Ajith Kumar ഇൻസ്റ്റ​ഗ്രാം
Entertainment

'ജീവിതം മുന്നോട്ട് പോകണം'; ഹൃദയം നുറുങ്ങുന്ന വേദനയിലും റേസിങ് ട്രാക്കിലേക്ക് തിരികെയെത്തി അജിത്, ആശ്വാസവാക്കുകളുമായി ആരാധകർ

'അമ്മയുടെ അനു​ഗ്രഹം എപ്പോഴും നിങ്ങൾക്കൊപ്പമുണ്ടാകും'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

അടുത്തിടെയാണ് നടൻ അജിത് കുമാറിന്റെ അമ്മ മോഹിനി അന്തരിച്ചത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഹൃദയം നുറുങ്ങുന്ന വേദനയ്ക്കിടയിലും ഇപ്പോൾ തന്റെ ജോലി തിരക്കുകളിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് താരം.

അജിത്തിനെ പിന്തുണച്ചും ആശ്വാസവാക്കുകൾ പറഞ്ഞും നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്. റേസിങ് ട്രാക്കിലേക്ക് തിരികെയെത്തിയ അജിത് കുമാറിന്റെ ചിത്രങ്ങളാണിപ്പോൾ ആരാധകർക്കിടയിൽ വൈറലാകുന്നത്. അജിത് കുമാർ റേസിങ് ടീമിന്റെ ഔദ്യോ​ഗിക അക്കൗണ്ടിലൂടെയാണ് നടന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത്.

'ഹൃദയ വേദനയോടെ ജോലിയിലേക്ക് തിരികെ എത്തി, പക്ഷേ ജീവിതം മുന്നോട്ട് പോകണം!'- എന്നാണ് അജിത്തിന്റെ ചിത്രങ്ങൾക്ക് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. 'അമ്മ എപ്പോഴും നിങ്ങളുടെ കൂടെ തന്നെയുണ്ടാകും', 'അമ്മയുടെ അനു​ഗ്രഹം എപ്പോഴും നിങ്ങൾക്കൊപ്പമുണ്ടാകും', 'അമ്മ നിങ്ങളെ കാണുന്നുണ്ട്...നിങ്ങൾ ജയിക്കണമെന്ന് ആ​ഗ്രഹിക്കുന്നുണ്ട്...കടന്നു വരൂ'- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.

അജിത്തിന്റെ വീട്ടിൽ അനുശോചനമറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് എത്തിയത് വാർത്തയായി മാറിയിരുന്നു. നടി തൃഷയ്ക്കൊപ്പമായിരുന്നു അജിത് എത്തിയത്. അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത അജിത് ഇപ്പോൾ റേസിങ് രം​ഗത്ത് സജീവമാണ്. ​ഗുഡ് ബാഡ് അ​ഗ്ലിയാണ് അജിത്തിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

Ajith Kumar back to work days after losing mom.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രക്ഷാപ്രവർത്തനം' പാളി; എഡിജിപി എം ആർ അജിത്കുമാറിന് സസ്പെൻഷൻ

ചിട്ടിയാണോ എസ്‌ഐപിയാണോ നല്ലത്?; അറിയാം വിശദമായി

മുട്ടയെക്കാൾ പ്രോട്ടീൻ, ​പട്ടാണിയെ ചില്ലറക്കാരനായി കാണരുത്, പതിവാക്കാം ഡയറ്റിൽ

'ശബരിമലയുടെ സുവര്‍ണകാലം തുടങ്ങും; പരിഹാരക്രിയകളും പ്രായശ്ചിത്ത പൂജകളെല്ലാം ചെയ്യും'; തന്ത്രി നിയമനത്തിന് മൂന്നംഗ സമിതി

'അല്‍-സമൂം' ഉഷ്ണക്കാറ്റ്; കുവൈത്തില്‍ കടുത്ത ചൂടും പൊടിക്കാറ്റും, യാത്രികര്‍ക്ക് മുന്നറിയിപ്പ്