അജിത് കുമാർ ഇൻസ്റ്റ​ഗ്രാം
Entertainment

ഇതെന്താ ഡീ ഏജിങ്ങോ!, വമ്പൻ മേക്കോവറിൽ അജിത് കുമാർ; വൈറലായി പുത്തൻ ലുക്ക്

പുതിയ സിനിമയായ ‘ഗുഡ് ബാഡ് അഗ്ലി’യിലാണ് താരം പുത്തൻ ലുക്കിൽ പ്രത്യക്ഷപ്പെടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

നടൻ അജിത് കുമാരിന്റെ പുത്തൻ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി സോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് താരം പ്രത്യക്ഷപ്പെടാറുള്ളത്. എന്നാൽ ഇപ്പോൾ ആരാധകരെ അമ്പരപ്പിക്കുന്നത് താരത്തിന്റെ പുത്തൻ ലുക്കാണ്.

പുതിയ സിനിമയായ ‘ഗുഡ് ബാഡ് അഗ്ലി’യിലാണ് താരം പുത്തൻ ലുക്കിൽ പ്രത്യക്ഷപ്പെടുന്നത്. സോൾട്ട് ആൻഡ് പെപ്പർ ലുക്ക് മാറ്റി കറുത്ത മുടിയിലാണ് താരം എത്തുന്നത്. ഇതോടെ താരം കൂടുതൽ ചെറുപ്പമായി എന്നാണ് ആരാധകരുടെ കമന്റ്. ചിത്രത്തിന്റെ സംവിധായകൻ ആദിക് രവിചന്ദ്രൻ ആണ് അജിത്തിന്റെ മേക്കോവർ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

ആദിക്കിനൊപ്പം സിനിമ സെറ്റിൽ നിൽക്കുന്ന അജിത്തിനെയാണ് ചിത്രത്തിൽ കാണാനാവുക. ‘ഈ അവസരം എനിക്കു തന്നതിന് അജിത് സാറിന് നന്ദി. എന്റെ ആഗ്രഹം സഫലമായി. ഈ യാത്ര വളരെ മനോഹരമായിരുന്നു’, എന്നാണ് അജിത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ആദിക് രവിചന്ദ്രൻ കുറിച്ചത്. എന്തായാലും ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് താരത്തിന്റെ പുത്തൻ ലുക്ക്. നിരവധി പേരാണ് താരത്തിന്റെ പുത്തൻ ലുക്കിനെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

"നരസിംഹം' പോലൊരു മീശ പിരി പടം പ്രതീക്ഷിക്കരുത്, തിയറ്ററിക്കല്‍ മൊമന്റ്സ് 'അതിമനോഹര'ത്തിലുണ്ടാകും'; ആന്റണി പെരുമ്പാവൂർ

'വിവാഹമോചനം പുതിയ കാലത്തെ ഒരു പ്രശ്നമല്ല, സ്ത്രീകൾക്കിന്ന് കൂടുതൽ വഴികളുള്ളതുകൊണ്ട് അവർ അത് തുറന്നു പറയുന്നു'; ജയസുധ

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടം: പൈലറ്റ് ഉള്‍പ്പെടെ മുഴുവന്‍ യാത്രക്കാരും മരിച്ചു, മരിച്ചരില്‍ പൊലീസ് ഉദ്യോഗസ്ഥനും

2 നോട്ടൗട്ട് ഫിഫ്റ്റികൾ; കരുത്തരായ വിദർഭയെ സമനിലയിൽ തളച്ച് കേരളം