Tabu, Akshay Kumar വിഡിയോ സ്ക്രീൻഷോട്ട്‌
Entertainment

'ഡാൻസ് ക്ലാസിലേക്ക് അക്ഷയ് എന്നെ ബൈക്കിൽ കൂട്ടിക്കൊണ്ടു പോകും; ചില കാര്യങ്ങൾക്ക് ഒരിക്കലും മാറ്റമില്ല'

26 വർഷങ്ങൾക്ക് ശേഷമാണ് ഈ ഹിറ്റ് ജോഡി ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

തങ്ങൾ തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് പറഞ്ഞ് ന‌ടൻ അക്ഷയ് കുമാറും നടി തബുവും. തബുവിനെ തനിക്ക് കഴിഞ്ഞ 39 വർഷമായി അറിയാമെന്ന് അക്ഷയ് കുമാർ പറഞ്ഞു. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഭൂത് ബംഗ്ല എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിൽ സംസാരിക്കുയായിരുന്നു ഇരുവരും.

26 വർഷങ്ങൾക്ക് ശേഷമാണ് ഈ ഹിറ്റ് ജോഡി ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. "അദ്ദേഹം ഇപ്പോഴും പുലർച്ചെ 4 മണിക്ക് ഉണരും, 5 മണിക്ക് ഓടാൻ നിർബന്ധിക്കുകയും ചെയ്യും. അദ്ദേഹം ഇപ്പോഴും പറയും, ഇത് കഴിക്കരുത്, അത് കഴിക്കരുത് എന്നൊക്കെ. അതിൽ ഒരു മാറ്റവും വന്നിട്ടില്ല." തബു പറഞ്ഞു.

ഒരു ഡാൻസ് അക്കാദമിയിൽ ഒരുമിച്ച് പഠിക്കുമ്പോഴാണ് തബുവിനെ കണ്ടുമുട്ടിയതെന്ന് അക്ഷയ് കുമാർ പറഞ്ഞു. "തബുവിനെയും എന്നെയും കുറിച്ച് നിങ്ങളോട് ഒരു കാര്യം പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് തബുവിനെ 39 വർഷമായി അറിയാം.

ഞങ്ങൾ നൃത്തം പഠിക്കാൻ ഒരുമിച്ച് ഡാൻസ് അക്കാദമിയിൽ പോകുമായിരുന്നു," അദ്ദേഹം പറഞ്ഞു. അക്ഷയ് തന്നെ ബൈക്കിൽ കൂട്ടിക്കൊണ്ടുപോകുമായിരുന്നു എന്ന് തബു കൂട്ടിച്ചേർത്തു.1996 ൽ പുറത്തിറങ്ങിയ തു ചോർ മേം സിപാഹി എന്ന ചിത്രത്തിലാണ് അക്ഷയ് കുമാറും തബുവും ആദ്യമായി ഒന്നിച്ചഭിനയിച്ചത്.

അതിനുശേഷം തബുവും അക്ഷയ് കുമാറും പ്രിയദർശൻ സംവിധാനം ചെയ്ത 'ഹേരാ ഫേരി' (2000) എന്ന ചിത്രത്തിൽ ഒരുമിച്ച് പ്രവർത്തിച്ചു.14 വർഷങ്ങൾക്കുശേഷം അക്ഷയ് കുമാർ- പ്രിയദർശൻ ടീം ഒന്നിക്കുന്ന ചിത്രമാണ് ഭൂത് ബംഗ്ല. വാമിഖ ഗബ്ബിയാണ് ചിത്രത്തിലെ നായിക. പരേഷ് റാവൽ, രാജ്പാൽ യാദവ് തുടങ്ങിയവരും അണിനിരക്കുന്ന 'ഭൂത് ബംഗ്ല' ഒരു ഹൊറർ കോമഡി ചിത്രമാണ്.

Cinema News: Akshay Kumar reveals his friendship with Tabu back 39 years.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയനാട് ദുരന്തത്തില്‍ ഇരട്ട അന്വേഷണം; തുരങ്കനിർമ്മാണം തുടരുക അപകട സാധ്യത പരിശോധിച്ച ശേഷം മാത്രം: മുഖ്യമന്ത്രി

പത്താം ക്ലാസും ലൈസൻസും മതി! ജലഗതാഗത വകുപ്പിൽ ബോട്ട് സ്രാങ്ക് ആകാം; അവസാന തീയതി ഓഗസ്റ്റ് 05

ഭാഗ്യം പക്ഷിയുടെ രൂപത്തില്‍ വന്നതോ?, 40 വര്‍ഷം മുന്‍പ് മുറ്റത്ത് കിളിര്‍ത്ത തൈ 85കാരന് സമ്മാനിച്ചത് 28 ലക്ഷം രൂപ; ജീവിതം മാറ്റിമറിച്ച കഥ

പിഎസ് സി ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കും; അന്വേഷണ സംഘത്തെ ആഭ്യന്തരവകുപ്പ് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി

'ചില നിര്‍മാതാക്കള്‍ നന്ദി കെട്ട വര്‍ഗങ്ങള്‍, സിനിമ മടുത്തു'; തുറന്നു പറഞ്ഞ് മേജര്‍ രവി