ആകിഫ് നജം ഇന്‍സ്റ്റഗ്രാം
Entertainment

ആടു ജീവിതത്തിലെ കഥാപാത്രം; സൗദി ജനതയോട് ഖേദം പ്രകടിപ്പിച്ച് ജോര്‍ദാനി നടന്‍

സിനിമ കണ്ടപ്പോഴാണ് സൗദിയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് മനസ്സിലായതെന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

ജോര്‍ദ്ദാന്‍: ആടുജീവിതം എന്ന സിനിമയില്‍ അഭിനയിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ജോര്‍ദാനി നടന്‍ ആകിഫ് നജം. സൗദി അറേബ്യന്‍ ജനതയോട് മാപ്പ് പറയുന്നുവെന്നും അദ്ദേഹം അറിയിച്ചു.

സൗദി അറേബ്യയെയും സൗദി ജനതയേയും മികച്ച രീതിയില്‍ സിനിമയില്‍ അവതരിപ്പിക്കണമെന്നാണ് ആഗ്രഹിച്ചത്. എന്നാല്‍ സിനിമ പുറത്തുവന്നതോടെയാണ് യഥാര്‍ഥ കഥ മനസ്സിലായത്. തിരക്കഥ പൂര്‍ണമായും വായിച്ചിരുന്നില്ല. സിനിമ കണ്ടപ്പോഴാണ് സൗദിയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് മനസ്സിലായതെന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആടുജീവിതത്തിലെ വില്ലനായ അറബിയുടെ വേഷത്തില്‍ അഭിനയിച്ചതിന് ഒമാന്‍ നടന്‍ താലിബ് അല്‍ ബലൂഷിക്ക് സൗദി അറേബ്യ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതായി വാര്‍ത്ത ഉണ്ടായിരുന്നെങ്കിലും അദ്ദേഹം അത് നിഷേധിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരത്തെ ബിജെപി കൗൺസിലർ സുഗതന് ആറുമാസം അവധി; അപേക്ഷ അംഗീകരിച്ച് കൗൺസിൽ

സ്മാര്‍ട്ട്ഫോണ്‍ മഴയത്ത് നനഞ്ഞോ? ആദ്യം ചെയ്യേണ്ട അഞ്ച് കാര്യങ്ങള്‍

'ആ മണ്ണിൽ 13 കളി 19 വിക്കറ്റുകൾ, ഭുവനേശ്വർ കുമാർ ലോകകപ്പ് ടീമിൽ വേണം!'

'ഒരു കുട്ടിക്ക് ജീവിതം തിരിച്ചു നല്‍കിയ പാട്ട്'; 'അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ' പിറന്ന കഥ പറഞ്ഞ് കൈതപ്രം

'സ്വർണ ഖനി തരാമെന്ന് പറഞ്ഞാലും 'അനിമൽ' പോലെയുള്ള സിനിമകൾ ചെയ്യരുത്'; രൺബീറിനോട് നിതീഷ് ഭരദ്വാജ്