Alia Bhatt ഇൻസ്റ്റ​ഗ്രാം
Entertainment

കൂടെ അഭിനയിക്കാന്‍ മോഹം, മലയാളത്തിലെ യുവനടന്‍ ഹിന്ദിയിലും താരമാകും; പ്രശംസിച്ച് ആലിയ ഭട്ട്

അയാള്‍ ബോളിവുഡില്‍ തരംഗം സൃഷ്ടിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളാണ് ആലിയ ഭട്ട് (Alia Bhatt). താരകുടുംബത്തില്‍ നിന്നും സിനിമയിലെത്തി, സ്വന്തമായൊരു ഇടം കണ്ടെത്തിയ നടിയാണ് ആലിയ ഭട്ട്. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും ആലിയ ഭട്ടിനെ തേടിയെത്തിയിട്ടുണ്ട്. ഇപ്പോഴിതാ മലയാളി താരം റോഷന്‍ മാത്യുവിനെക്കുറിച്ച് സംസാരിക്കുകയാണ് ആലിയ ഭട്ട്.

ആലിയയും റോഷനും നേരത്തെ ഒരുമിച്ച് അഭിനയിച്ചിരുന്നു. നെറ്റ്ഫളിക്‌സ് ചിത്രം ഡാര്‍ലിങ്‌സിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. റോഷന്‍ മികച്ച നടനാണെന്നും ബോളിവുഡ് സിനിമകളുടെ ഭാഗമായി മാറാന്‍ റോഷന് സാധിക്കുമെന്നുമാണ് ആലിയ പറയുന്നത്. ബ്രൂട്ട് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആലിയ റോഷനെക്കുറിച്ച് സംസാരിച്ചത്.

''റോഷന്‍ മാത്യുവിനൊപ്പം ഇനിയും അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. ഡാര്‍ലിംഗ്‌സ് എന്ന ചിത്രത്തില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. മലയാളത്തില്‍ നല്ല സിനിമകളുടെ ഭാഗമായിട്ടുണ്ട് റോഷന്‍. ഡാര്‍ലിംഗ്‌സിലും നല്ല അഭിനയമായിരുന്നു. അയാള്‍ ബോളിവുഡില്‍ പുതിയൊരു തരംഗം സൃഷ്ടിക്കുകയാണ്. മലയാളം പോലെ ഹിന്ദിയിലും റോഷന് തന്റേതായ സ്ഥാനം കണ്ടെത്താന്‍ സാധിക്കുമെന്ന് ഉറപ്പാണ്. ഒടിടി വന്നതോടെ ആളുകള്‍ ഭാഷയുടെ അതിരുകളെക്കുറിച്ച് ചിന്തിക്കാറില്ല.നല്ല സിനിമകളേയും ആര്‍ട്ടിസ്റ്റുകളേയും എല്ലാവരും സ്വീകരിക്കും'' എന്നാണ് ആലിയ ഭട്ട് പറഞ്ഞത്.

2022 ലാണ് ഡാര്‍ലിംഗ്‌സ് റിലീസാകുന്നത്. ജസ്മീത് ക റീന്‍ ആയിരുന്നു സംവിധാനം. ആലിയയ്ക്കും റോഷനും പുറമെ ഷെഫാലി ഷാ, വിജയ് വര്‍മ എന്നിവരും പ്രധാന വേഷങ്ങളിലെത്തി. ആലിയയുടെ ആദ്യ നിര്‍മ്മാണം കൂടിയായിരുന്നു ഡാര്‍ലിംഗ്‌സ്. അതേസമയം റോന്ത് ആണ് റോഷന്‍ മാത്യുവിന്റെ പുതിയ സിനിമ. ദിലീഷ് പോത്തനും പ്രധാന വേഷത്തിലെത്തുന്ന സിനിമയുടെ രചനയും സംവിധാനവും ഷാഹി കബീറാണ്. ഇത്തിരി നേരം, ചെറ, ചത്ത പച്ച തുടങ്ങിയവയാണ് റോഷന്റെ അണിയറയിലുള്ള സിനിമകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി