വീഡിയോ ദൃശ്യം 
Entertainment

‘നിറവയറിൽ’ ഐശ്വര്യ ലക്ഷ്മിയുടെ ഡാൻസ്; കാണെക്കാണെ പിന്നാമ്പുറ കാഴ്ചകൾ, വിഡിയോ 

ഗർഭിണിയായ സ്നേഹ ജോർജ് എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

സുരാജ് വെഞ്ഞാറമ്മൂട്, ടൊവീനോ തോമസ് എന്നിവരുടെ മകച്ച പ്രകടനം കൊണ്ട് ശ്രദ്ധനേടിയ ചിത്രമാണ് അടുത്തിടെ റിലീസ് ചെയ്ത കാണെക്കാണെ എന്ന സിനിമ. ഉയരെയ്ക്ക് ശേഷം സംവിധായകൻ മനു അശോകനും ബോബി സഞ്ജയ് ടീമും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണ് ഇത്. ചിത്രത്തിൽ നായികയായി എത്തിയത് ഐശ്വര്യ ലക്ഷ്മിയാണ്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിനിടെയുള്ള ചില നർമ്മരം​ഗങ്ങളാണ് വൈറലാകുന്നത്. 

കാണെക്കാണെയിൽ ഗർഭിണിയായ സ്നേഹ ജോർജ് എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിച്ചത്.  ഐശ്വര്യയുടെ രസകരമായ ചില നിമിഷങ്ങളാണ് ബിഹൈൻഡ് ദി സീൻസ് വിഡിയോയിൽ ഉള്ളത്. ഷൂട്ടിങ് ഇടവേളയിൽ അണിയറപ്രവർത്തകർക്കൊപ്പം നൃത്തം ചെയ്യുകയായിരുന്നു താരം. 

1983, ക്വീൻ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ച ടി ആർ ഷംസുദ്ധീനാണ് സിനിമ നിർമിച്ചത്. ആൽബി ആന്റണി ഛായാഗ്രഹണം നിർവഹിച്ചു. അഭിലാഷ് ബാലചന്ദ്രനാണ് എഡിറ്റർ. വിനായക് ശശികുമാറിന്റെ വരികൾക്ക് രഞ്ജിൻ രാജ് ആണ് സംഗീതം നൽകിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും