വീഡിയോ ദൃശ്യം 
Entertainment

ബൈക്കിൽ പറന്നടിച്ച് അജിത്ത്, ​ഗംഭീര ആക്ഷനുമായി വലിമൈ ട്രെയിലർ; കാഴ്ചക്കാർ ഒരു കോടിയിലേക്ക്

ട്രെയിലർ ഇതിനോടകം യൂട്യൂ‌ബ് ട്രെൻസിങ്ങിൽ ഒന്നാമതായിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അജിത്ത് കുമാർ ചിത്രം വലിമൈയുടെ ട്രെയിലർ പുറത്തിറങ്ങി. ​ഗംഭീര ആക്ഷൻ രം​ഗങ്ങൾകൊണ്ട് സമ്പന്നമാണ് ചിത്രം. ബൈക്ക് റേസിങ്ങിന് ഏറെ പ്രധാന്യം നൽകുന്നതാണ് ചിത്രം എന്നാണ് ട്രെയിലർ നൽകുന്ന സൂചനകൾ. എച്ച്. വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമത്

ഐപിഎസ് ഓഫീസറായാണ് ചിത്രത്തിൽ അജിത് വേഷമിടുന്നത്. കാര്‍ത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബോളിവുഡ് താരം ജോണ്‍ എബ്രഹാം തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ‘വലിമൈ’. ട്രെയിലർ ഇതിനോടകം യൂട്യൂ‌ബ് ട്രെൻസിങ്ങിൽ ഒന്നാമതായിരിക്കുകയാണ്. പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ കാഴ്ചക്കാരുടെ എണ്ണം ഒരു കോടിയിലേക്ക് അടുക്കുകയാണ്. 

നിറഞ്ഞ് ബൈക്ക് സ്റ്റണ്ട്

ചിത്രത്തിലെ ബൈക്ക് സ്റ്റണ്ട് ചിത്രീകരണത്തിനിടെ അജിത്തിന് രണ്ട് തവണ പരുക്കേറ്റത് വാര്‍ത്തയായിരുന്നു. ബൈക്ക് സ്റ്റണ്ടിനിടെ അജിത്ത് വീഴുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ മേക്കിങ് വിഡിയോ നേരത്തെ തന്നെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ബൈക്ക് റെസിങ്ങിനോടുള്ള അജിത്തിന്റെ സ്നേഹം ആരാധകർക്കിടയിൽ പ്രശസ്തമാണ്. ബോളിവുഡ് നിർമാതാവ് ബോണി കപൂറാണ് ചിത്രം നിർമിക്കുന്നത്. അടുത്ത വർഷം പൊങ്കലിനാണ് ചിത്രം തിയറ്ററിൽ എത്തുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

SCROLL FOR NEXT