അജു വർ​ഗീസ് (Aju Varghese) വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'വെള്ളമടിച്ചാല്‍ പ്രഭാസ് ആണെന്ന് തോന്നും'; മുഖത്ത് നോക്കി നശിച്ചുപോകുമെന്ന് പറഞ്ഞിട്ടുണ്ട്; മദ്യപാനം നിര്‍ത്തിയതിനെപ്പറ്റി അജു

മാതാപിതാക്കളും ഭാര്യയുമൊക്കെ പറയുന്നുണ്ട് ഇത് മോശമാണെന്ന്. അവരെയൊക്കെ ബാധിച്ചിരുന്നു

സമകാലിക മലയാളം ഡെസ്ക്

കോമഡിയിലൂടെ കയ്യടി നേടി, ഇന്ന് നായകനായും സ്വഭാവനടനായുമെല്ലാം തിളങ്ങി നില്‍ക്കുകയാണ് അജു വര്‍ഗീസ്. പോയ വര്‍ഷവും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് സിനിമയിലും ഒടിടിയിലുമെല്ലാം അജു വര്‍ഗീസ് നിറ സാന്നിധ്യമായിരുന്നു. ഈയ്യടുത്തിറങ്ങിയ സര്‍വ്വം മായയിലും കയ്യടി നേടാന്‍ അജുവിന് സാധിച്ചു. മലയാളത്തിലെ സ്വഭാവനടന്മാരുടെ പട്ടികയിലേക്ക് ശക്തമായ എന്‍ട്രിയാകും അജുവെന്നാണ് കരുതപ്പെടുന്നത്.

മുമ്പൊരിക്കല്‍ താന്‍ മദ്യപാനം നിര്‍ത്തിയതിനെക്കുറിച്ച് അജു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അജു മനസ് തുറന്നത്. ജയസൂര്യ നായകനായ വെള്ളം എന്ന സിനിമ കാണുന്നതോടെയാണ് താന്‍ മദ്യപാനം നിര്‍ത്താന്‍ തീരുമാനിക്കുന്നതെന്നാണ് അജു അന്ന് പറഞ്ഞത്.

''സിനിമ തന്നെയാണ് കാരണം. മദ്യപിച്ചിരുന്ന സമയത്ത് അഞ്ച് മിനുറ്റ് പോലും ഞാന്‍ വൈകിയിട്ടില്ല. പക്ഷെ എന്റെ ആരോഗ്യത്തെയും പെരുമാറ്റ രീതിയേയും മോശമായി ബാധിച്ചിട്ടുണ്ട്. അറിയാതെ ആണെങ്കിലും അഹങ്കാരിയെന്ന പേര് കിട്ടാം. നമ്മള്‍ ചിലപ്പോള്‍ റോ ആയിട്ട് പെരുമാറുന്നതാകാം. മദ്യത്തിന്റെ ധൈര്യം കിട്ടുമ്പോള്‍ നമ്മള്‍ നമ്മളുടെ ശരികളില്‍ തന്നെ പിടിച്ചു നില്‍ക്കുമല്ലോ. ആവശ്യമില്ലാത്ത കാര്യത്തില്‍ ഇടപെടും'' അജു പറയുന്നു.

''എനിക്ക് തോന്നിയിരുന്ന ഫീല്‍, ഞാന്‍ പ്രഭാസ് ആണെന്നാണ്. അത്രയും ശക്തിയുണ്ടെന്ന്. അതായിരുന്നു ഒരു പരിധിവരെ എനിക്കുണ്ടായിരുന്ന എക്‌സൈറ്റ്‌മെന്റിന് കാരണമെന്ന് തോന്നുന്നു. ശക്തിയും എനര്‍ജിയും കിട്ടും. കോളേജ് കാലത്തെ മദ്യപാനത്തില്‍ തമാശയായിരുന്നു. പക്ഷെ ഒരു ഘട്ടത്തില്‍ അത് മാറി. ലവ് ആക്ഷന്‍ ഡ്രമായൊക്കെ നിര്‍മിക്കുമ്പോള്‍ സ്ട്രസ് വന്നു. സമ്മര്‍ദ്ധം വരുമ്പോള്‍ ഇതിന്റെ തലം മാറും. പ്രതികരിക്കുന്ന രീതി മാറും''.

''അങ്ങനെയിരിക്കെ കൊവിഡ് വന്നപ്പോഴാണ് ഈ സിനിമ കാണുന്നത്. സ്വാഭാവികമായും എന്റെ കൂടെയുള്ളവരും മാതാപിതാക്കളും ഭാര്യയുമൊക്കെ പറയുന്നുണ്ട് ഇത് മോശമാണെന്ന്. അവരെയൊക്കെ ബാധിച്ചിരുന്നു. നമ്മളോട് കരുതല്‍ ഉള്ളവരാണ് അവര്‍. അതിനാല്‍ മുഖത്ത് നോക്കി പറയും. മുഖത്ത് നോക്കി ചേട്ടന്‍ നശിച്ചു പോകും ഫീല്‍ഡ് ഔട്ടാകും എന്ന് പറഞ്ഞിട്ടുണ്ട്.'' എന്നും അജു പറയുന്നു.

ആ സമയത്താണ് ഈ സിനിമ കാണുന്നത്. എന്തോ ഒരു ബെല്ലടിച്ചു ഉള്ളില്‍. അത് സ്വയം തോന്നണം. ആ സിനിമ കണ്ടപ്പോള്‍ എനിക്കത് തോന്നി. സിനിമ കാരണം എന്നല്ല, സിനിമ കണ്ടപ്പോള്‍. ജയേട്ടന്റെ പകര്‍ന്നാട്ടം എന്നെ സ്പര്‍ശിച്ചു. അപ്പോള്‍ ഞാന്‍ തീരുമാനിച്ചു. വലിയ അഡിക്ടായിരുന്നില്ല. അതിനാല്‍ എളുപ്പമായിരുന്നു. ജീവിതകാലത്തേക്ക് നിര്‍ത്തിയോ എന്നറിയില്ല. ഇപ്പോള്‍ എനിക്ക് താല്‍പര്യമില്ലെന്നും അജു പറയുന്നു.

Once Aju Varghese opened up about his problems with alocholism. He stopped it after watching this film.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിവാഹിതയാണെന്ന് അറിഞ്ഞില്ല, ബന്ധം ഉഭയസമ്മതപ്രകാരം; രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യഹര്‍ജി നല്‍കി

'ഹിന്ദു മതം എന്ന ഒന്നില്ല, സംഘടിത മതങ്ങളുടെ സ്വഭാവത്തിലേയ്ക്ക് വരുന്നു'

2026ലെ ഐഎസ്ആര്‍ഒയുടെ ആദ്യ വിക്ഷേപണം; പിഎസ്എല്‍വി സി 62 വിക്ഷേപണം നാളെ

ചികിത്സയ്ക്ക് ശേഷം വിശ്രമിക്കുന്ന എം കെ മുനീറിനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി; ഒപ്പം മുഹമ്മദ് റിയാസും

കരുത്തായി കോഹ്‌ലി; ന്യൂസിലന്‍ഡിനെ തകര്‍ത്തു, ഇന്ത്യയ്ക്ക് 4 വിക്കറ്റ് ജയം

SCROLL FOR NEXT