അജിത്തിനും മോഹൻലാലിനുമൊപ്പം സമീർ ഹംസ/ ഇൻസ്റ്റ​ഗ്രാം 
Entertainment

മോഹൻലാലിനെ കാണാൻ ബുർജ് ഖലീഫയിലെ ഫ്ളാറ്റിൽ എത്തി അജിത്: ചിത്രം വൈറൽ

ദുബായ് ബുർജ് ഖലീഫയിലെ മോഹൻലാലിന്റെ ഫ്ലാറ്റിലായിരുന്നു അജിത്തിന്റെ സ്വകാര്യ സന്ദർശനം

Author : സമകാലിക മലയാളം ഡെസ്ക്


മിഴിൽ ഏറ്റവും ആരാധകരുള്ള സൂപ്പർതാരമാണ് അജിത് കുമാർ. താരത്തിന് കേരളത്തിലും ആരാധകർ ഏറെയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിനൊപ്പമുള്ള അജിത്തിന്റെ ചിത്രങ്ങളാണ്. ദുബായ് ബുർജ് ഖലീഫയിലെ മോഹൻലാലിന്റെ ഫ്ലാറ്റിലായിരുന്നു അജിത്തിന്റെ സ്വകാര്യ സന്ദർശനം. 

മോഹൻലാലിന്റെ സുഹൃത്തും വ്യവസായിയുമായ സമീർ ഹംസയാണ് സൂപ്പർതാരങ്ങൾ ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവച്ചത്. മോഹൻലാലിന്റെ വീട്ടിലെത്തിയ അജിത്ത് ഏറെ നേരം ഒന്നിച്ച് ചെലവഴിച്ചു. സിനിമയേക്കുറിച്ചും കുടുംബത്തേക്കുറിച്ചുമുള്ള വിശേഷങ്ങളും ഇരുവരും പങ്കുവച്ചു. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് സൂപ്പർതാരങ്ങൾ ഒന്നിച്ചുള്ള ചിത്രങ്ങൾ. ഇരുവരും ഒന്നിച്ചുള്ള സിനിമ വരണമെന്നാണ് ആരാധകർ കുറിക്കുന്നത്. 

 ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേരാണ് മോഹൻലാലിന്റെ പുതിയ ചിത്രം. തിരുവനന്തപുരത്ത് ചിത്രത്തിന്റെ ഷൂട്ടിങ് പുരോ​ഗമിക്കുകയാണ്. കൂടാതെ വൃഷഭ എന്ന പാൻ ഇന്ത്യൻ ചിത്രവും അണിയറയിൽ ഒരുങ്ങുകയാണ്. അതേസമയം തുനിവ് ആണ് അജിത്തിന്‍റേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ‘വിടാ മുയര്‍ച്ചി’യാണ് അദ്ദേഹത്തിന്‍റെ അടുത്ത ചിത്രം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

സുവേന്ദു അധികാരി ഒഴിഞ്ഞ നന്ദിഗ്രാമിൽ സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി; മുഖ്യമന്ത്രിയുടെ കൊല്ലപ്പെട്ട മുൻ സഹായിയുടെ അമ്മ സ്ഥാനാർത്ഥി

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്