സൊനാക്ഷിയ്ക്കും സഹീറിനും വിവാഹാശംസ നേർന്ന് ആലിയ ഭട്ട് Instagram
Entertainment

'ഞങ്ങളുടെ ക്ലബിലേക്ക് സ്വാ​ഗതം'; സൊനാക്ഷിക്കും സഹീറിനും വിവാഹാശംസ നേർന്ന് ആലിയ ഭട്ട്

സൽമാൻ ഖാൻ, കജോൾ, അനിൽ കപൂർ, വിദ്യ ബാലൻ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങളാണ് വിവാഹ വിരുന്നിനെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

മറ്റൊരു താരവിവാഹത്തിന് കൂടി ബോളിവുഡ് സാക്ഷിയായിരിക്കുകയാണ്. ഞായറാഴ്ചയായിരുന്നു ബോളിവുഡ് താരങ്ങളായ സൊനാക്ഷി സിൻഹയും സഹീർ ഇക്ബാലും വിവാഹിതരായത്. സൊനാക്ഷിയുടെ ബാന്ദ്രയിലുള്ള വീട്ടിൽ വച്ച് വളരെ അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും പങ്കെടുപ്പിച്ചായിരുന്നു രജിസ്റ്റർ‌ വിവാഹം. വൈകുന്നേരം സിനിമ താരങ്ങൾക്കായി വിവാഹസത്ക്കാരവും സംഘടിപ്പിച്ചിരുന്നു. സൽമാൻ ഖാൻ, കജോൾ, അനിൽ കപൂർ, വിദ്യ ബാലൻ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങളാണ് വിവാഹ വിരുന്നിനെത്തിയത്.

നടി ആലിയ ഭട്ട് ഉൾപ്പെടെ നിരവധി താരങ്ങൾ നവദമ്പതികൾക്ക് സോഷ്യൽ മീഡിയയിലൂടെ ആശംസകൾ നേരുകയും ചെയ്തു. 'സോനയ്ക്കും സഹീറിനും അഭിനന്ദനങ്ങൾ. നിങ്ങൾ രണ്ടു പേരും ഒരുപാട് സ്നേഹത്തിലും സന്തോഷത്തിലുമാണ്. ഞങ്ങളുടെ ക്ലബിലേക്ക് സ്വാ​ഗതം'- എന്നാണ് സൊനാക്ഷിയുടെ വിവാഹ ചിത്രം പങ്കുവച്ച് ആലിയ കുറിച്ചിരിക്കുന്നത്.

ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമാണ് സൊനാക്ഷിയും സഹീറും വിവാഹിതരായത്. സൊനാക്ഷിയുടെ ബ്രൈഡൽ ലുക്കും വളരെ ലളിതമായിരുന്നു. ത്രെഡ് വർക്കിലുള്ള ക്രീം സാരിയായിരുന്നു താരം അണിഞ്ഞത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

"ഞങ്ങളുടെ രണ്ട് കുടുംബങ്ങളുടെയും രണ്ട് ദൈവങ്ങളുടെയും അനുഗ്രഹത്തോടെ ഞങ്ങള്‍ ഇപ്പോള്‍ ഭാര്യയും ഭര്‍ത്താവുമാണ്. ഇപ്പോള്‍ മുതല്‍ എന്നെന്നേക്കുമായി, പരസ്പരം സ്‌നേഹിക്കാനും പ്രത്യാശിക്കാനും എല്ലാ കാര്യങ്ങളും മനോഹരമാക്കാനും ഒരുമിച്ചുണ്ട്"- എന്ന് വിവാ​ഹചിത്രങ്ങൾ പങ്കുവച്ച് സൊനാക്ഷി കുറിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT