ആലിയയെ പ്രപ്പോസ് ചെയ്യുന്ന രൺബീർ കപർ/ ഇൻസ്റ്റ​ഗ്രാം 
Entertainment

കയ്യിൽ മോതിരവുമായി മുട്ടുകുത്തി രൺവീർ, കണ്ണീരണിഞ്ഞ് ആലിയ; മനോഹരമായ നിമിഷങ്ങൾ; ചിത്രങ്ങൾ വൈറൽ

കെനിയയിലെ മാസൈ മാര നാഷണൽ റിസർവിലെ സഫാരിക്കിടെയാണ് ഈ മനോഹര നിമിഷങ്ങൾ സംഭവിച്ചത്

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ ഏറ്റവും മികച്ച പ്രണയ ജോഡികളാണ് രൺബീർ കപൂറും ആലിയ ഭട്ടും. വിവാഹത്തിനു പിന്നാലെ ഇരുവരും ആദ്യത്തെ കൺമണിയെ വരവേറ്റു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ആലിയയോട് വിവാഹഭ്യർത്ഥന നടത്തുന്ന രൺബീറിന്റെ ചിത്രങ്ങളാണ്. 

കയ്യിൽ മോതിരവുമായി ആലിയയ്ക്കു മുന്നിൽ മുട്ടുകുത്തി നിന്ന് വിവാഹഭ്യർത്ഥ നടത്തുന്ന രൺബീറിനെയാണ് ചിത്രത്തിൽ കാണുന്നത്. വികാരാധീനയായി കണ്ണീരണിഞ്ഞു നിൽക്കുന്ന ആലിയയെയും കാണാം. കെനിയയിലെ മാസൈ മാര നാഷണൽ റിസർവിലെ സഫാരിക്കിടെയാണ് ഈ മനോഹര നിമിഷങ്ങൾ സംഭവിച്ചത്. ഇതുവരെ കാണാത്ത താരങ്ങളുടെ പ്രണയ നിമിഷങ്ങൾ ആരാധകരുടെ മനം കവരുകയാണ്. 

പ്രൊപ്പോസ് ചെയ്തതിനു ശേഷമുള്ള ഇരുവരുടേയും ചിത്രങ്ങൾ രൺബീറിന്റെ അമ്മ നീതു കപൂർ കഴിഞ്ഞ ജൂണിൽ പങ്കുവച്ചിരുന്നു. പരസ്പരം 
മുഖം ചേർത്തു നിൽക്കുന്നതായിരുന്നു ചിത്രം. തനിക്കേറ്റവും പ്രിയപ്പെട്ട ചിത്രമെന്നായിരുന്നു ആലി ഭട്ട് അന്ന് നൽകിയ മറുപടി. ആലിയയുടെ കൈകളിൽ രണ്‍ബീര്‍ നല്‍കിയ മോതിരവും ആ ചിത്രത്തിൽ കാണാം. 

വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷമാണ് ഈ വർഷം ഏപ്രിലിൽ ആലിയയും രൺബീറും വിവാഹിതരായത്. നവംബറിൽ ദമ്പതികൾക്ക് രാഹ എന്ന മകളും ജനിച്ചു. ഇരുവരും ആദ്യമായി ഒന്നിച്ച ചിത്രം ബ്രഹ്മാസ്ത്രയുടെ ഷൂട്ടിങ്ങിനിടെയാണ് ഇവർ പ്രണയത്തിലാവുന്നത്. ഈ ചിത്രവും ഈ വർഷമാണ് പുറത്തുവന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

SCROLL FOR NEXT