Aishwarya Lekshmi എക്സ്
Entertainment

'ഡോക്ടറാകുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല; കഷ്ടപ്പെട്ട് പഠിച്ചാണ് പാസായത്'

ഞാൻ എന്റെ എംബിബിഎസ് പഠനം പൂർത്തിയാക്കി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

മലയാളത്തിൽ മാത്രമല്ല തമിഴകത്തും തിളങ്ങി നിൽക്കുന്ന താരങ്ങളിലൊരാണ് നടി ഐശ്വര്യ ലക്ഷ്മി. മോഡലിങ് രം​ഗത്ത് നിന്നാണ് ഐശ്വര്യ ലക്ഷ്മി സിനിമയിലെത്തുന്നത്. നടി എന്നതിന് പുറമേ ഐശ്വര്യ ഒരു ഡോക്ടർ കൂടിയാണ്. 2017 ൽ പുറത്തിറങ്ങിയ 'ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള' എന്ന നിവിൻ പോളി ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്.

ഇപ്പോഴിതാ താൻ ഒരു ഡോക്ടർ ആണെങ്കിലും ഇതുവരെ ഒരു രോഗിയെ ചികിത്സിച്ചിട്ടില്ലെന്ന് പറയുകയാണ് നടി. 'ഗാട്ടാ ഗുസ്തി 2' സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി. "ഞാൻ ഡോക്ടർ ആണ്. ഞാൻ എന്റെ എംബിബിഎസ് പഠനം പൂർത്തിയാക്കി.

പക്ഷേ അതുകഴിഞ്ഞ് ആളുകളെ ചികിത്സിക്കാൻ അവസരം ലഭിച്ചിട്ടില്ല. കഷ്ടപ്പെട്ട് പഠിച്ചാണ് പാസായത്. എനിക്ക് ഡോക്ടർ ആയി ഇരിക്കാൻ വളരെ ഇഷ്ടമാണ്. പക്ഷേ വളരെ യാദൃശ്ചികമായി നടി ആയി പോയതാണ്. ദൈവത്തിന്റെ പ്ലാൻ ആണ് അത്. ഡോക്ടർ ആകുന്നത് എളുപ്പമുള്ള കാര്യമല്ല, മിനിമം 8 വർഷം എങ്കിലും വേണം".- ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

അതേസമയം വിഷ്ണു വിശാൽ ആണ് ​ഗാട്ടാ ​ഗുസ്തിയിൽ നായകനായെത്തുന്നത്. ചെല്ല അയ്യാവു സംവിധാനം ചെയ്ത ചിത്രം ജൂലൈ മൂന്നിനാണ് റിലീസിനെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Aishwarya Lekshmi talks about her medical career.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രമേശ്വരം കഫേ സ്ഫോടനത്തിന്റെ 'മാസ്റ്റർ മൈൻഡ്'; ബം​ഗളൂരു സ്വദേശിയായ 'ടെക്കി' ഉൾപ്പെടെ 6 ഇന്ത്യക്കാർ; 23 പേരെ ഭീകരരായി പ്രഖ്യാപിച്ച് കേന്ദ്രം

'എംബാപ്പെയെ ചവിട്ടി വീഴ്ത്തിയാൽ അടിച്ച് കണ്ണ് പൊട്ടിക്കും'... തമ്മിൽത്തല്ലി ഫ്രാൻസ്- പരാ​ഗ്വെ താരങ്ങൾ

'രാവിലെ മുതല്‍ രാത്രി വരെയുള്ള ജോലി'; മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ 2 പേര്‍ രാജിവെച്ചു

ഫ്രാൻസ് ക്വാർട്ടറിൽ, പ്രധാനമന്ത്രിക്ക് വധ ഭീഷണി, ബം​ഗളൂരു 'ടെക്കി' ഉൾപ്പെടെ 6 ഇന്ത്യക്കാർ ഭീകരർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഊരാളുങ്കലിന് ടെന്‍ഡറില്ലാതെ കരാര്‍; അവകാശം പുതുക്കി നല്‍കി സര്‍ക്കാര്‍