Aima Rosmy 
Entertainment

'ഗര്‍ഭിണി ഞങ്ങളുടെ സ്വര്‍ണമിട്ട് നില്‍ക്കണ്ട, തടി കൂടുതലാണെന്ന് പറഞ്ഞ് പുറത്താക്കി'; വേദനിപ്പിക്കുന്ന അനുഭവം വെളിപ്പെടുത്തി ഐമ

ഗര്‍ഭിണി സ്വര്‍ണമിട്ട് ഫോട്ടോ എടുക്കണ്ട എന്ന് ഒരു പെണ്ണാണ് പറഞ്ഞത്.

Author : സമകാലിക മലയാളം ഡെസ്ക്

സിനിമാ ലോകത്തു നിന്നും നേരിടേണ്ടി വന്ന വിവേചനങ്ങളെക്കുറിച്ചും ബോഡി ഷെയ്മിങിനെക്കുറിച്ചും തുറന്ന് പറഞ്ഞ് നടി ഐമ റോസ്മി. ബാലതാരമായി സിനിമയിലെത്തിയ നടിയാണ് ഐമ. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ഐമയുടെ ഡാന്‍സ് വീഡിയോകള്‍ വൈറലാകാറുണ്ട്. ഒരിടവേളയ്ക്ക് ശേഷം ആര്‍ഡിഎക്‌സിലൂടെ തിരികെ വന്ന് കയ്യടി നേടാന്‍ ഐമയ്ക്ക് സാധിച്ചിരുന്നു.

ജെസു ജോര്‍ജിന് നല്‍കി അഭിമുഖത്തിലാണ് ഐമ തന്റെ അനുഭവങ്ങള്‍ പങ്കുവച്ചത്. വണ്ണം കൂടുതലാണെന്ന് പറഞ്ഞ് സിനിമയില്‍ നിന്നും അവസാന നിമിഷം പുറത്താക്കിയിട്ടുണ്ടെന്നാണ് താരം പറയുന്നത്. ഗര്‍ഭിണിയായിരിക്കെ സ്വര്‍ണക്കടയില്‍ അഭിനയിക്കുന്നതില്‍ നിന്നും മാറ്റി നിര്‍ത്തിയെന്നും താരം പറയുന്നു. ആ വാക്കുകളിലേക്ക്:

ഇന്‍ഡസ്ട്രിയില്‍ നിന്നും അവഗണനകള്‍ നേരിട്ടിട്ടുണ്ട്. വളരെ മോശമായിരുന്നു അനുഭവങ്ങള്‍. അത് എന്നെ കുറച്ച് വിഷാദത്തിലാക്കി. കാരണം ആ സിനിമയ്ക്കായി ഞാന്‍ ഒരുപാട് പണിയെടുത്തിരുന്നു. പെട്ടെന്ന് ഒരുനാള്‍ അവര്‍ എന്നോട് പറയുകയാണ്, നിനക്ക് ഭയങ്കര തടിയാണ് എന്ന്. ആ സിനിമയ്ക്കായി അത്രയും വണ്ണം കുറച്ച ശേഷമാണ് അവര്‍ എന്നെ മാറ്റുന്നത്. ഞാന്‍ ശരിക്കും ഡിപ്രഷനിലായേനെ. അത്രയും കഠിനാധ്വനം ചെയ്തിട്ട് തിരിച്ചടി കിട്ടുമ്പോള്‍ കുറച്ചൊക്കെ മയത്തിലാകാം പറയുന്നത് എന്ന് തോന്നി. നിരസിക്കുന്നതിനും ഒരു രീതിയുണ്ട്. അതൊന്നുമില്ല. നിനക്ക് തടിയാണ്, നീ വെളുത്തിട്ടാണ് എന്ന് പറയും.

കറുപ്പും വെളുപ്പും ഇപ്പോഴുമുണ്ട്. എനിക്കത് അതിനോട് യോജിപ്പില്ല. അത് കേള്‍ക്കുമ്പോള്‍ ദേഷ്യം വരും. പണ്ടത്തെ കാലത്ത് സിനിമയെടുത്ത് നോക്കുമ്പോള്‍ 20 കളിലുള്ളവരായി അഭിനയിക്കുന്നവരെ കണ്ടാല്‍ 20 കളിലാണെന്ന് തോന്നില്ല. അന്നൊന്നും രൂപത്തിന്റെ പേരില്‍ ആരേയും തള്ളിക്കളഞ്ഞിട്ടില്ല. പക്ഷെ ഇന്നത്തെ അവസ്ഥ അങ്ങനെയല്ല.

ഒരു മയവുമില്ലാതെയാണ് അവര്‍ പറയുക. മറ്റൊരാളെ വേദനിപ്പിക്കുന്നുണ്ടോ എന്നൊന്നും ചിന്തിക്കാതെയാണ് പറയുന്നത്. തീരെ സഹിക്കാന്‍ പറ്റാത്തൊരു അനുഭവമുണ്ട്. എനിക്കൊരു സ്വര്‍ണക്കടയുടെ ഉദ്ഘാടനം ലഭിച്ചു. മറ്റാര്‍ക്കും ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. പക്ഷെ ഒരു സ്ത്രീ പറഞ്ഞത് നീ ഗര്‍ഭിണിയാണ് അതിനാല്‍ നിന്നെ എടുക്കാനാകില്ല എന്നായിരുന്നു. ഒരു പെണ്ണാണ് എന്നോടത് പറഞ്ഞത്. ഗര്‍ഭിണി സ്വര്‍ണമിട്ട് ഫോട്ടോ എടുക്കണ്ട എന്ന്. നിങ്ങള്‍ ഗര്‍ഭിണിയാണ്, നിങ്ങള്‍ ഞങ്ങളുടെ സ്വര്‍ണമിടുന്നതിനോട് ഞങ്ങള്‍ക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞു. ആ സമയത്ത് ഗര്‍ഭിണി ആയിരുന്നതിനാല്‍ ഞാന്‍ വല്ലാതെ ഇറിറ്റേറ്റഡ് ആകാന്‍ നിന്നില്ല. ഇല്ലെങ്കില്‍ ശരിക്കും അവര്‍ക്കിട്ട് കൊടുത്തേനെ.

Aima Rosmy recalls getting rejected for being fat. Once a lady stopped her from wearing gold for a ad shoot.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്തൊക്കെയാണ് കേരളത്തില്‍ നടക്കുന്നത്? എനിക്കു കിട്ടിയ കമ്മിഷന്‍റെ കണക്കു വരെ പറഞ്ഞു, വിഴിഞ്ഞത്ത് ഒരു ഓഹരി കൈമാറ്റവും നടന്നിട്ടില്ല'

'എത്ര വൃത്തിയായി വസ്ത്രം ധരിച്ചാലും ചിലർ മോശം കമന്റിടും, സ്ത്രീക്ക് എപ്പോഴും ഒരുപോലെ ഇരിക്കാൻ പറ്റില്ലല്ലോ'; ബോഡി ഷെയ്മിങ്ങിനെക്കുറിച്ച് ദിവ്യ - വിഡിയോ

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഹരിതകര്‍മസേനയ്ക്ക് ഇനി പച്ചയില്ല, പകരം 'കാവി'; പുതിയ യൂണിഫോം വിവാദത്തിലേക്ക്

റിട്ടയര്‍മെന്റ് പ്ലാന്‍ ചെയ്യുന്നുണ്ടോ?; അറിയാം എട്ട് പ്രമുഖ വിരമിക്കല്‍ സ്‌കീമുകളും നേട്ടങ്ങളും

'ദാദ ഫ്രം മീഷോ'; ​സൗരവ് ​ഗാം​ഗുലിയായി രാജ്കുമാർ റാവു, ബയോപിക് ഫസ്റ്റ് ലുക്കിന് വിമർശനം