ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

സിൽക്ക് സാരിയിൽ ഐശ്വര്യ റായ്; പൊന്നിയിൻ സെൽവൻ ലൊക്കേഷൻ ചിത്രം പുറത്ത് 

ലൊക്കേഷനിൽ നിന്നുള്ള ഐശ്വര്യയുടെ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവന്റെ ചിത്രീകരണം മധ്യപ്രദേശിലെ ഓർക്കയിൽ പു‌രോ​ഗമിക്കുകയാണ്. ഇതിനിടെയിൽ ലൊക്കേഷനിൽ നിന്നുള്ള നടി ഐശ്വര്യ റായിയുടെ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പിങ്ക് നിറത്തിലെ സിൽക്ക് സാരി ധരിച്ച് ആഭരണങ്ങൾ അണിഞ്ഞാണ് ചിത്രത്തിൽ ഐശ്വര്യ ഉള്ളത്. 

പൊന്നിയിൻ സെൽവനിൽ ഐശ്വര്യ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. നന്ദിനി, മന്ദാകിനി എന്നീ കഥാപാത്രങ്ങളാണ് താരം അവതരിപ്പിക്കുക. കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിയിൻ സെൽവൻ എന്ന കൃതിയെ ആധാരമാക്കിയാണ് മണിരത്നം ഈ ബ്രഹ്മാണ്ഡ ചിത്രം ഒരുക്കുന്നത്. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുൾമൊഴിവർമ്മന്റെ ജീവിതം പ്രമേയമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

ചിത്രത്തിൽ ആഴ്‌വാർ കടിയൻ നമ്പിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടൻ ജയറാം ആണ്. അമിതാഭ് ബച്ചനായി തീരുമാനിച്ചിരുന്ന സുന്ദര ചോഴരുടെ കഥാപാത്രം പ്രകാശ് രാജാണ് അവതരിപ്പിക്കുന്നത്. ആദിത്യ കരികാലന്റെ വേഷമാണ് വിക്രം അവതരിപ്പിക്കുന്നത് . ബാബു ആന്റണി, ലാൽ, റിയാസ് ഖാൻ, റഹ്മാൻ, ഐശ്വര്യ ലക്ഷ്മി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

SCROLL FOR NEXT