അഖിൽ മാരാർ, രഘുരാജ്/ ഇൻസ്റ്റ​ഗ്രാം 
Entertainment

'അങ്ങനെ ബി​ഗ് ബോസ് പുറംലോകത്തേക്ക് വന്നു'; ​ശബ്‌ദത്തിന്റെ ഉടമയെ പരിചയപ്പെടുത്തി അഖിൽ മാരാർ

ബി​ഗ് ബോസിനെ പരിചയപ്പെടുത്തി അഖിൽ മാരാർ

Author : സമകാലിക മലയാളം ഡെസ്ക്

ബി​ഗ് ബോസ് റിയാലിറ്റി ഷോയിലെ അദൃശ്യനായ ബി​ഗ് ബോസിനെ പരിചയപ്പെടുത്തി അഖിൽ മാരാർ. പാലക്കാട് പട്ടാമ്പി സ്വദേശി ​രഘുരാജിന്റെ ശബ്‌ദമാണ് ബി​ഗ് ബോസിന്റേതായി പരിപാടിയിൽ ഉപയോ​ഗിക്കുന്നത്. തന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെ അഖിൽ മാരാരാണ് ​രഘുരാജിനെ ആരാധകർക്ക് പരിചയപ്പെടുത്തിയത്.

'എന്നെ കൺഫഷൻ റൂമിലേക്ക് വിളിച്ച് മാപ്പ് പറയിപ്പിക്കുന്ന ബി​ഗ് ബോസിനെ ഞാൻ ഇങ്ങോട്ട് വിളിക്കുകയാണെന്ന്' പറഞ്ഞാണ് അഖിൽ ​രഘുവിനെ പരിചയപ്പെടുത്തിയത്. ബി​ഗ് ബോസിന്റെ ശബ്ദത്തിന്റെ ഉടമയെ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകരും. ബി​ഗ് ബോസിന്റെ പല ഡയലോ​ഗുകളും കമന്റ് ചെയ്‌തായിരുന്നു ആരാധകരുടെ പ്രതികരണം.

'അങ്ങനെ ബി​ഗ് ബോസ് പുറംലോകത്തേക്ക് വന്നു ഈ ശബ്ദത്തിന് ഉടമയെ കാണാൻ ആഗ്രഹിച്ച എത്രയോ പേരുണ്ട് ഇവിടെ' എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാൽ ബി​ഗ് ബോസ് അദൃശ്യനായി തുടരുന്നതായിരുന്നു നല്ലതെന്ന് പറഞ്ഞവരും ഉണ്ടായിരുന്നു. 'ഇപ്പോ ആ സസ്പൻസ് പോയി', 'എപ്പോഴും ആ അദൃശ്യ ശബ്ദം മാത്രം മതിയായിരുന്നു'- എന്ന് ചിലർ കമന്റ് ചെയ്‌തു

റേഡിയോ ജോക്കി ആയിരുന്ന രഘു ആണ് കഴിഞ്ഞ അഞ്ച് സീസണുകളിലും ബി​ഗ് ബോസിന് ശബ്‍ദം നൽകിയത്. പരസ്യങ്ങൾക്കും ടിവി പരിപാടികൾക്കും നേരത്തെ രഘു ശബ്ദം നൽകിയിട്ടിണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സർക്കാരിന്റെ വിലയിരുത്തൽ'; ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

'എല്ലായിടത്തും മൈക്കും കൊണ്ട് വരണ്ട' ; മുഖ്യമന്ത്രി ബുധനാഴ്ച മാധ്യമങ്ങളെ കാണും, ആവശ്യമെങ്കിൽ മുൻകൂട്ടി അറിയിക്കും

4 വയസുകാരൻ ട്രെയിൻ മാറി കയറി; ഒടുവിൽ...

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിൻ; മലബാറിനും മാവേലിക്കും അധിക സ്ലീപ്പർ കോച്ച്

'നന്ദി മോദി'... സൗദി തടവിൽ നിന്നു മൂന്ന് പേർക്ക് മോചനം; കേന്ദ്രത്തിന് കത്തയച്ച് മെത്രാപ്പൊലീത്ത