Ahaana Krishna and Nimish Ravi 
Entertainment

'ഞങ്ങള്‍ സൃഷ്ടിച്ച ലോകം'; വിശറിയിലടക്കം അഹാനയുടേയും നിമിഷിന്റേയും പേര്; വിവാഹ വേദിയിലൊളിപ്പിച്ച രഹസ്യങ്ങള്‍

ട്രീ ഓഫ് ലൈവ് എന്ന തീമിലായിരുന്നു അഹാനയുടേയും നിമിഷിന്റേയും വിവാഹവേദി ഒരുക്കിയത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

സോഷ്യല്‍ മീഡിയയാകെ നിറഞ്ഞു നില്‍ക്കുകയാണ് അഹാന കൃഷ്ണയുടേയും നിമിഷ് രവിയുടേയും വിവാഹം. പത്ത് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോകളും അഹാനയും സഹോദരിമാരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ചിത്രങ്ങളും വിഡിയോകളും വിവാഹത്തിന്റെ വിശേഷങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

ട്രീ ഓഫ് ലൈവ് എന്ന തീമിലായിരുന്നു അഹാനയുടേയും നിമിഷിന്റേയും വിവാഹവേദി ഒരുക്കിയത്. സമീപകാലത്ത് കണ്ട ഏറ്റവും ഭംഗിയുള്ള വിവാഹവേദിയെന്നാണ് സോഷ്യല്‍ മീഡിയ ഇതേക്കുറിച്ച് പറയുന്നത്. വിവാഹ വേദിയെക്കുറിച്ചുള്ള അഹാനയുടെ കുറിപ്പും ശ്രദ്ധ നേടുകയാണ്. വേദിയില്‍ നിന്നുള്ള മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് അഹാനയുടെ കുറിപ്പ്. ആ വാക്കുകളിലേക്ക്:

''കുഞ്ഞു കുഞ്ഞു കാര്യങ്ങളോടുള്ള എന്റെ പ്രണയത്തിന് വേണ്ടി''

''എനിക്ക് അലങ്കാരമല്ല വേണ്ടതെന്ന് ഇവന്റ് മാനേജുമെന്റുകാരോട് പറഞ്ഞിരുന്നു. എനിക്കൊരു ലോകം തന്നെ സൃഷ്ടിക്കണമായിരുന്നു. ഓരോ ചെറിയ കാര്യത്തിലും അതീവശ്രദ്ധ നല്‍കണമായിരുന്നു. ഞങ്ങള്‍ സൃഷ്ടിച്ച ഒരു ലോകത്തേക്ക് കാലെടുത്ത് വച്ചതു പോലെയായിരിക്കണം അതിഥികള്‍ക്ക് തോന്നേണ്ടത്. മരവും പൂക്കളും കുടങ്ങളും കല്ലുകളും പാറകളുമെല്ലാമുള്ള, പക്ഷികളും കണ്ണാടികളും വ്യക്തിപരമായ ഓര്‍മകളും, അതിഥികള്‍ക്ക് ചെയ്യാന്‍ രസകരമായ കാര്യങ്ങളുമൊക്കെയുള്ള മനോഹരമായൊരു പൂന്തോട്ടമാണ് ഞാനും നിമിഷും ആഗ്രഹിച്ചത്. വേദിയിലേക്ക് കടന്നു ചെന്നപ്പോള്‍ ഞാന്‍ അയച്ച 100000 വോയ്‌സ് നോട്ടുകളും ശരിക്കും കേട്ടിട്ടുണ്ടെന്ന് മനസിലായി. എന്റെ ഹൃദയം നിറഞ്ഞു. ഒരുപാട് ഒരുപാട് നിറഞ്ഞു''.

Ahaana Krishna pens a beautiful note about her wedding venue and its details.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യര്‍

പാലാരിവട്ടത്ത് സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച; പ്രതികള്‍ പിടിയില്‍

'ആണുങ്ങൾക്കും ആർത്തവം ഉണ്ടാകണമെന്ന് ഒരായിരം തവണ പ്രാർഥിച്ചിട്ടുണ്ട്'; കാരണം പറഞ്ഞ് ശ്രുതി ഹാസൻ

പ്രതിമാസം 5000 രൂപ നിക്ഷേപിക്കാമോ?, 7000 കൈയില്‍ ഉണ്ടോ?; പോസ്റ്റ് ഓഫീസ് ആര്‍ഡി സ്‌കീം

7000 എംഎഎച്ച് ബാറ്ററി, 20,000 രൂപ വില; വണ്‍പ്ലസ് എന്‍6 ലൈറ്റ് ഉടന്‍ വിപണിയില്‍