അൽഫോൺസ് പുത്രനും അരുൺ വൈ​ഗയും 
Entertainment

'ഞാൻ ആരാധിക്കുന്ന മാജിക് മേക്കറോട് ആക്ഷൻ പറഞ്ഞു': അൽഫോൺസ് പുത്രൻ അഭിനേതാവാകുന്നു

അരുൺ വൈ​ഗ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അൽഫോൺസ് പുത്രൻ അതിഥി വേഷത്തിൽ എത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

പ്രേമം സിനിമ മാത്രം മതി അൽഫോൺസ് പുത്രൻ എന്ന സംവിധായകനെ അടയാളപ്പെടുത്താൻ. ഇപ്പോൾ അഭിനയത്തിലേക്ക് ചുവടുവെക്കുകയാണ് താരം. അരുൺ വൈ​ഗ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അൽഫോൺസ് പുത്രൻ അതിഥി വേഷത്തിൽ എത്തുന്നത്. തന്റേതല്ലാത്ത ഒരു സിനിമയിൽ അൽഫോൺസ് അഭിനയിക്കുന്നത് ആദ്യമായിട്ടാണ്.

അൽഫോൺസ് പുത്രൻ സെറ്റിൽ എത്തിയതിന്റെ വിഡിയോ പോസ്റ്റ് ചെയ്തുകൊണ്ടാണ് അരുൺ വൈ​ഗ സന്തോഷവാർത്ത പങ്കുവച്ചത്. നിരന്തരമായ തന്റെ ശ്രമത്തിന്റെ ഫലമായാണ് അൽഫോൺസ് പുത്രനെ സിനിമയിലേക്ക് കൊണ്ടുവരാനായത് എന്നാണ് അരുൺ കുറിക്കുന്നത്. ഒരുപാട് ആരാധിക്കുന്ന ആ മാജിക് മെയ്ക്കറിനോടു ആക്ഷൻ പറയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും കുറിപ്പിലുണ്ട്. ചെമ്പരത്തിപ്പൂ, ഉപചാരപൂർവം ​ഗുണ്ടജയൻ എന്നീ സിനിമകൾക്ക് ശേഷം അരുൺ വൈ​ഗ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അരുൺ വൈ​ഗയുടെ കുറിപ്പ്

എനിക്ക് ഏറ്റവും കൂടുതൽ പ്രേമം തോന്നിയ സിനിമയാണ് “ പ്രേമം”. ആ സിനിമ എത്ര തവണ കണ്ടു എന്ന് അറിയില്ല അതിൽ വർക്ക് ചെയ്ത എല്ലാവരെയും പരിചയപ്പെടണം എന്ന് ഒരുപാട് ആഗ്രഹം തോന്നി.. അങ്ങനെ സിജു വിൽസൺ ഭായ് ശബരീഷ് ഭായ് എന്റെ ചങ്ക് വിഷ്ണു ഗോവിന്ദ് ഒക്കെ സുഹ്രുത്തുക്കൾ ആയി. ഇപ്പോ പുതിയ സിനിമയിൽ മ്യൂസിക്ക് ചെയ്യുന്നത് രാജേഷ് മുരുഗേശനും അതും ഒരു ഭാഗ്യം. എഡിറ്റിംഗ് കൊണ്ടും ഡയറക്ഷൻ കൊണ്ടും എന്നെ വിസ്മയിപ്പിച്ച ആ മനുഷ്യനെ മാത്രം കുറെ ശ്രമിച്ചെങ്കിലും പരിചയപ്പെടാൻ പറ്റിയില്ല… അങ്ങനെ ആ ദിവസം വന്നു നിരന്തരമായ എന്റെ ശ്രമത്തിന്റെ ഫലമായി എന്റെ പുതിയ സിനിമയിൽ ഒരു കാമിയോ റോൾ അൽഫോൻസ് പുത്രൻ ഇന്നലെ ചെയ്തു… ആ കാരക്ടർ എഴുതുമ്പോൾ തന്നെ അദ്ദേഹം ആയിരുന്നു മനസ്സിൽ. അങ്ങനെ ഞാൻ ഒരുപാട് ആരാധിക്കുന്ന ആ മാജിക് മെയ്ക്കറിനോടു ഇന്നലെ ആക്ഷന് പറഞ്ഞു.. ആഗ്രഹിച്ച കാര്യങ്ങൾ നമ്മളിലേക്ക് എത്തുമ്പോൾ ഒരു സുഖം അത് വേറെ തന്നെ ആണ്.

ഒരുപാട് നാൾ അറിയാവുന്ന ഒരു സുഹൃത്തിനെ പോലെ, ഒരു അനിയനെ പോലെയാണ് അദ്ദേഹം എന്നോട് പെരുമാറിയത് സിനിമയുടെ ഒരുപാട് അനുഭവങ്ങൾ, പുതിയ പുതിയ കാര്യങ്ങൾ അങ്ങനെ കുറെ ഞങ്ങൾ സംസാരിച്ചു.. ഇന്നലത്തെ ദിവസം എങ്ങനെ പോയിരുന്നു എനിക്ക് അറിയില്ല ഏറ്റവും മനോഹരമായ ഒരു ദിവസം തന്നതിന് ഒരുപാട് ഒരുപാട് നന്ദി ചേട്ട.. നേരത്തിനും പ്രേമത്തിനും ഗോൾഡിനും അപ്പുറം ഒരു ഗംഭീര സിനിമയും ആയി ചേട്ടൻ വരട്ടെ അത് ഒരുപാട് ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു.. വിളിച്ചപ്പോൾ വന്നതിന് ഹൃദയത്തിൽ നിന്നും നന്ദി.. ശേഷം സ്ക്രീനിൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാമോ?

എസ്ബിഐ ഓണ്‍ലൈന്‍ ഐഎംപിഎസ് ഇടപാടുകളുടെ സേവന ചാര്‍ജ് പരിഷ്‌കരിച്ചു, ഈ മാസം ബാങ്കിങ് സേവനത്തില്‍ നിരവധി മാറ്റങ്ങള്‍

അത്യാധുനിക സ്‌കാനിങ്, റേഡിയേഷന്‍, 100 കിടക്കകൾ; കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ ഈ മാസം 9 ന് നാടിന് സമര്‍പ്പിക്കും

SCROLL FOR NEXT