Akhil Sathyan, Nivin Pauly ഫെയ്സ്ബുക്ക്
Entertainment

'ഞാനും നിവിനും വഴക്കിട്ടു, സിനിമ ചെയ്യുന്നില്ലെന്ന് തീരുമാനിച്ചു; വേദനിപ്പിക്കുന്ന അനുഭവമായിരുന്നു'; സര്‍വ്വം മായയെക്കുറിച്ച് അഖില്‍ സത്യന്‍

സമകാലിക മലയാളം ഡെസ്ക്

ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി മാറിയിരിക്കുകയാണ് സര്‍വ്വം മായ. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിവിന്‍ പോളി വിജയപാതയിലേക്ക് തിരികെ വരുന്നത്. അഞ്ച് ദിവസത്തില്‍ അമ്പത് കോടി പിന്നിട്ട ചിത്രം നിവിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറുകയാണ്. പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന് ശേഷം അഖില്‍ സത്യന്‍ ഒരുക്കിയ ചിത്രമാണ് സര്‍വ്വം മായ.

ഇന്ന് വലിയ ഹിറ്റായി മാറിയ സിനിമ ഒരു ഘട്ടത്തില്‍ ഉപേക്ഷിക്കാന്‍ പോലും ആലോചിച്ചിരുന്നുവെന്നാണ് അഖില്‍ സത്യന്‍ പറയുന്നത്. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അഖില്‍ ഇക്കാര്യം പങ്കുവച്ചത്. താനും നിവിന്‍ പോളിയും തമ്മില്‍ വഴക്കുണ്ടായിട്ടുണ്ടെന്നും അഖില്‍ സത്യന്‍ പറയുന്നു.

''സര്‍വ്വം മായയുടെ ബിടിഎസില്‍ കാണുന്ന സന്തോഷമൊക്കെ റിയല്‍ ആണെങ്കിലും എഴുത്ത് വേദനിപ്പിക്കുന്നതായിരുന്നു. ഒരു ഘട്ടത്തില്‍ ഞാനും നിവിനും വഴക്കിട്ടിട്ടുണ്ട്. ഇത് എവിടെയും എത്തില്ലെന്ന് കരുതി സിനിമ വേണ്ടെന്ന് വെക്കാന്‍ തീരുമാനിച്ചിരുന്നു. രണ്ട് വഴിക്ക് പോകാമെന്ന് കരുതിയതായിരുന്നു. പക്ഷെ സിനിമയിലുള്ള വിശ്വാസം കാരണമാണ് തിരികെ വരുന്നത്.'' അഖില്‍ സത്യന്‍ പറയുന്നു.

''ഞാന്‍ എഴുതിക്കഴിഞ്ഞിരുന്നു. പക്ഷെ എന്റെ നരേഷന്‍ മോശമായിരുന്നു. നിവിനും ആ സമയത്ത് വേറെന്തോ ചിന്തകളിലായിരുന്നു. എനിക്ക് നന്നായി പറയാനും നിവിന് നന്നായി ഉള്‍ക്കൊള്ളാനും സാധിച്ചിരുന്നില്ല. ഒരു ഇടവേളയെടുത്ത ശേഷമാണ് തിരികെ വരുന്നത്. അപ്പോഴേക്കും ഞാനും നിവിനും മാനസികമായി പീസ്ഫുള്‍ ആയി മാറിയിരുന്നു''.

''ഞാന്‍ അപ്പോഴേക്കും ഹൃദയപൂര്‍വ്വത്തിന്റെ ഭാഗമായി കഴിഞ്ഞിരുന്നു. ഒരു അനുഗ്രഹം പോലെയാണ് അച്ഛനൊപ്പം ഒരു സിനിമയുടെ ഭാഗമാകാന്‍ സാധിച്ചത്. ഞാന്‍ കുറച്ച് ശാന്തനായി. നിവിനും മാനസുകൊണ്ട് നല്ല സ്‌പേസിലേക്ക് വന്നു. യാദൃശ്ചികമായി തിരുവനന്തപുരത്ത് വച്ച് കണ്ടുമുട്ടുകയായിരുന്നു. അപ്പോള്‍ കഥയൊന്ന് തിരിച്ചും മറിച്ചുമിട്ട് പറഞ്ഞു. ആ നരേഷന്‍ നിവിന് ഇഷ്ടപ്പെട്ടു'' എന്നാണ് അദ്ദേഹം പറയുന്നത്.

'' നിവിന്‍ നടന്‍ എന്ന നിലയില്‍ ഭയങ്കര ബുദ്ധയുള്ള ആളാണ് . നിവിന്‍ പൂര്‍ണമായും ഉള്‍ക്കൊള്ളുന്നത് എനിക്ക് കാണാന്‍ സാധിച്ചു. അപ്പോള്‍ നമുക്ക് ഷൂട്ട് ചെയ്താലോ എന്ന് ചോദിച്ചു. മൂന്ന് ദിവസം ഫ്രീയാണ് പറ്റുമോ എന്ന് ചോദിച്ചു. ചെയ്യാമെന്ന് ഞാനും പറഞ്ഞു. നല്ലൊരു ടീമുണ്ട്. അതിനാലാണ് അത് പറയാന്‍ സാധിക്കുന്നത്. അല്ലാതെ അതൊരു ബ്ലൈന്റ് പ്രോമിസ് ആയിരുന്നില്ല. പത്ത് വര്‍ഷം അച്ഛന്റെ കൂടെ ജോലി ചെയ്തതിന്റെ ക്ലാരിറ്റിയാണ് അത് പറയിപ്പിക്കുന്നത്'' എന്നും അഖില്‍ സത്യന്‍ പറയുന്നുണ്ട്.

Akhil Sathyan says he and Nivin Pauly had a fall out during the narration of Sarvam Maya. Belief in the movie got them back together.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിനോയ് വിശ്വമല്ല പിണറായി വിജയന്‍; സിപിഐ ചതിക്കുന്ന പാര്‍ട്ടിയല്ല; വെള്ളാപള്ളിയെ കാറില്‍ കയറ്റിയത് ശരി'

ആദ്യഘട്ട വീടുകള്‍ ഫെബ്രുവരിയില്‍ കൈമാറും; ടൗണ്‍ഷിപ്പ് നിര്‍മ്മാണം ദ്രുതഗതിയിലെന്ന് മുഖ്യമന്ത്രി

മാർഷ് നയിക്കും; ഇന്ത്യൻ മണ്ണിൽ കപ്പടിക്കാൻ സ്പിന്നർമാരെ ഇറക്കി ഓസ്ട്രേലിയ; ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

രക്തത്തിലെ പ്ലേറ്റ്ലെറ്റ് കൗണ്ട് കൂട്ടണോ? ഇവ ഡയറ്റിൽ ചേർക്കാം

പൈനാപ്പിൾ കഴിച്ചാൽ ആർത്തവ വേദന കുറയുമോ?

SCROLL FOR NEXT