Akshay Kumar  വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'പ്രതിഫലമായി കോടികൾ വാങ്ങുന്നുണ്ടല്ലോ, പിന്നെന്തിനാ ഈ കീറിപ്പറിഞ്ഞ ഷർട്ടുമിട്ട് നടക്കുന്നേ ?'; അക്ഷയ് കുമാറിന് ട്രോൾ

ഏപ്രില്‍ 16ന് ചിത്രം തിയറ്ററുകളില്‍ എത്തും.

Author : സമകാലിക മലയാളം ഡെസ്ക്

അക്ഷയ് കുമാർ പ്രധാന വേഷത്തിലെത്തുന്ന ഭൂത് ബം​ഗ്ല റിലീസിനൊരുങ്ങുകയാണ്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് കഴി‍ഞ്ഞ ദിവസം നടന്നിരുന്നു. ചടങ്ങിൽ പങ്കെടുക്കാൻ അക്ഷയ് കുമാർ എത്തിയ ഔട്ട്ഫിറ്റാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.

കറുത്ത പാന്റിനൊപ്പം അക്ഷയ് ധരിച്ച ഷർട്ടാണ് ട്രോളിന് കാരണമായത്. കീറിപ്പറിഞ്ഞ ലുക്കിലുള്ളതാണ് ഷർട്ട്. താഴ്ഭാ​ഗത്താണ് ആ ഡിസൈൻ ചെയ്തിരിക്കുന്നത്. ഒപ്പം ഒരു ടയ്യും താരം കെട്ടിയിട്ടുണ്ട്. പരിപാടിയിലെ വിഡിയോകൾ പുറത്തുവന്നതിന് പിന്നാലെ ട്രോളുകളും നിറഞ്ഞു.

'2500 കോടിയുടെ ആസ്തിയുണ്ട്. 100 കോടി മുതലാണ് ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം. എന്നിട്ടും ഒരു ഷർട്ട് വാങ്ങാൻ ​​ഗതിയില്ലാത്ത സൂപ്പർ താരം', എന്നാണ് താരത്തിന് നേരെ ഉയരുന്ന പ്രധാന ട്രോൾ. 'ഇയാൾ വ്യത്യസ്തമായ ഒരു ലോകത്താണ് ജീവിക്കുന്നത്', 'സിനിമ എങ്ങനെയായിരിക്കുമെന്ന് അക്ഷയ് ഷർട്ടിലൂടെ കാണിച്ചു തന്നു',

'ഇന്നലെ ഒരു എലി എന്നെ കടിച്ചു', 'പൈസ കിട്ടിയാൽ എന്ത് കോമാളിത്തരത്തിനും തയ്യാറാണ്', എന്നിങ്ങനെ പോകുന്നു കമന്റുകൾ. അതേസമയം ഒരിടവേളയ്ക്ക് ശേഷം അക്ഷയ് കുമാറും പ്രിയദർശനം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഭൂത് ബം​ഗ്ല.

ഏപ്രില്‍ 16ന് ചിത്രം തിയറ്ററുകളില്‍ എത്തും. അക്ഷയ് കുമാർ, ശോഭ കപൂർ, എക്താ കപൂർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ആകാശ് കൗശിക്കിന്റേതാണ് കഥ. പരേഷ് റാവൽ, രാജ്പാൽ യാദവ്, വാമിഖ ​ഗബ്ബി തുടങ്ങിയവരും ചിത്രത്തി‍ൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Cinema News: Actor Akshay Kumar gets trolled after Bhooth Bangla trailer launch.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്തൊക്കെയാണ് കേരളത്തില്‍ നടക്കുന്നത്? എനിക്കു കിട്ടിയ കമ്മിഷന്‍റെ കണക്കു വരെ പറഞ്ഞു, വിഴിഞ്ഞത്ത് ഒരു ഓഹരി കൈമാറ്റവും നടന്നിട്ടില്ല'

'എത്ര വൃത്തിയായി വസ്ത്രം ധരിച്ചാലും ചിലർ മോശം കമന്റിടും, സ്ത്രീക്ക് എപ്പോഴും ഒരുപോലെ ഇരിക്കാൻ പറ്റില്ലല്ലോ'; ബോഡി ഷെയ്മിങ്ങിനെക്കുറിച്ച് ദിവ്യ - വിഡിയോ

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഹരിതകര്‍മസേനയ്ക്ക് ഇനി പച്ചയില്ല, പകരം 'കാവി'; പുതിയ യൂണിഫോം വിവാദത്തിലേക്ക്

റിട്ടയര്‍മെന്റ് പ്ലാന്‍ ചെയ്യുന്നുണ്ടോ?; അറിയാം എട്ട് പ്രമുഖ വിരമിക്കല്‍ സ്‌കീമുകളും നേട്ടങ്ങളും

'ദാദ ഫ്രം മീഷോ'; ​സൗരവ് ​ഗാം​ഗുലിയായി രാജ്കുമാർ റാവു, ബയോപിക് ഫസ്റ്റ് ലുക്കിന് വിമർശനം