'അന്നത് ലൈംഗികാതിക്രമമാണെന്ന് പോലും എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല'; സംവിധായകനിൽ നിന്നുണ്ടായ ദുരനുഭവം പറഞ്ഞ് സ്വര ഭാസ്കർ

തുടർന്നുള്ള ദിവസങ്ങളിൽ ചിത്രീകരണം സുഗമമായി നടന്നുവെന്നും നടി പങ്കുവച്ചു.
Swara Bhasker
Swara Bhaskerവിഡിയോ സ്ക്രീൻഷോട്ട്, ഇൻസ്റ്റ​ഗ്രാം
Edited By:
Updated on: 
1 min read

കരിയറിന്റെ തുടക്കകാലത്ത് ഷൂട്ടിങ്ങിനിടെ സംവിധായകനിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടതായി ബോളിവുഡ് നടി സ്വര ഭാസ്‌കർ. 2011-ൽ മധ്യപ്രദേശിലെ പച്ച്മഡിയിൽ നടന്ന ഔട്ട്ഡോർ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം. അന്ന് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ഇടപെട്ട് തനിക്ക് സംരക്ഷണം നൽകിയതായും താരം വെളിപ്പെടുത്തി. 'ദ് ഫ്രീ പ്രസ് ജേണലിന്' നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സ്വര.

'തനു വെഡ്‌സ് മനു'വിനുശേഷം അഭിനയിച്ച ചിത്രമായിരുന്നു. അന്ന് ഇരുപതുകളുടെ തുടക്കത്തിലായിരുന്ന തനിക്ക് സിനിമാ മേഖലയിൽ സ്വന്തമായി ഒരു ടീമോ സഹായം തേടാൻ ആളുകളോ ഉണ്ടായിരുന്നില്ലെന്ന് അവർ പറഞ്ഞു. ശാരീരിക സ്പർശനം ഇല്ലാതിരുന്നതിനാൽ സംവിധായകന്റെ പെരുമാറ്റം തൊഴിലിടത്തിലെ ലൈംഗികാതിക്രമമാണെന്ന് അന്ന് തിരിച്ചറിയാൻ സാധിച്ചില്ലെന്ന് നടി പറയുന്നു.

വർഷങ്ങൾക്കുശേഷം 'മീ ടൂ' കാംപെയ്ൻ ശക്തമായപ്പോൾ മറ്റ് സ്ത്രീകളുടെ അനുഭവങ്ങൾ വായിച്ചതിലൂടെ താൻ നേരിട്ടതും ലൈംഗികാതിക്രമമാണെന്ന് മനസ്സിലായതെന്നും നടി കൂട്ടിച്ചേർത്തു. 56 ദിവസത്തെ ഷൂട്ടിങ് ഷെഡ്യൂളുണ്ടായിരുന്ന ചിത്രത്തിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ ദുരനുഭവം തുടങ്ങിയിരുന്നു.

എന്നാൽ കരിയറിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന സമയമായതിനാൽ സിനിമ ഉപേക്ഷിച്ചു പോകാൻ കഴിയുമായിരുന്നില്ലെന്നും നടി പറഞ്ഞു. ഒടുവിൽ ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറോട് കാര്യങ്ങൾ തുറന്നുപറയുകയായിരുന്നു.

അദ്ദേഹം തനിക്കൊപ്പം നിന്നു. തുടർന്നുള്ള ദിവസങ്ങളിൽ ചിത്രീകരണം സുഗമമായി നടന്നുവെന്നും നടി പങ്കുവച്ചു. 'അദ്ദേഹം എന്റെ സുഹൃത്തായി മാറി. എന്നെ സംരക്ഷിച്ചു. അന്ന് കൂടെ നിന്ന അദ്ദേഹം ഇന്ന് എന്റെ മാനേജരാണ്.- സ്വര വ്യക്തമാക്കി.

Swara Bhasker
'പൊതുവേദിയിലാണെന്ന് പോലും നോക്കാതെ സ്റ്റൈലിസ്റ്റ് അന്ന് പാന്റ് ശരിയാക്കി'; 'അഹങ്കാരി'യെന്ന വിളിക്ക് മറുപടി പറഞ്ഞ് ധനുഷ്
Swara Bhasker
റിമിയുടെ കല്യാണത്തിന് ഡാൻസ് കളിച്ച് താരമായി അമ്മ; 'മോളേക്കാൾ ചെറുപ്പമാണല്ലോ മമ്മി' എന്ന് കമന്റുകൾ
Swara Bhasker
ആദരാഞ്ജലിക്ക് നന്ദി; 'വ്യാജ വാർത്ത പ്രചരിപ്പിച്ചോളൂ, എനിക്കത് ഗുണമാണ്'; പരിഹാസവുമായി ഹരീഷ് പേരടി
Summary

Swara Bhasker recalls sexual harassment by director.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER