അൽ പാച്ചിനോ/ ഫയൽ ചിത്രം, നൂർ അൽഫലാ/ ഇൻസ്റ്റ​ഗ്രാം 
Entertainment

83ാം വയസില്‍ നാലാമത്തെ കുഞ്ഞിന്റെ അച്ഛനായി അല്‍ പാച്ചിനോ; മകന്റെ പേര് പുറത്തുവിട്ടു

29 കാരിയായ കാമുകി നൂര്‍ അല്‍ഫലയാണ് താരത്തിന്റെ കുഞ്ഞിന് ജന്മം നല്‍കിയത്

Author : സമകാലിക മലയാളം ഡെസ്ക്

വിഖ്യാത ഹോളിവുഡ് താരം അല്‍ പാച്ചിനോയ്ക്ക് ആണ്‍കുഞ്ഞ് പിറന്നു. 29 കാരിയായ കാമുകി നൂര്‍ അല്‍ഫലയാണ് താരത്തിന്റെ കുഞ്ഞിന് ജന്മം നല്‍കിയത്. 83ാം വയസിലാണ് താരം നാലാമതും അച്ഛനായത്. ദമ്പതികള്‍ തന്നെയാണ് സന്തോഷവാര്‍ത്ത ലോകത്തെ അറിയിച്ചത്. 

കുഞ്ഞിന്റെ പേരും പുറത്തുവിട്ടു. റോമന്‍ പാച്ചിനോ എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. 2022ല്‍ അല്‍ പാച്ചിനോയേയും നൂറയേയും ഒന്നിച്ച് കണ്ടതോടെയാണ് അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. എന്നാല്‍ കോവിഡ് കാലം മുതല്‍ ഇരുവരും പ്രണയത്തിലാണെന്നാണ് പറയപ്പെടുന്നത്. നാലാമത്തെ കുഞ്ഞിനായി അല്‍ പാച്ചിനോ തയാറായിരുന്നില്ലെന്നും അതിനാല്‍ നൂറയുടെ ഗര്‍ഭധാരണം താരത്തെ ഞെട്ടിച്ചെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അടുത്തിടെയാണ് 79 കാരനായ റോബർട്ട് ഡി നീറോ തനിക്ക് ഏഴാമത്തെ കുഞ്ഞ് ജനിച്ച വിവരം ലോകത്തെ അറിയിച്ചത്. 

ആദ്യ കാമുകിയായ ജാൻ ടാറന്റിൽ ജൂലി മേരി എന്നൊരു മകളാണ് അൽ പാച്ചിനോയ്ക്കുള്ളത്. ജൂലിക്ക് ഇപ്പോൾ 33 വയസുണ്ട്. രണ്ടാമത്തെ പങ്കാളിയായ ബെവേർളി ഡി എയ്ഞ്ചലോയിൽ ആന്റൺ, ഒലിവിയ എന്നീ ഇരട്ടക്കുട്ടികളും താരത്തിനുണ്ട്. 22 വയസായി ഇരുവർക്കും. പ്രണയത്തിന് ഇരുവർക്കുമിടയിൽ പ്രായം ഒരു തടസമേ ആയില്ലെന്നാണ് പേജ് സിക്സ് റിപ്പോർട്ട് ചെയ്തത്. നൂറിന്റെ പിതാവിനേക്കാൾ പ്രായമുണ്ട് അൽ പാച്ചിനോയ്ക്കെന്നും അവർ റിപ്പോർട്ട് ചെയ്തു. അൽ പാച്ചിനോയ്ക്ക് മുമ്പും തന്നേക്കാൾ ഒരുപാട് മുതിർന്നവരുമായി നൂർ ഡേറ്റിങ് നടത്തിയിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി