Ananya Panday Pinterest
Entertainment

'രാമായണ' കണ്ട് അത്ഭുതപ്പെട്ടു, പുരാണചിത്രങ്ങളിൽ അഭിനയിക്കാൻ ആഗ്രഹം: അനന്യ പാണ്ഡെ

ഇന്ത്യൻ പുരാണകഥകളോട് ചെറുപ്പം മുതൽ താൽപര്യമുണ്ടെന്നും മിത്തോളജിക്കൽ സിനിമയുടെ ഭാഗമാകാൻ ആഗ്രഹമുണ്ടെന്നും അനന്യ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

നിതീഷ് തിവാരിയുടെ സംവിധാനത്തിൽ ഒരുങ്ങിയ രാമായണം സിനിമ കണ്ട് അത്ഭുതപ്പെട്ടുപോയെന്ന് ബോളിവുഡ് താരം അനന്യ പാണ്ഡെ. രൺബീർ കപൂറും സായ് പല്ലവിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് താരം പങ്കുവെച്ചത്.

ഇന്ത്യൻ പുരാണകഥകളോട് ചെറുപ്പം മുതലേ താൽപര്യമുണ്ടെന്നും ഭാവിയിൽ ഒരു പുരാണചിത്രത്തിന്റെ ഭാഗമാകാൻ ആഗ്രഹമുണ്ടെന്നും അനന്യ പറഞ്ഞു. എച്ച്.ടി ലീഡർഷിപ്പ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു താരം.

'രാമായണം കണ്ടോ' എന്ന ചോദ്യത്തിന് കണ്ടുവെന്നും ചിത്രം തന്നെ ഏറെ വിസ്മയിപ്പിച്ചുവെന്നുമായിരുന്നു അനന്യയുടെ മറുപടി. 'ബ്ലോൺ എവേ, ലവ്, ലവ് ലവ്ഡ് ഇറ്റ്' എന്നായിരുന്നു ചിത്രത്തെക്കുറിച്ചുള്ള താരത്തിന്റെ പ്രതികരണം.

കുട്ടിക്കാലം മുതൽ ഇന്ത്യൻ പുരാണകഥകളുമായി തനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും അമ്മയും മുത്തശ്ശിയും ഇത്തരം കഥകൾ പറഞ്ഞുതന്നാണ് വളർത്തിയതെന്നും അനന്യ ഓർത്തെടുത്തു. തലമുറകളിലൂടെ കൈമാറിവരുന്ന കഥകൾ ഇന്ത്യൻ സമൂഹത്തിന്റെ സംസ്കാരത്തിന്റെ ഭാഗമാണെന്നും താരം അഭിപ്രായപ്പെട്ടു.

പുരാണ പശ്ചാത്തലത്തിലുള്ള സിനിമകളിൽ അഭിനയിക്കാനും തനിക്ക് താൽപര്യമുണ്ടെന്ന് അനന്യ സൂചന നൽകി. ചിത്ര ബാനർജി ദിവാകരുണിയുടെ 'ദ പാലസ് ഓഫ് ഇല്യൂഷൻസ്' എന്ന പുസ്തകം തന്റെ പ്രിയപ്പെട്ട പുസ്തകങ്ങളിലൊന്നാണെന്നും താരം പറഞ്ഞു. മഹാഭാരതത്തെ ദ്രൗപദിയുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന നോവലാണിത്.

അഭിനയത്തിൽ ഒരു പ്രത്യേക ജോണറിൽ മാത്രം ഒതുങ്ങിനിൽക്കാൻ താൽപര്യമില്ലെന്നും എല്ലാത്തരം കഥാപാത്രങ്ങളും അവതരിപ്പിക്കാനാണ് ആഗ്രഹമെന്നും താരം പറഞ്ഞു. വൈകാരിക രംഗങ്ങളിൽ അഭിനയിക്കുന്നത് തനിക്ക് ഇഷ്ടമാണെന്നും അതേസമയം കോമഡി ചെയ്യുന്നത് ഏറെ സ്വാതന്ത്ര്യം നൽകുന്ന അനുഭവമാണെന്നും താരം കൂട്ടിച്ചേർത്തു.

'Amazed by the Ramayana; I wish to act in mythological films': Ananya Panday

കിവികളുടെ ചിറകരിഞ്ഞ് ഇന്ത്യ, 187ന് ഓള്‍ഔട്ട്; ത്രില്ലര്‍ പോരില്‍ ജയം, പരമ്പര

'ഫിഫ്റ്റി... ഫിഫ്റ്റി'... റെക്കോർഡ് തുന്നിയിട്ട് വീണ്ടും 'ജോ റൂട്ട്'!

വരുന്നു വിന്‍ഫാസ്റ്റിന്റെ ഇലക്ട്രിക് സ്‌കൂട്ടര്‍; ഡിസൈന്‍ പേറ്റന്റിന് അപേക്ഷ, ഒറ്റ ചാര്‍ജില്‍ 160 കിലോമീറ്റര്‍ റേഞ്ച്!

ട്രംപ്, പുടിന്‍, ഷി ജിന്‍പിങ് ത്രികക്ഷി കൂടിക്കാഴ്ച അടുത്തയാഴ്ച ചൈനയില്‍; ആണവായുധ നിയന്ത്രണം ചര്‍ച്ചയായേക്കും

'അന്നത് ലൈംഗികാതിക്രമമാണെന്ന് പോലും എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല'; സംവിധായകനിൽ നിന്നുണ്ടായ ദുരനുഭവം പറഞ്ഞ് സ്വര ഭാസ്കർ