Akshay Kumar, Twinkle Khanna വിഡിയോ സ്ക്രീൻഷോട്ട്, ഇൻസ്റ്റ​ഗ്രാം
Entertainment

'ഞാൻ കിടക്കുന്ന ഭാഗം മുഴുവൻ നനഞ്ഞിരിക്കും'; ഭാര്യയ്ക്ക് ദേഷ്യം വന്നാൽ ചെയ്യുന്ന രസകരമായ കാര്യം പറഞ്ഞ് അക്ഷയ് കുമാർ

നടി ജെനീലിയ ഡിസൂസയും ഭർത്താവ് റിതേഷ് ദേശ്മുഖും പരിപാടിയിൽ അതിഥികളായി എത്തിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് അക്ഷയ് കുമാറും ട്വിങ്കിൾ ഖന്നയും. ഇരുവരും ഒന്നിച്ചുള്ള രസകരമായ വിഡിയോകൾക്കും ആരാധകരേറെയാണ്. ട്വിങ്കിൾ ഖന്നയെക്കുറിച്ച് അഭിമുഖങ്ങളിലും മറ്റും അക്ഷയ് കുമാർ സംസാരിക്കാറുമുണ്ട്. ഇരുപത്തിയഞ്ചു വർഷം നീണ്ട ദാമ്പത്യ ജീവിതത്തിലെ രസകരമായ ഓർമ പങ്കുവച്ചിരിക്കുകയാണ് അക്ഷയ് കുമാർ ഇപ്പോൾ.

വീൽ ഓഫ് ഫോർച്ച്യൂണ്‍ എന്ന ​ഗെയിം ഷോയിൽ വച്ചായിരുന്നു അക്ഷയ് കുമാർ ഇക്കാര്യം പറഞ്ഞത്. നടി ജെനീലിയ ഡിസൂസയും ഭർത്താവ് റിതേഷ് ദേശ്മുഖും പരിപാടിയിൽ അതിഥികളായി എത്തിയിരുന്നു. ട്വിങ്കിളിന് തന്നോട് ദേഷ്യപ്പെട്ടിരുന്നാൽ ചെയ്യുന്ന കാര്യത്തെക്കുറിച്ചാണ് അക്ഷയ് പറഞ്ഞത്.

"എന്റെ ഭാര്യയ്ക്ക് ദേഷ്യം വന്നാൽ അന്ന് രാത്രി ഉറങ്ങാനെത്തുമ്പോൾ മനസ്സിലാകും. ഞാൻ കിടക്കുന്ന ഭാഗം മുഴുവൻ നനഞ്ഞിരിക്കും. കാരണം അവൾ കിടക്കയിൽ വെള്ളമൊഴിച്ചു വയ്ക്കും".- അക്ഷയ് കുമാർ പറഞ്ഞു. ഇത് കേട്ട് റിതേഷും ജെനീലിയയും പൊട്ടിച്ചിരിക്കുന്നതും വിഡിയോയിൽ കാണാം. നിരവധി പേരാണ് വിഡിയോയ്ക്ക് കമന്റുമായെത്തുന്നത്. ക്യൂട്ട് കപ്പിൾ എന്നാണ് പലരുടെയും കമന്റുകൾ.

Cinema News: Akshay Kumar reveals how Twinkle Khanna shows her anger.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി എസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍, മമ്മൂട്ടിക്ക് പത്മഭൂഷണ്‍

ബിഗ് ബാഷ് ലീഗ്: പെര്‍ത്ത് സ്‌കോച്ചേഴ്‌സിന് ആറാം കീരീടം

കരൾരോ​ഗ ലക്ഷണങ്ങൾ, നിങ്ങളുടെ കൈകൾക്ക് ചിലതു പറയാനുണ്ട്

യുഎഇയിൽ ജോലി ചെയ്യാൻ ഈ 12 പെർമിറ്റുകളിൽ ഒന്ന് വേണം, നിയമം കർശനമാക്കി മാനവവിഭവശേഷി മന്ത്രാലയം

തരൂരിനെ ഒപ്പം നിര്‍ത്താന്‍ സിപിഎം ശ്രമം ; ദുബായില്‍ നിര്‍ണായക ചര്‍ച്ച ?

SCROLL FOR NEXT