുതെന്ന് എന്‍ടിഎ

തൃശ്ശൂരിൽ പൊലീസ് വാഹനത്തെ ഇടിച്ചുതെറിപ്പിച്ച് ലഹരിസംഘം; സ്വിഫ്റ്റ് കാർ വളഞ്ഞ് 35 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പിടികൂടി

ഇരിട്ടിയിലെ ലഹരിമരുന്ന് വേട്ട; ബംഗളൂരുവിൽ ഒളിവിലായിരുന്ന മുഖ്യ ആസൂത്രകൻ പിടിയിൽ

SCROLL FOR NEXT