അഭിഷേക് ബച്ചനും ഐശ്വര്യ റായിയും ഇൻസ്റ്റ​ഗ്രാം
Entertainment

'സ്‌നേഹവും വെളിച്ചവുമാകട്ടെ'; അഭിഷേകിന് ജന്മദിനാശംസകളുമായി ഐശ്വര്യ റായ്

51 കാരിയായ ഐശ്വര്യ സോഷ്യല്‍ മീഡിയയില്‍ അഭിഷേകിന്റെ ബാല്യകാല ചിത്രം പങ്കുവെക്കുകയും അദ്ദേഹത്തിന് 'ആരോഗ്യവും സ്‌നേഹവും' ആശംസിക്കുകയും ചെയ്തു.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഭര്‍ത്താവും നടനുമായ അഭിഷേക് ബച്ചന്റെ 49-ാം പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി ഐശ്വര്യ റായ് ബച്ചന്‍. 51 കാരിയായ ഐശ്വര്യ സോഷ്യല്‍ മീഡിയയില്‍ അഭിഷേകിന്റെ ബാല്യകാല ചിത്രം പങ്കുവെക്കുകയും അദ്ദേഹത്തിന് 'ആരോഗ്യവും സ്‌നേഹവും' ആശംസിക്കുകയും ചെയ്തു.

ഐശ്വര്യ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു, 'ജന്മദിനാശംസകള്‍ നേരുന്നു, ജീവിതത്തില്‍ വെളിച്ചവും സ്‌നേഹവും സന്തോഷവും ലഭിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ'

കുറച്ചുകാലമായി ബോളിവുഡ് സിനിമകളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ഐശ്വര്യ റായ്. അഭിഷേക് അവസാനമായി അഭിനയിച്ചത് 'ഐ വാണ്ട് ടു ടോക്ക്' എന്ന ചിത്രത്തിലാണ്. 2000-ല്‍ കരീന കപൂര്‍ ഖാനൊപ്പം അഭിനയിച്ച റെഫ്യൂജി എന്ന ചിത്രത്തിലൂടെയാണ് അഭിഷേക് തന്റെ കരിയര്‍ ആരംഭിച്ചത്.

അതേസമയം, ആശുപത്രിയില്‍ ഇന്‍കുബേറ്ററില്‍ ഉള്ള കുഞ്ഞ് അഭിഷേകിന്റെ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. പ്രസവ വാര്‍ഡില്‍ നില്‍ക്കുന്ന ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോയാണ് പിറന്നാള്‍ ആശംസയോടൊപ്പം അമിതാഭ് ബച്ചന്‍ പങ്കുവെച്ചത്. ആശുപത്രി ജീവനക്കാര്‍ ഇന്‍കുബേറ്ററിന് ചുറ്റും നില്‍ക്കുമ്പോള്‍ അമിതാഭ് തന്റെ അമ്മ തേജി ബച്ചനൊപ്പം കുഞ്ഞ് അഭിഷേകിനെ നോക്കുന്ന ചിത്രമാണ്. 'ഫെബ്രുവരി 5, 1976... സമയം അതിവേഗം കടന്നുപോയി..' -എന്നും അദ്ദേഹം ബ്ലോഗില്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും