അമിതാഭ് ബച്ചന്‍ ഫെയ്സ്ബുക്ക്
Entertainment

ഇത് അമിതാഭ് ബച്ചനല്ല, ആളുകള്‍ തിയറ്ററിലെ സീറ്റുകള്‍ വലിച്ചുകീറി: അഗ്നിപഥിനായി വീണ്ടും ഡബ്ബിങ് ചെയ്യേണ്ടിവന്നെന്ന് ബി​ഗ് ബി

ബിഗ് ബി അവതാരകനായി എത്തുന്ന കോന്‍ ബനേകാ ക്രോര്‍ പതിയില്‍ വച്ചായിരുന്നു വെളിപ്പെടുത്തല്‍

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന്റെ കരിയറിലെ സൂപ്പര്‍ഹിറ്റായ സിനിമകളില്‍ ഒന്നാണ് അഗ്നിപഥ്. ചിത്രത്തില്‍ വിജയ് ദിനനാഥ് ചൗഹാന്‍ എന്ന കഥാപാത്രം വന്‍ ഹിറ്റായി. ഇപ്പോള്‍ ചിത്രത്തേക്കുറിച്ചുള്ള ഒരു അറിയാക്കഥ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. ബിഗ് ബി അവതാരകനായി എത്തുന്ന കോന്‍ ബനേഗാ ക്രോര്‍പതിയില്‍ വച്ചായിരുന്നു വെളിപ്പെടുത്തല്‍.

ദിപാവലി സ്‌പെഷ്യല്‍ എപ്പിസോഡില്‍ വരുണ്‍ ധവാനും സംവിധായകന്മാരായ രാജും ഡികെയുമാണ് അതിഥിയായി എത്തിയത്. ചിത്രത്തേയും വിജയ് എന്ന കഥാപാത്രത്തേയും സംവിധായകന്‍ പ്രശംസിച്ചു. അപ്പോഴാണ് സിനിമ തിയറ്ററില്‍ എത്തിയതിനു പിന്നാലെ വീണ്ടും ഡബ്ബ് ചെയ്യേണ്ടി വന്നതിനെക്കുറിച്ച് പറഞ്ഞത്. സിനിമയുടെ കഥാപാത്രത്തിനു വേണ്ടി ശബ്ദം മാറ്റിയാണ് താരം സംസാരിച്ചത്. എന്നാല്‍ ഇത് ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടില്ല. തുടര്‍ന്നാണ് വീണ്ടും ഡബ്ബ് ചെയ്തത്.

ഷൂട്ടിന്റെ ആദ്യത്തെ ദിവസം എങ്ങനെയാണ് വിജയ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ മേക്കപ്പ് റൂമിലിരിക്കുമ്പോള്‍ മുകുള്‍ ആനന്ദിനെ വിളിച്ചു. വിജയ്ക്ക് കടുപ്പമേറിയ ശബ്ദം നല്‍കാമെന്ന് പറഞ്ഞു. അദ്ദേഹം അത് സമ്മതിച്ചു. അങ്ങനെയാണ് ഞങ്ങള്‍ അത് തീരുമാനിച്ചത്. സംഗീത സംവിധായകര്‍ കല്യാണ്‍ജി ആനന്ദ്ജീയുടെ വീട്ടില്‍ വരുന്ന ഒരാളുടെ ശബ്ദം ഇത്തരത്തിലായിരുന്നു. ഞാന്‍ അദ്ദേഹത്തെ അനുകരിച്ച് വിജയ്ക്ക് ശബ്ദം നല്‍കാന്‍ സമ്മതിച്ചു. അധോലോകത്തില്‍ നിന്ന് വരുന്ന ആളായതിനാല്‍ വിജയ് യുടെ ശബ്ദത്തിന് അത് ചേരുമെന്ന് ഞങ്ങള്‍ കരുതി. എന്നാല്‍ പ്രേക്ഷകര്‍ക്ക് അത് ഇഷ്ടപ്പെട്ടില്ല. ചിത്രം റിലീസ് ചെയ്തതിനുശേഷം നിര്‍മാതാവ് എന്നെ വിളിച്ചു പറഞ്ഞു, തിയറ്ററില്‍ വലിയ പ്രശ്‌നമാണെന്ന്. അമിതാഭ് ബച്ചന്റെ ശബ്ദം ഇതല്ലെന്നും സൗണ്ട് സിസ്റ്റം ശരിയാക്കാനും പറഞ്ഞ് ആളുകള്‍ തിയറ്ററിലെ സീറ്റുകള്‍ വലിച്ചുകീറുകയായിരുന്നു. അങ്ങനെ എന്റെ സാധാരണ ശബ്ദത്തില്‍ വീണ്ടും ഡബ്ബ് ചെയ്യേണ്ടതായി വന്നു.- അമിതാഭ് ബച്ചന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

മഴക്കാലത്തെ ജലമലിനീകരണം, അണുബാധ തടയാൻ വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മോഹന്‍ലാല്‍ തൂഫാന്‍ വോറിയര്‍; 'പിടിച്ചെടുത്തത് 10 കോടിയുടെ ലഹരി'

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് മോന്‍സ് ജോസഫ്; നല്ല മാതൃകയെന്ന് വെള്ളാപ്പള്ളി

SCROLL FOR NEXT