Ajith Kumar ഫയല്‍
Entertainment

'ഉറങ്ങാന്‍ കഴിയുന്നില്ല, സിനിമ കാണുന്നതും കുറഞ്ഞു; ശാലിനിയുടെ പിന്തുണയാണ് കരുത്ത്'; രോഗാവസ്ഥയെക്കുറിച്ച് അജിത് കുമാര്‍

റ്റവും വലിയ കരുത്ത് ഭാര്യ ശാലിനിയാണെന്നും അജിത്ത്

സമകാലിക മലയാളം ഡെസ്ക്

തമിഴ് സിനിമയുടെ സൂപ്പര്‍ താരം അജിത് കുമാറിന് സിനിമ മാത്രമല്ല ജീവിതം. കടുത്ത റേസിങ് ആരാധകനായിരുന്ന അജിത് ഇന്ന് അറിയപ്പെടുന്ന റേസിങ് താരം കൂടിയാണ്. സിനിമയില്‍ നിന്നെല്ലാം ഇടവേളയെടുത്ത് റേസിങില്‍ സജീവമായി മാറിയിരിക്കുകയാണ് അജിത്ത്. സ്‌പെയ്‌നിലെ ബാഴ്‌സലോണയില്‍ നടക്കുന്ന റേസില്‍ പങ്കെടുക്കുകയാണ് താരമിപ്പോള്‍.

തന്റെ പാഷന് വേണ്ടി താണ്ടിയ കടമ്പകളെക്കുറിച്ചും നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അജിത്. കുടുംബത്തിനും കുട്ടികള്‍ക്കൊപ്പവും സമയം ചെലിവിടാന്‍ തനിക്ക് ഇപ്പോള്‍ സാധിക്കുന്നില്ലെന്നാണ് അജിത് പറയുന്നത്. അതിലുമുപരിയായി തനിക്ക് ഇപ്പോള്‍ ഉറക്കമില്ലായ്മയുടെ പ്രശ്‌നങ്ങളുണ്ടെന്നും താരം തുറന്ന് പറഞ്ഞു.

ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് ഇന്‍സോമ്‌നിയ ആണെന്ന് അജിത് കുമാര്‍ തുറന്നു പറഞ്ഞത്. ''എനിക്ക് ഉറങ്ങാന്‍ ബുദ്ധിമുട്ടുണ്ട്. നാല് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങാന്‍ സാധിക്കില്ല. വിമാനയാത്രയ്ക്കിടേയും വളരെ കുറച്ച് മാത്രമേ വിശ്രമിക്കാറുള്ളൂ'' എന്നാണ് അജിത്ത് പറയുന്നത്. തനിക്കിപ്പോള്‍ സിനിമകളും വെബ് സീരീസുകളുമൊന്നും കാണാനും അതിനാല്‍ സാധിക്കാറില്ലെന്നും അജിത്ത് പറയുന്നു.

തന്റെ മക്കള്‍ക്കൊപ്പം സമയം ചെലവിടാന്‍ സാധിക്കുന്നില്ലെന്നത് തനിക്ക് വലിയ വേദനയാണെന്നും അജിത്ത് പറയുന്നു. തന്റെ സ്വപ്‌നത്തിന് വേണ്ടി കുടുംബത്തോടൊപ്പമുള്ള സമയം താന്‍ ത്യജിച്ചിരിക്കുകയാണെന്നാണ് അജിത്ത് പറയുന്നത്. ഈ സമയത്ത് തന്റെ ഏറ്റവും വലിയ കരുത്ത് ഭാര്യ ശാലിനിയാണെന്നും അജിത്ത് പറയുന്നുണ്ട്. അജിത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ ഗുഡ് ബാഡ് അഗ്ലിയാണ്. ചിത്രം വന്‍ വിജയം നേടുകയും ചെയ്തു.

Ajith Kumar opens up about his struggle to sleep. He sacrifised his time with family to win his dream.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT