ഐശ്വര്യ ലക്ഷ്മി, നിഖില  ഇൻസ്റ്റ​ഗ്രാം
Entertainment

'നിന്റെ മനസിലുള്ളത് പറയുന്നത് തുടരുക പെണ്ണേ'; നിഖിലയെ പിന്തുണച്ച് ഐശ്വര്യ ലക്ഷ്മി

എല്ലാത്തിലും നിന്റെ ഏറ്റവും മികച്ചു തന്നെ നീ നല്‍കുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

നടി നിഖില വിമലിനെതിരെ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വിമർശനങ്ങളുയർന്നിരുന്നു. പുതിയ ഒരു സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായുള്ള നിഖിലയുൾപ്പെടെയുള്ള താരങ്ങളുടെ അഭിമുഖം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. അവതാരകനോട് അഭിനേതാക്കൾ മോശമായാണ് പെരുമാറുന്നത് എന്നായിരുന്നു വിമർശനം. ഇതിന് പിന്നാലെ നിഖിലയുടെ പേരെടുത്ത് പറയാതെ വിമർശനവുമായി നടി ​ഗൗതമി നായരും രം​ഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ നിഖിലയ്ക്ക് പിന്തുണയുമായെത്തിയിരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി. ‘ഭൂരിപക്ഷത്തിന്റെ അഭിപ്രായമല്ല എന്റേത്. ഞാന്‍ പറയുന്നത് എല്ലാവര്‍ക്കും ഇഷ്ടപ്പെടില്ല’ എന്ന നിഖിലയുടെ വാക്കുകള്‍ പങ്കുവച്ചു കൊണ്ടാണ് ഐശ്വര്യ ലക്ഷ്മി പ്രതികരിച്ചത്. അഭിപ്രായങ്ങള്‍ പറയുന്ന സ്ത്രീകളോടുള്ള സമൂഹത്തിന്റെ പ്രശ്നമാണ് നിഖിലയോടുള്ള എതിര്‍പ്പിന് കാരണം എന്നാണ് ഐശ്വര്യയുടെ വിലയിരുത്തല്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഐശ്വര്യ ലക്ഷ്മിയുടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറി

”ഇവള്‍ തന്റെ മനസിലുള്ളതു പോലെ സംസാരിക്കുന്നുവെന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു. അനുവദിക്കപ്പെട്ടിട്ടുള്ള സ്മാര്‍ട്ട്നെസിന്റെ ഉള്ളില്‍ നില്‍ക്കുന്ന സ്ത്രീകളെ മാത്രമേ നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് തെളിയിച്ച് തന്ന സമൂഹത്തിനും മീഡിയയ്ക്കും നന്ദി. നിന്റെ മനസിലുള്ളത് പറയുന്നത് തുടരുക പെണ്ണേ. നീ എന്റര്‍ടെയ്നിങ് ആണ്, സ്മാര്‍ട്ടാണ്. എല്ലാത്തിലും നിന്റെ ഏറ്റവും മികച്ചു തന്നെ നീ നല്‍കുന്നുണ്ട്”- എന്നാണ് ഐശ്വര്യ ലക്ഷ്മി കുറിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം