Aishwarya Lekshmi വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

'ഷൂട്ടിനിടെ പരിക്കുപറ്റി, മുഖവും കഴുത്തുമൊക്കെ വീങ്ങി'; ഡ്രസിന്‍റെ പേരിലെ ട്രോളുകളില്‍ കുഴപ്പമില്ലെന്ന് ഐശ്വര്യ ലക്ഷ്മി

വസ്ത്രം മോശമായെന്ന് പറഞ്ഞതില്‍ എനിക്ക് കുഴപ്പമില്ല

Author : സമകാലിക മലയാളം ഡെസ്ക്

നിങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും മാറി നില്‍ക്കാം, പക്ഷെ സോഷ്യല്‍ മീഡിയ നിങ്ങളുടെ ജീവിതത്തില്‍ ഇടപെടുന്നത് തുടരും എന്നതാണ് പുതിയ കാലത്തെ നിയമം. പ്രത്യേകിച്ച് താരങ്ങളുടെ കാര്യത്തില്‍. അതിന്റെ ഒടുവിലത്തെ ഉദാഹരമാണ് നടി ഐശ്വര്യ ലക്ഷ്മി. ഏറെക്കാലമായി സോഷ്യല്‍ മീഡിയയില്‍ നിന്നെല്ലാം അകലം പാലിക്കുകയാണ് താരം. എന്നാല്‍ ട്രോളുകളില്‍ നിന്നും രക്ഷപ്പെടാന്‍ ഐശ്വര്യയ്ക്ക് സാധിച്ചില്ല.

ഈയ്യടുത്തൊരു ഉദ്ഘാടനത്തിനെത്തിയ ഐശ്വര്യ ലക്ഷ്മിയുടെ വിഡിയോയും ചിത്രങ്ങളും വൈറലായി മാറിയിരുന്നു. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഐശ്വര്യ ധരിച്ച സ്ലീവ് ലെസ്/ഓഫ് ഷോള്‍ഡര്‍ വസ്ത്രമായിരുന്നു ട്രോളുകള്‍ക്ക് ഇരയായത്. ഇപ്പോഴിതാ അന്ന് യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്തെന്ന് ഐശ്വര്യ തന്നെ പറയുകയാണ്.

അന്ന് തനിക്ക് സംഭവിച്ചത് ഒരു അബദ്ധമായിരുന്നുവെന്നാണ് ഐശ്വര്യ പറയുന്നത്. ട്രോളുകള്‍ തന്നെ ബാധിച്ചിട്ടില്ലെന്നും അബദ്ധം ആര്‍ക്കും പറ്റാമെന്നും ഐശ്വര്യ പറയുന്നു. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്.

''അതൊരു ഫാഷന്‍ മിസ്ജഡ്ജ്‌മെന്റായിരുന്നു. ഒരു സിനിമയുടെ ഷൂട്ടിങ്ങിലായിരുന്നു. അതിനുവേണ്ടി ഭാരം കൂട്ടി. സ്റ്റണ്ട് ഷൂട്ടിനിടെ പരിക്കുപറ്റി, മുഖവും കഴുത്തുമൊക്കെ വീങ്ങി, വല്ലാതെ ക്ഷീണിച്ചു. അതിനിടയിലായിരുന്നു ആ ഉദ്ഘാടനച്ചടങ്ങ്. ഞാന്‍ ഒട്ടും തയ്യാറെടുത്തിരുന്നില്ല. ആ വസ്ത്രം ട്രയല്‍ ചെയ്തു നോക്കിയതുമില്ല. അതിന്റെ ഫിറ്റിങ്ങളും ശരിയായിരുന്നില്ല.'' താരം പറയുന്നു.

''കുളിക്കുന്നതിനിടയ്ക്ക് വന്നതാണോ എന്നൊക്കെയുള്ള കമന്റുകള്‍ വന്നിരുന്നു. ഉദ്ഘാടനം കഴിഞ്ഞെത്തിയ ശേഷം ഞാന്‍ തന്നെ സുഹൃത്തുക്കളോട് ഇതുപറഞ്ഞ് ചിരിച്ചു. വസ്ത്രം മോശമായെന്ന് പറഞ്ഞതില്‍ എനിക്ക് കുഴപ്പമില്ല. ഇറ്റ്‌സ് ഫൈന്‍. അബദ്ധം ആര്‍ക്കും പറ്റാമല്ലോ. എല്ലാ ദിവസവും എല്ലാവരും ടിപ് ടോപ്പ് ആയിട്ടാണോ പോകുന്നത്. അന്നെനിക്ക് അതുപോലൊരു ദിവസമായിരുന്നു അത്രയേ ഉള്ളൂ'' എന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു.

മലയാളത്തില്‍ ഐശ്വര്യ ലക്ഷ്മിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ഹലോ മമ്മിയാണ്. 2024 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. തമിഴില്‍ സജീവമാണ് ഐശ്വര്യ ലക്ഷ്മി. തഗ്ഗ് ലൈഫാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഗാട്ട കുസ്തി 2, ആശ തുടങ്ങിയ സിനിമകളാണ് ഐശ്വര്യയുടേതായി അണിയറയിലുള്ളത്.

Aishwarya Lekshmi responds to social media trolls for her recent inaguration look.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്