സൂരറൈ പോട്രിൽ സൂര്യയും അപർണ ബാലമുരളിയും, ഐശ്വര്യ ലക്ഷ്മി/ ഫെയ്സ്ബുക്ക് 
Entertainment

സൂര്യയുടെ ബൊമ്മിയാകാൻ ഓഡിഷനുപോയെന്ന് ഐശ്വര്യ ലക്ഷ്മി, കിട്ടാതിരുന്നതിന്റെ കാരണം

അപർണയ്ക്ക് മികച്ച നടിക്കുള്ള ദേശിയ പുരസ്കാരവും ചിത്രത്തിലൂടെ ലഭിച്ചു

സമകാലിക മലയാളം ഡെസ്ക്

സൂര്യ നായകനായി എത്തിയ സൂപ്പർഹിറ്റ് ചിത്രമാണ് സൂരറൈ പോട്ര്. മലയാളി താരം അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായികയായി എത്തിയത്. ബൊമ്മി എന്ന ഈ കഥാപാത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. അപർണയ്ക്ക് മികച്ച നടിക്കുള്ള ദേശിയ പുരസ്കാരവും ചിത്രത്തിലൂടെ ലഭിച്ചു. സൂര്യയുടെ ബൊമ്മിയാവാൻ താനും ഓഡിഷന് പങ്കെടുത്തിരുന്നു എന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. 

‘‘സൂരറൈ പോട്രില്‍ അപര്‍ണ ചെയ്ത റോളിലേക്ക് ഞാന്‍ നേരത്തേ ഓഡിഷനു ചെന്നിരുന്നു. പക്ഷേ ലഭിച്ചില്ല. കാരണം ഞാനതിന് അനുയോജ്യ ആയിരുന്നില്ല. ഒപ്പം, ഞാന്‍ മധുര തമിഴ് പറയുന്ന രീതിയും ശരിയായിരുന്നില്ല. ആര്‍ക്കാണു റോള്‍ ലഭിച്ചതെന്ന് പിന്നീടു നോക്കിയിരുന്നു. അപര്‍ണ ബാലമുരളിക്കാണു ലഭിച്ചതെന്നു കേട്ടപ്പോള്‍ എനിക്കു വളരെ സന്തോഷം തോന്നി. അവള്‍ ഒരു ബ്രില്യന്റ് ആക്ടര്‍ ആണ്. അവള്‍ ആ റോള്‍ ചെയ്ത ശേഷം എനിക്ക് മറ്റാരെയും ആ റോളിലേക്കു ചിന്തിക്കാന്‍ പറ്റിയില്ല. അപര്‍ണ പെര്‍ഫോം ചെയ്ത രീതി വളരെ മനോഹരമായിരുന്നു. അവരുടെ കെമിസ്ട്രിയും ഫയര്‍ ആയിരുന്നു.’’ ‘സിനിമ വികടന്’ നല്‍കിയ അഭിമുഖത്തിൽ ഐശ്വര്യ പറഞ്ഞു. 

ഇപ്പോൾ തമിഴിലും ശ്രദ്ധ നേടുകയാണ് ഐശ്വര്യ ലക്ഷ്മി. വിഷ്ണു വിശാല്‍ നായകനായി എത്തുന്ന ഗാട്ട ഗുസ്തിയാണ് താരത്തിന്റെ പുതിയ ചിത്രം. ഡിസംബർ 2നാണ് ചിത്രം റിലീസിന് എത്തിയത്. നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്ത ‘കുമാരി’യായിരുന്നു ഐശ്വര്യയുടേതായി പുറത്തിറങ്ങിയ അവസാന മലയാളചിത്രം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT