Amitabh Bachchan  ഫെയ്സ്ബുക്ക്
Entertainment

'ഓണം കഴിഞ്ഞെന്ന് ഒരുപാട് കമന്റുകൾ കണ്ടു, എനിക്ക് ഒരു ഏജന്റും ഇല്ല'; ക്ഷമ പറഞ്ഞ് അമിതാഭ് ബച്ചൻ

പിന്നെ ഞാൻ തന്നെയാണ് എന്റെ സോഷ്യൽ മീഡിയയിൽ ഓരോ പോസ്റ്റുകളും പങ്കുവെക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ഇന്ന് രാവിലെയാണ് നടൻ അമിതാഭ് ബച്ചൻ മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റുമായെത്തിയത്. ഇതിന് പിന്നാലെ ബി​ഗ് ബിയ്ക്ക് നേരെ പൊങ്കാലയുമായി മലയാളികളുമെത്തി. ഇപ്പോഴിതാ സംഭവത്തിൽ എല്ലാവരോടും ക്ഷമ ചോ​ദിച്ചിരിക്കുകയാണ് ബച്ചൻ. ഓണം കഴിഞ്ഞുവെന്ന് ഒരുപാട് കമന്റുകൾ കണ്ടു.

ഒരിക്കലും ആ ദിവസത്തിന്റെ സ്പിരിറ്റ് കാലഹരണപ്പെട്ട് പോകുന്നില്ലെന്നും എല്ലാവരോടും താൻ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. "ഓണം കഴിഞ്ഞെന്ന് പറഞ്ഞ് ഒരുപാട് കമന്റുകൾ കണ്ടു. കൂടാതെ എന്റെ സോഷ്യൽ മീഡിയ ഏജന്റ് ഒരു തെറ്റായ പോസ്റ്റ് പങ്കുവെച്ചത് ആണെന്നും കമന്റുകൾ കണ്ടു.

പക്ഷേ ഒരു ആഘോഷ ദിവസം എപ്പോഴും അങ്ങനെ തന്നെയല്ലേ? ഒരിക്കലും ആ ദിവസത്തിന്റെ സ്പിരിറ്റ് കാലഹരണപ്പെട്ട പോകുന്നില്ല. പിന്നെ ഞാൻ തന്നെയാണ് എന്റെ സോഷ്യൽ മീഡിയയിൽ ഓരോ പോസ്റ്റുകളും പങ്കുവെക്കുന്നത്. എനിക്ക് ഒരു ഏജന്റും ഇല്ല, എല്ലാവരോടും ക്ഷമ ചോദിക്കുന്നു", -അമിതാഭ് ബച്ചൻ കുറിച്ചു.

'ഓണം ഒക്കെ കഴിഞ്ഞു, പോയിട്ട് അടുത്ത വർഷം വാ', 'താങ്കൾക്കും ഓണാശംസകൾ പക്ഷേ ഓണം കഴിഞ്ഞിട്ട് ഒരാഴ്ചയായി സാർ', 'ഡ്രസ്സ് ഓർഡർ കിട്ടാൻ ലേറ്റ് ആയി പോയി…', 'പോയിട്ട് ദീപാവലിക്ക് വാ…', 'പാതാളത്തിൽ പോയ മാവേലിയെ ഇനി തിരിച്ചു കൊണ്ട് വരണമല്ലോ', 'ബച്ചേട്ടാ...ഓണം കഴിഞ്ഞു...അടുത്ത തവണ നേരത്തിനു തന്നെ വിഷ് ചെയ്യാൻ മറക്കല്ലേ...',- എന്നൊക്കെയായിരുന്നു അമിതാഭ് ബച്ചന്റെ പോസ്റ്റിന് താഴെ വന്ന കമന്റുകൾ.

Cinema News: Bollywood Actor Amitabh Bachchan apologies for late onam post in social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഘാടന മികവ് ഒരാളുടെ മാത്രം മിടുക്കൊന്നുമല്ല'; പ്രേംകുമാറിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍

പിഎസ് പ്രശാന്ത് ദേവസ്വം പ്രസിഡന്റ് സ്ഥാനത്ത് തുടരും; കാലാവധി നീട്ടി നല്‍കാന്‍ സിപിഎം ധാരണ

ഇതാണ് ക്യാപ്റ്റന്റെ റോള്‍, തല ഉയര്‍ത്തി നിന്ന് ലൗറ വോള്‍വാര്‍ട്; വാരിക്കൂട്ടിയത് ഒരുപിടി റെക്കോര്‍ഡുകള്‍

പേടിപ്പിക്കൽ തുടരും! ഹൊറർ പടവുമായി വീണ്ടും രാഹുൽ സദാശിവൻ; ഇത്തവണ മഞ്ജു വാര്യര്‍ക്കൊപ്പം

ഏതു സമയത്ത് എത്ര നേരം വെയിൽ കൊള്ളണം?

SCROLL FOR NEXT