Drishyam 3 ഫെയ്സ്ബുക്ക്
Entertainment

ആശിർവാദ് സിനിമാസിന് ഇനി ഒരു അവകാശവുമില്ല; 'ദൃശ്യം 3' ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കി ആമസോൺ പ്രൈം

ദൃശ്യം 3യുടെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുകയാണ് ആമസോൺ പ്രൈം വിഡിയോ.

സമകാലിക മലയാളം ഡെസ്ക്

മലയാളത്തിൽ ഏറ്റവുമധികം ഹൈപ്പുള്ള ചിത്രങ്ങളിലൊന്നാണ് ദൃശ്യം 3. മറുഭാഷകളിലേക്ക് ഏറ്റവുമധികം റീമേക്ക് ചെയ്യപ്പെട്ട മലയാളത്തിലെ ഫ്രാഞ്ചൈസി കൂടിയാണ് ദൃശ്യം. നേരത്തെ ഏപ്രില്‍ 2 ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് മെയ് 21 ലേക്ക് മാറ്റിയിരുന്നു. ഇപ്പോഴിതാ ദൃശ്യം 3യുടെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുകയാണ് ആമസോൺ പ്രൈം വിഡിയോ.

ഇത് സംബന്ധിച്ച് ആമസോൺ ഔദ്യോ​ഗിക പ്രസ്താവനയും പുറത്തിറക്കി. ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള ഡിജിറ്റൽ സ്ട്രീമിങ് അവകാശങ്ങൾ ഇനി ആമസോൺ പ്രൈമിനായിരിക്കുമെന്നും ഒടിടി റിലീസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിർമാണ കമ്പനിയായ ആശിർവാദ് സിനിമാസിന് ഇനി പങ്കുണ്ടാകില്ലെന്നും പ്രസ്താവനയിൽ പറയുന്നു.

"ആശിർവാദ് സിനിമാസും ആമസോണും തമ്മിലുള്ള നിലവിലുള്ള കരാറുകളിലെ നിയമപരമായ അവകാശങ്ങൾ വിനിയോഗിച്ചു കൊണ്ട്, ‘ദൃശ്യം 3’ (മലയാളം) എന്ന ചലച്ചിത്രത്തിന്റെ എല്ലാവിധ ഡിജിറ്റൽ അവകാശങ്ങളുടെയും (എസ്​വിഒഡി, ടിവിഒടി, ഏവിഒഡി, എഫ്‍വിഒഡി, ഇഎസ്ടി എന്നിവയുൾപ്പെടെ, എന്നാൽ അവയിൽ മാത്രം പരിമിതപ്പെടുത്താതെ) ഒരേയൊരു ഉടമസ്ഥാവകാശം ആമസോൺ സെല്ലർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന് (ആമസോൺ) ആണെന്ന് ഇതിനാൽ പൊതുജനങ്ങളെ അറിയിക്കുന്നു.

ഈ സിനിമയുടെ ഡിജിറ്റൽ അവകാശങ്ങൾ ആമസോണിന് മാത്രമാണുള്ളതെന്നും അതിനാൽ ഈ അവകാശങ്ങൾ വിൽക്കാനോ, ലൈസൻസ് നൽകാനോ, ഏതെങ്കിലും മൂന്നാം കക്ഷിക്ക് താല്പര്യമോ ബാധ്യതയോ ഉണ്ടാക്കുന്ന രീതിയിൽ ഇടപാടുകൾ നടത്താനോ ആശിർവാദ് സിനിമാസിനോ (അവർ ചുമതലപ്പെടുത്തിയവർക്കോ ലൈസൻസ് ഉള്ളവർക്കോ മറ്റേതെങ്കിലും വ്യക്തികൾക്കോ) യാതൊരു അധികാരവുമില്ലെന്ന് ഇതിനാൽ മുന്നറിയിപ്പ് നൽകുന്നു.

ആമസോണിന്റെ ഈ സവിശേഷാധികാരത്തിന് വിരുദ്ധമായി ഈ സിനിമയുമായോ അതിന്റെ ഡിജിറ്റൽ അവകാശങ്ങളുമായോ ഏതെങ്കിലും വ്യക്തിയോ സ്ഥാപനമോ ഡിജിറ്റൽ പ്ലാറ്റ്‌ഫോമോ ഇടപഴകുകയാണെങ്കിൽ, അതിന്റെ പൂർണ്ണ ഉത്തരവാദിത്വവും ചെലവും പ്രത്യാഘാതങ്ങളും അവർ തന്നെ വഹിക്കേണ്ടി വരുമെന്ന് അറിയിക്കുന്നു.

ഈ സിനിമയുമായി ബന്ധപ്പെട്ട ആമസോണിന്റെ സവിശേഷാധികാരങ്ങൾ ലംഘിക്കുന്നവർക്കെതിരെയോ കരാർ ബന്ധങ്ങളിൽ ഇടപെടുന്നവർക്കെതിരെയോ ഇൻജംഗ്ഷൻ ഉത്തരവുകളും നഷ്ടപരിഹാരവും ഉൾപ്പെടെയുള്ള ഉചിതമായ നിയമനടപടികൾ സ്വീകരിക്കാനുള്ള അവകാശം ആമസോണിൽ നിക്ഷിപ്തമാണ്".- ആമസോൺ പ്രസ്താവനയിൽ പറയുന്നു.

അതേസമയം ദൃശ്യം 3യ്ക്ക് മുൻപായി ദൃശ്യം 2 റിലീസിനെത്തും. ഏപ്രിൽ 10 നാണ് ദൃശ്യം 2 ബി​ഗ് സ്ക്രീനിലെത്തുന്നത്. ദൃശ്യം 3 മലയാളം, ഹിന്ദി ഭാഷകളിൽ ഒരേസമയത്താണ് ചിത്രീകരണം നടന്നത്. മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി.

Cinema News: Amazon Prime Video claims Drishyam 3 digital rights.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെലങ്കാനയില്‍ ബുള്‍ഡോസര്‍ രാജ്; നിങ്ങളില്‍ നിന്ന് ഒന്നും പഠിക്കാനില്ല; കേരളത്തില്‍ വന്ന് കേരളത്തെ അവഹേളിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

ചൂടുവെള്ളം അത്ര നിസ്സാരക്കാരനല്ല! ചൂടുവെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ ഇവയാണ്

ഹിറ്റ് സിനിമയുടെ ഓഡിഷന്‍, വയലില്‍ പണിയെടുക്കുന്നത് അഭിനയിക്കാന്‍ പറഞ്ഞു; അബദ്ധങ്ങളില്‍ പെട്ടിട്ടുണ്ടെന്ന് ശ്രുതി സുരേഷ്

'സഞ്ജു ഇന്ന് തകർക്കും, ഉറപ്പാണ്, അതിന് ഒരു കാരണമുണ്ട്'; കൃഷ്ണമാചാരി ശ്രീകാന്ത്

സംസ്ഥാനത്ത് നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT