ഉപ്പും മുളകും എന്ന ഒറ്റ സീരിയലിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് നിഷ സാരംഗ്. ടെലിവിഷനിൽ മാത്രമല്ല സിനിമയിലും നിറസാന്നിധ്യമാണ് നിഷ. ഇപ്പോൾ വിവാഹം കഴിക്കാനുള്ള തയാറെടുപ്പിലാണ് താനെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടി. അൻപത് വയസുവരെ മക്കൾക്കായാണ് ജീവിച്ചത്. ഇനി തനിക്കായി ജീവിക്കാനാണ് ആഗ്രഹിക്കുന്നത് എന്നാണ് നിഷ പറഞ്ഞത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു തുറന്നു പറച്ചിൽ.
'കുട്ടികള്‍ വലുതാകുമ്പോള്‍ അവരുടെ ചിന്തയും നമ്മളുടെ ചിന്തയും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ടാകും. അവര്‍ക്ക് നമ്മള്‍ പറയുന്നത് ഇഷ്ടപ്പെടണമെന്നില്ല. അതുകൊണ്ട് നമ്മള്‍ പറയുന്നത് കേള്‍ക്കാനും മനസിലാക്കാനും പറ്റിയ ഒരാള്‍ കൂടെ വേണമെന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്. തിരക്കിട്ട ജീവിതമാണ്. അതിനിടയില്‍ സമയം കിട്ടുമ്പോള്‍ ഞാന്‍ വീട്ടിലേക്കാണ് വരുന്നത്. വേറെ എവിടെയും പോകുന്നില്ല. ആ വീട്ടില്‍ എന്നെ കേള്‍ക്കാന്‍ കഴിയുന്ന ഒരാള്‍ വേണമെന്നുണ്ട്. അല്ലെങ്കില്‍ മനസ് കൈവിട്ടുപോകും. ഒറ്റയ്ക്കിരുന്ന് കരയാനൊക്കെ തോന്നും.- നിഷ പറഞ്ഞു.
അന്‍പത് വയസുവരെയുള്ള ജീവിതം മക്കള്‍ക്ക് വേണ്ടിയായിരുന്നു എന്നും ഇനി സ്വയം ശ്രദ്ധിക്കാനും തനിക്കായി തന്നെ ജീവിക്കാനും ആഗ്രഹിക്കുന്നുവെന്ന് നിഷ പറയുന്നു. മകൾ രേവതിയും നിഷയ്ക്കൊപ്പം അഭിമുഖത്തിലുണ്ടായിരുന്നു. അമ്മയുടെ പണമോ പ്രശസ്തിയിയോ നോക്കി വരുന്നവരുന്നവരെയല്ല വേണ്ടത് എന്നാണ് മകൾ രേവതി പറയുന്നത്. അമ്മയെ മനസിലാക്കി സ്‌നേഹിക്കുന്ന വ്യക്തിയായിരിക്കണമെന്നും മകൾ കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക