Alan, Hashir ഇൻസ്റ്റ​ഗ്രാം
Entertainment

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഇവരുടെ ഈ കൂട്ടുകെട്ട് തന്നെയാണ് ചിത്രത്തിന്റെ വിജയമായി മാറിയതും.

Author : സമകാലിക മലയാളം ഡെസ്ക്

ഈ വർഷത്തെ മലയാളത്തിലെ സൂപ്പർ ഹിറ്റുകളിലൊന്നായി മാറിയിരിക്കുകയാണ് സവിൻ സാ സംവിധാനം ചെയ്ത 'വാഴ 2'. ഏഴ് ദിവസം കൊണ്ട് ചിത്രം 100 കോടി ക്ലബ്ബിലും ഇടം നേടിയിരുന്നു. ആ​ഗോളതലത്തിൽ 200 കോടിയും പിന്നിട്ടിരുന്നു ചിത്രം. ഹാഷിർ, അലൻ, വിനായക്, അജിൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്.

ഇവരുടെ ഈ കൂട്ടുകെട്ട് തന്നെയാണ് ചിത്രത്തിന്റെ വിജയമായി മാറിയതും. സിനിമയിലെത്തുന്നതിന് മുൻപ് തന്നെ സോഷ്യൽ മീഡിയ റീൽസിലൂടെ താരങ്ങളായവരാണ് ഹാഷിറും വിനായകും അലനുമൊക്കെ. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സായി തുടങ്ങിയതാണ് നാല് പേരുടെയും കരിയര്‍.

പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും അവര്‍ കയ്യടി നേടിയ ഈ നാല്‌വർ സംഘം ഒരുമിച്ച് സിനിമയിലും എത്തുകയായിരുന്നു. ഹാഷിര്‍ ആണ് ഇങ്ങനെ ഒരു കൂട്ടുകെട്ടിന് തുടക്കം കുറിച്ചത്. ‌‌‌ഇപ്പോഴിതാ ഹാഷിറിനെക്കുറിച്ച് അലൻ പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യൽ മീ‍ഡിയയിൽ ശ്രദ്ധേയമാകുന്നത്.

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ ഇന്ന് ഈ കാണുന്ന ഞാൻ ഉണ്ടാകില്ലായിരുന്നു...'- എന്നാണ് അലൻ ഹാഷിറിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചിരിക്കുന്നത്. 'കഴിവുള്ളവർ കേറി വരട്ടെ' - എന്നാണ് ഹാഷിർ മറുപടിയായി കുറിച്ചിരിക്കുന്നത്.

നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായെത്തിയിരിക്കുന്നത്. അതേസമയം വാഴ 2 ഒടിടിയിലേക്കും എത്തിയിരിക്കുകയാണ്. ജിയോ ഹോട്ട്സ്റ്റാറിലൂടെ മെയ് 8 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

Cinema News: Vaazha 2 actor Alan share a heartfelt note about his friend Hashir.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ