Haiwaan വിഡിയോ സ്ക്രീൻഷോട്ട്
Entertainment

വില്ലൻ മോഡ് ഓൺ, ഒരു സംശയവും വേണ്ട ഇത് തിയറ്റർ കുലുക്കും! ഞെട്ടിച്ച് സെയ്ഫും അക്ഷയ്‌യും; 'ഹയ്‌വാൻ' ടീസർ

സെയ്ഫ് അലി ഖാനിൽ നിന്നാണ് ടീസർ ആരംഭിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

പതിനെട്ട് വർഷങ്ങൾക്ക് ശേഷം സെയ്ഫ് അലി ഖാനും അക്ഷയ് കുമാറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ഹയ്‌വാൻ'. പ്രിയ​ദർശൻ സംവിധാനം ചെയ്യുന്ന ചിത്രം ഇതിനോടകം തന്നെ സിനിമാ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്തുവന്നിരിക്കുകയാണ്. ഇതുവരെ കണ്ടതൊന്നുമല്ല സ്ക്രീനിൽ കാണാൻ പോകുന്നത് എന്ന് അടിവരയിടുന്ന തരത്തിലുള്ള ടീസറാണ് പുറത്തുവന്നിരിക്കുന്നത്.

സെയ്ഫ് അലി ഖാനിൽ നിന്നാണ് ടീസർ ആരംഭിക്കുന്നത്. ഡയലോ​ഗുകളൊന്നുമില്ലാത്ത ടീസറിന്റെ ഹൈലൈറ്റ് ബാക്ക്​ഗ്രൗണ്ട് സ്കോർ തന്നെയാണ്. വില്ലനായി അക്ഷയ് കുമാറും സൂപ്പർ പെർഫോമൻസ് ആയിരിക്കും കാഴ്ചവയ്ക്കാൻ പോകുന്നതെന്നും ടീസർ സൂചിപ്പിക്കുന്നു. എന്തായാലും ചിത്രം ബ്ലോക്ക് ബസ്റ്ററാകും എന്ന് തന്നെയാണ് ടീസർ പുറത്തുവന്നതോടെ ആരാധകർ കുറിക്കുന്നത്.

മോഹൻലാലും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത 'ഒപ്പം' എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് 'ഹയ്‍വാൻ'. ബൊമൻ ഇറാനി, സയാമി ഖേർ, ശ്രിയ പിൽഗോങ്കർ എന്നിവരാണ് ഹയ്‌വാനിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

കെവിഎൻ പ്രൊഡക്ഷൻസിന്റെയും തെസ്പിയൻ ഫിലിംസിന്റെയും കീഴിൽ വെങ്കട്ട് കെ നാരായണ, ഷൈലജ ദേശായി ഫെൻ എന്നിവർ ചേർന്നാണ് ചിത്രം നിർ‌മിച്ചിരിക്കുന്നത്. സെപ്റ്റംബർ 11 ന് ചിത്രം തിയറ്ററുകളിലെത്തും.

Akshay Kumar, Saif Ali Khan starrer Haiwaan Teaser out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാര്യവട്ടത്ത് ഇന്ത്യക്ക് 'ഇരട്ട ശതകം'; റെക്കോര്‍ഡ് തിരുത്തി കോഹ്‌ലി, കളം നിറഞ്ഞ് ഗില്‍; വിന്‍ഡീസിനെതിരെ 8 വിക്കറ്റ് വിജയം

നീറ്റ് ചോദ്യച്ചോര്‍ച്ച: എന്‍ടിഎ ഓഫീസ് ഇനി കനത്ത സുരക്ഷയില്‍; കാവലിന് സിഐഎസ്എഫ്

പ്രതിഷേധം ഫലം കണ്ടു; സിജെപി നേതാവിനെയും പ്രവർത്തകരെയും വിട്ടയച്ചു

തേനീച്ച ആക്രമണം; കാട്ടിൽ അകപ്പെട്ട വിദ്യാർഥികളെ രക്ഷപ്പെടുത്തി, 12 പേർക്ക് പരിക്ക് - Video

യന്ത്രങ്ങള്‍ നമ്മുടെ യജമാനന്മാരാകരുത്, വിവേകശക്തിയും ബോധവും നിലനിര്‍ത്തണം: അമ്മ